Home
News

ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; ഇനിമുതൽ കോൾ കട്ട് ചെയ്യേണ്ട രീതി ഇങ്ങനെയായിരിക്കും

ഐഒഎസ് 17 അപ്ഡേറ്റ് ഒരുങ്ങുന്നു പുതിയ അപ്ഡേറ്റ് പ്രകാരം ഐഫോണുകളിൽ നിരവധി മാറ്റം വന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വോയിസ് കോൾ കട്ട് ചെയ്യുന്നതിനുള്ള എൻഡ് കാൾ ബട്ടൺ മാറ്റി സ്ഥാപിക്കും എന്നതാണ് പുതിയ അപ്ഡേറ്റിലെ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന്. ഇതിന് പുറമെ മറ്റ് നിരവധി മാറ്റങ്ങളും പുതിയ അപ്ഡേറ്റിലുണ്ട്.

തത്സമയ വോയ്‌സ്‌മെയിൽ ട്രാൻസ്‌ക്രിപ്ഷൻ, കോൺടാക്റ്റ് പോസ്റ്ററുകൾ, എയർഡ്രോപ്പ് വഴിയുള്ള കോൺടാക്റ്റ് ഷെയറിങ് എന്നിവയും പുതിയ അപ്ഡേറ്റിലെ ഫീച്ചറുകളാണ്. സ്ക്രീനിന്റെ വലതുവശത്തായിരിക്കും എൻഡ് കാൾ ബട്ടൺ ഇനി ഉണ്ടാകുക എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയും നാൾ സ്‌ക്രീനിന്റെ താഴത്തെ മധ്യഭാ​ഗത്ത് ആയിരുന്നു എൻഡ് കാൾ ബട്ടൺ ഉണ്ടായിരുന്നത്. നിലവിൽ iOS 17 ബീറ്റ പതിപ്പുകളിൽ ഈ മാറ്റം വരുത്തിയിട്ടുണ്ട്.

ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; ഇനിമുതൽ കോൾ കട്ട് ചെയ്യേണ്ടത് ഇങ്ങനെ

അതേ സമയം പുതിയ മാറ്റം ചിലപ്പോൾ ഉപഭോക്താക്കൾക്ക് നിരാശ ഉണ്ടാക്കിയേക്കാം എന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുതിയ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് പരിചയമാകുന്നത് വരെ ബട്ടണുകൾ മാറ്റി അമർത്തുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് ഉപഭോക്താക്കൾ സംശയിക്കുന്നത്. വോയിസ് കോൾ ചെയ്യുമ്പോൾ ഫോണിന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന മ്യൂട്ട്, സ്പീക്കർ എന്നിവയുടെ സ്ഥാനങ്ങൾ പുതിയ അപ്ഡേറ്റിൽ പരസ്പരം മാറ്റി നൽകിയിരിക്കുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നത്.

പുതിയ അപ്ഡേറ്റ് സെപ്തംബർ മാസം മുതൽ എല്ലാവർക്കും ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കോൾ ഫങ്ഷനിൽ തന്നെ വ്യക്തിഗത കോൺടാക്‌റ്റ് പോസ്റ്ററുകൾ, തത്സമയ വോയ്‌സ്‌മെയിൽ ട്രാൻസ്‌ക്രിപ്‌റ്റുകൾ, വീഡിയോ വോയ്‌സ്‌മെയിലുകൾ എന്നിവ പുതിയ അപ്ഡേറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്വയമേവ തിരുത്താനുള്ള ഓട്ടോകറക്ഷനുകൾ, പുതിയ ജേർണൽ ആപ്പുകൾ, കോളിൽ സംസാരിക്കുമ്പോൾ തന്നെ മെസേജ് അയക്കാനുള്ള ഫീച്ചർ എന്നിവയും പുതിയ അപ്ഡേഷന്റെ പ്രത്യേകതയാണ്.

ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; ഇനിമുതൽ കോൾ കട്ട് ചെയ്യേണ്ടത് ഇങ്ങനെ

നെയിംഡ്രോപ് എന്ന പുതിയ ഫീച്ചറും അടുത്ത അപ്ഡേഷനിൽ ആപ്പിൾ ചേർത്തേക്കാം. ഒരു ഐഫോണിൽ നിന്ന് മറ്റൊരു ഐഫോണിലേക്ക് വിവരങ്ങൾ കൈമാറാൻ രണ്ട് ഫോണുകളും അടുത്ത് കൊണ്ടുവന്നാൽ മാത്രം മതി എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഇത് ആപ്പിൾ വാച്ചിലും പ്രവർത്തിക്കുന്ന ഫീച്ചറാണ്. ഫേയിസ് ടൈം, ഓഡിയോ, വീഡിയോ കോൾ സന്ദേശങ്ങളേയും ഈ ഫീച്ചർ പിന്തുണക്കുന്നുണ്ട്.

അതേ സമയം പുതിയ അപ്ഡേഷൻ ഉപഭോക്താക്കൾ സ്വീകരിച്ചില്ലെങ്കിൽ തീരുമാനം ആപ്പിൾ മാറ്റാനുള്ള സാധ്യതയും കണക്കിലെടുക്കാവുന്നതാണ് നേരത്തെ iOS 15 ബീറ്റയ്‌ക്കായി 2021-ൽ സഫാരിയിലെ ബ്രൗസർ ബാർ അപ്ലിക്കേഷന്റെ മുകളിൽ നിന്ന് താഴേക്ക് നീക്കിയിരുന്നു എന്നാൽ ഉപഭോക്താക്കളുടെ പ്രതികരണം മോശമായതോടെ ഇത് മാറ്റാനും ആപ്പിൾ തയ്യാറായിരുന്നു. ബീറ്റ വോർഷനിൽ ഉൾക്കൊള്ളിച്ച ഈ മാറ്റം പിൻവലിച്ചായിരുന്നു സോഫ്റ്റുവെയർ അപ്ഡേഷൻ ഉപഭോക്താക്കൾക്ക് നൽകിയത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐഫോൺ 15ന്റെ ലോഞ്ചിന് ഒപ്പം പുതിയ ഐഒഎസ് 17 അപ്ഡേഷൻ പുറത്തിറക്കാനാണ് ആപ്പിളിന്റെ തീരുമാനം എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 13 ന് പുതിയ ഫോണിന്റെ ലോഞ്ച് ഉണ്ടായിരിക്കുമെന്നാണ് ഔദ്യോ​ഗികമല്ലാത്ത പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളാണ് പുതിയ സീരീസിൽ ഇടം പിച്ചിരിക്കുനത്.

ഐഫോൺ 14 ആയി താരതമ്യം ചെയ്യുമ്പോൾ പുതിയ സീരിസിൽ ധാരാളം അപ്ഡേറ്റുകൾ ഉണ്ടാകുമെന്നാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. സീരീസിലെ എല്ലാ മോഡലുകൾക്കും ഡൈനാമിക് ഐലൻഡ് സവിശേഷത ഉണ്ടായിരിക്കുമെന്നാണ് സൂചന. ബയോണിക് A17 ചിപ്‌സെറ്റുകൾ ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളിൽ ഇടം പിടിച്ചേക്കാമെന്നും സൂചനകൾ ഉണ്ട്.

ഐഫോൺ 15ന്റെ പ്രാരംഭവില 799 ഡോളറായിരിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 65,700 രൂപയാകും ഇത്. 15 പ്രോയ്ക്ക് 1,099 ഡോളറാണ് പ്രവചിക്കുന്നത് അതായത് ഏകദേശം 90,100 രൂപ. അതേ സമയം 15 പ്രോ മാക്സിന്റെ വില ഒരു ലക്ഷവും കടന്നുപോയെക്കാമെന്നും സൂചനകൾ ഉണ്ട്. ഇതെല്ലാം ഇന്ത്യയിലെ നികുതി ഉൾപ്പെടുത്താതെയുള്ള വിലകളാണ്. നികുതി ഉൾപ്പെടുത്തുന്നതോടെ ഈ ഫോണുകളുടെ വില ഇനിയും ഉയരും.

More from GizBot

Best Mobiles in India

English summary
One of the important changes in the new update is the replacement of the end call button to cut the voice call. New reports suggest that the end-call button will now be on the right side of the screen. For so long, the end-call button was at the bottom center of the screen. This change is currently implemented in iOS 17 beta versions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X