ലൈംഗിക ജീവിതം നിയന്ത്രിക്കാനുളള ആപുമായി ആപ്പിള്‍...!

Written By:

ഉപയോക്താക്കളുടെ ആരോഗ്യവും വ്യായാമവും നിയന്ത്രിക്കാനും നിരീക്ഷിക്കാനും ആപ്പിള്‍ ആപുകള്‍ അവതരിപ്പിച്ചിരുന്നു. ബോഡി സെന്‍സറുകള്‍ ആപ്പിള്‍ ഗാഡ്ജറ്റുമായി സമന്വയിപ്പിച്ച് ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ അമേരിക്ക പോലുളള രാജ്യങ്ങളില്‍ ധാരാളം ആളുകള്‍ ഉപയോഗിക്കുന്നുണ്ട്.

ലൈംഗിക ജീവിതം നിയന്ത്രിക്കാനുളള ആപുമായി ആപ്പിള്‍...!

ഈ ആപ് വികസിപ്പിച്ച് കൂടുതല്‍ സവിശേഷതകളുമായി ആപ്പിള്‍ എത്തിയിരിക്കുകയാണ്. പുതുതായി ഉപയോക്താവിന് സ്വന്തം ലൈംഗിക ജീവിതം ട്രാക്ക് ചെയ്യാന്‍ പറ്റുന്ന തരത്തിലാണ് ആപ് പരിഷ്‌ക്കരിച്ചിരിക്കുന്നത്.

ലൈംഗിക ജീവിതം നിയന്ത്രിക്കാനുളള ആപുമായി ആപ്പിള്‍...!

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

റീപ്രൊഡക്ടീവ് ഡാറ്റാ എന്നാണ് പുതിയ സവിശേഷതയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഉപയോക്താവിന്റേത് ഐഒഎസ്9 ഫോണാണെങ്കില്‍ ഹെല്‍ത്ത് ആപ് അപ്‌ഡേഷനിലൂടെ ഈ സവിശേഷത ലഭിക്കുന്നതാണ്.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

ലൈംഗിക ജീവിതം നിയന്ത്രിക്കാനുളള ആപുമായി ആപ്പിള്‍...!

ആര്‍ത്തവ ചക്രം, ബേസല്‍ ബോഡി ടെമ്പറേച്ചര്‍, സെര്‍വിക്കല്‍ മുകസ് ക്വാളിറ്റി, ഓവുലേഷന്‍ ടെസ്റ്റ് എന്നിവ ആപ് പിന്തുടരുന്നതാണ്. കൂടാതെ ലൈംഗിക സമയത്ത് എടുക്കേണ്ട സുരക്ഷയെക്കുറിച്ചും ആപ് ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കുന്നതാണ്.

ഉടന്‍ തന്നെ പരിഷ്‌ക്കരിച്ച ആപ് ആപ്പിള്‍ സ്റ്റോറില്‍ എത്തുന്നതാണ്.

Read more about:
English summary
iOS 9 health app will help you track your sexual activities.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot