ഐപാഡ് ചാര്‍ജര്‍ പൊട്ടിത്തെറിച്ചു; ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു

Posted By:

ഐ പാഡിന്റെ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. തൊട്ടടുത്തുണ്ടായിരുന്ന മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ലണ്ടനിലാണ് സംഭവം.

34-കാരനായ ഗിലൂലി എന്നയാള്‍ക്കാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ എട്ടു വയസുകാരിയായ മകളുടെ ഐ പാഡിന്റെ ചാര്‍ജറാണ് പ്ലഗില്‍ നിന്ന് മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചത്.

സംഭവത്തെ കുറിച്ച് ഗിലൂലി പറയുന്നതിങ്ങനെയാണ്. ഐ പാഡ് ചാര്‍ജ് ചെയ്യാനായി പ്ലഗില്‍ കണക്റ്റ് ചെയ്തിരിക്കുകയായിരുന്നു. കുളികഴിഞ്ഞ് വരുമ്പോള്‍, മകളുടെ ആവശ്യപ്രകാരം ചാര്‍ജര്‍ പ്ലഗില്‍ നിന്ന് എടുത്തുമാറ്റി.

ഈ സമയം ചാര്‍ജര്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായി ഷോക്കേല്‍ക്കുകയും ചെയ്തു. അല്‍പസമയത്തേക്ക് സ്ഥലകാലബോധം പോലും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

വായിക്കുക: സ്മാര്‍ട്ട്‌ഫോണ്‍ വരുത്തിവച്ച ദുരന്തങ്ങള്‍

സംഭവത്തില്‍ ഗിലൂലിയയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. എട്ടു വയസുകാരിയായ മകള്‍ പലതവണ ചാര്‍ജര്‍ പ്ലഗില്‍ നിന്ന് എടുക്കാന്‍ ശ്രമിച്ചിരുന്നു. കൈ എത്താതിനാല്‍ സാധിച്ചില്ല. മകള്‍ക്കാണ് ഷോക്കേറ്റിരുന്നതെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നു എന്നാണ് ഗിലൂലി പറയുന്നത്. അത്രയ്ക്ക് ശക്തമായ വൈദ്യതി പ്രവാഹമാണ് ഉണ്ടായത്.

കഴിഞ്ഞ നവംബറില്‍, മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി ലിവര്‍പൂളിലെ ആപ്പിള്‍ സ്‌റ്റോറില്‍ നിന്നാണ് ഇദ്ദേഹം ഐ ഫോണ്‍ വാങ്ങിയത്.

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നേരത്തെ തന്നെ ചാര്‍ജറിന് കുഴപ്പമുള്ളതായി തോന്നിയിരുന്നുവെന്ന് ഗിലൂലി പറയുന്നു. തുടര്‍ന്ന് മൂന്നുമാസം മുമ്പ് ആപ്പിള്‍ സ്‌റ്റോറില്‍ എത്തി ചാര്‍ജര്‍ മടക്കി നല്‍കി. എന്നാല്‍ ചാര്‍ജറിനോ ഐ പാഡിനോ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് അവര്‍ മടക്കി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

തുടര്‍ന്ന് ആപ്പിള്‍ സ്‌റ്റോറില്‍ നിന്നു തന്നെ പുതിയൊരു ചാര്‍ജര്‍ വാങ്ങുകയും ചെയ്തിരുന്നു. ഏതായാലും ചാര്‍ജറിന്റെ അവശേഷിക്കുന്ന ഭാഗം പരിശോധനയ്ക്കായി നല്‍കാന്‍ ആപ്പിള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞമാസം ചൈനയില്‍ ഐ ഫോണില്‍ നിന്ന് ഷോക്കേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു.

അപകടത്തിന്റെ ചിത്രങ്ങള്‍ ചുവടെ കാണാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐപാഡ് ചാര്‍ജര്‍ അപകടം

ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ ഗിലൂലിയുടെ കൈ

ഐപാഡ് ചാര്‍ജര്‍ ദുരന്തം

പൊട്ടിത്തെറിച്ച ചാര്‍ജറിന്റെ അവശിഷ്ടങ്ങള്‍

ഐപാഡ് ചാര്‍ജര്‍ ദുരന്തം

പൊട്ടിത്തെറിച്ച ചാര്‍ജറിന്റെ അവശിഷ്ടങ്ങള്‍

ഐപാഡ് ചാര്‍ജര്‍ ദുരന്തം

പൊട്ടിത്തെറിച്ച ചാര്‍ജറിന്റെ അവശിഷ്ടങ്ങള്‍

 

 

ഐപാഡ് ചാര്‍ജര്‍ അപകടം

ഗിലൂലിയും മകളും അപകടത്തെകുറിച്ച് വിവരിക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഐപാഡ് ചാര്‍ജര്‍ പൊട്ടിത്തെറിച്ചു; ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot