ആപ്പിള്‍ ഐ പാഡ് 2 നവംബറില്‍; 5 അഭ്യൂഹങ്ങള്‍

Posted By:

ടാബ്ലറ്റ് വിപണിയില്‍ ആപ്പിളിനുള്ള ആധിപത്യം എല്ലാവര്‍ക്കും അറിയുന്നതാണ്. ഓരോ വര്‍ഷവും പുതുമകളുമായി പുതിയ ടാബ്ലറ്റ് കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ടെക്‌ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആപ്പിളിന്റെ ഐ പാഡ് എയര്‍ 2 ആണ്.

നേരത്തെ ഇറങ്ങിയ ഐ പാഡ് എയറിന്റെ അടുത്ത തലമുറ ടാബ്ലറ്റാണ് ഇതെന്ന് പറയാതെതന്നെ അറിയാം. ഐ പാഡ് എയര്‍ 2-വിനെ കുറിച്ച് നിലവില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി കേള്‍ക്കുന്നത് ടാബ്ലറ്റ് 2014 നവംബറില്‍ ലോഞ്ച് ചെയ്യുമെന്നാണ്.

9.7 ഇഞ്ചായിരിക്കും ഐ പാഡ് എയര്‍ 2 വിന്റെ സ്‌ക്രീന്‍ സൈസ് എന്നും കേള്‍ക്കുന്നുണ്ട്. എന്തായാലും നിലവില്‍ ഐ പാഡ് എയര്‍ 2 വിനെ കുറിച്ച് കേള്‍ക്കുന്ന 5 അഭ്യൂഹങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നേരത്തെ ഇറങ്ങിയ ഐ പാഡ് എയറിനു സമാനമായിരിക്കും പുതിയ ഐ പാഡിന്റെ ഡിസൈന്‍ എന്നാണ് സൂചന. സ്‌ക്രീന്‍ റെസല്യൂഷന്‍ 2048-1536 ആയിരിക്കും. ആപ്പിള്‍ ടാബ്ലറ്റുകളില്‍ സ്ഥിരമായി കാണുന്ന അലുമിനിയം കെയ്‌സ് തന്നെയായിരിക്കും ഐപാഡ് എയര്‍ 2 വിലും ഉണ്ടാവുക.

 

മുകളില്‍ പറഞ്ഞപോലെ 9.7 ഇഞ്ച് തന്നെയായിരിക്കും ആപ്പിള്‍ ഐപാഡ് എയര്‍ 2 വിന്റെ സ്‌ക്രീന്‍ സൈസ്. അതേസമയം റെസല്യൂഷനില്‍ ചിലപ്പോള്‍ നേരിയ മാറ്റം വരുത്തിയേക്കുമെന്നും സൂചനയുണ്ട്. സ്‌ക്രീനില്‍ വരവീഴാതിരിക്കുന്നതിനുള്ള ചില സാങ്കേതിക വിദ്യകളും ടാബ്ലറ്റില്‍ ഉണ്ടായിരിക്കും.

 

ഐ.ഒ.എസ് 8 ആയിരിക്കും ഐ പാഡ് എയര്‍ 2 വിലെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നുറപ്പാണ്. നിരവധി പുതിയ ഫീച്ചറുകള്‍ പുതിയ ഒ.എസില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. തേര്‍ഡ് പാര്‍ടി വിജിട്‌സ്, കീബോഡ് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. നോട്ടിഫിക്കേഷന്‍ സംവിധാനത്തിലും പരിഷ്‌കാരങ്ങള്‍ ഉണ്ടാവും.

 

സ്പ്ലിറ്റ് സ്‌ക്രീന്‍ ഫീച്ചര്‍ ഐ പാഡ് എയര്‍ 2 വില്‍ ഉണ്ടായിരിക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. അതായത് രണ്ട് ആപ്ലിക്കേഷനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

 

ഈ വര്‍ഷം തന്നെ ഐ പാഡ് എയര്‍ 2 ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. മിക്കവാറും നവംബര്‍ ആദ്യവാരത്തിലായിരിക്കും ഇത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
iPad Air 2 Set to Release This November? Top 5 Rumors You Should Know, iPad Air 2 Set to Release This November, Top Rumors about iPad Air2, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot