ഐഫോൺ വാങ്ങുന്നവർ സൂക്ഷിക്കുക; അമിത റേഡിയേഷൻ മൂലം ഫ്രാൻസിൽ നിന്ന് ഐഫോണിന്റെ ഈ മോഡൽ തിരിച്ചുവിളിക്കുന്നു
സുരക്ഷകൾക്കും ഫീച്ചറുകൾക്കും പേര് കേട്ട ഫോണാണ് ആപ്പിളിന്റെ ഐഫോണുകൾ. തങ്ങൾ തൽകുന്ന സുരക്ഷാ ഫീച്ചറുകൾ മറ്റ് കമ്പനികൾക്ക് നൽകാൻ സാധിക്കില്ലെന്ന് വാദിക്കുന്നവരാണ് ആപ്പിളും ആപ്പിൾ പ്രേമികളും. എന്നാൽ സുരക്ഷാ കാര്യങ്ങളിൽ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ ആപ്പിളിന്. ഫ്രാൻസിൽ നിന്നാണ് ഐഫോണിന് തിരിച്ചടി ലഭിച്ചിരിക്കുന്നത്.
ഐഫോൺ 12 സീരീസുകൾ ഫ്രാൻസിൽ തിരിച്ചുവിളിക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അമിതമായ റേഡിയേഷൻ മൂലം സർക്കാർ ആണ് ഫോണുകൾ തിരിച്ചുവിളിക്കാൻ കമ്പനിയോട് ആവിശ്യപ്പെട്ടിരിക്കുന്നത്. 2020ൽ ആപ്പിൾ പുറത്തിറക്കിയ ഐഫോണുകൾ ആയിരുന്നു ഐഫോൺ 12 സീരീസുകൾ. ഫോണിനെതിരെ വലിയ വിമർശനമാണ് ഫ്രാൻസിൽ ഉണ്ടായിരിക്കുന്നത്. അനുവദനീയമായതിനേക്കാൾ ഉയർന്ന വികിരണം പുറന്തള്ളുന്നു എന്നതാണ് ഐഫോൺ 12 സീരീസുകൾക്കെതിരിയുള്ള പ്രധാന ആരോപണം.

ഇനി രാജ്യത്ത് ഐഫോൺ 12ന്റെ വിൽപന പാടില്ലെന്നും ഫ്രഞ്ച് സർക്കാർ ആപ്പിളിനോട് പറഞ്ഞിട്ടുണ്ട്. ഇതിനോടകം തന്നെ വിറ്റുപോയ മോഡലുകൾ തിരിച്ച് വിളിക്കണമെന്നും സർക്കാർ ആവിശ്യപ്പെടുന്നു. അതേ സമയം ഈ ആരോപണങ്ങളെല്ലാം ആപ്പിൾ നിക്ഷേധിക്കുകയാണ് ഇപ്പോൾ. എല്ലാ കാര്യങ്ങളും നിയന്ത്രണത്തിലാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആഗോള റേഡിയേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉത്പന്നമാണ് തങ്ങളുടെ ഐഫോൺ 12 ഫോണുകൾ എന്നും കമ്പനി പറയുന്നു.
യൂറോപ്യൻ യൂണിയൻ റേഡിയേഷൻ എക്‌സ്‌പോഷർ പരിധി ഐഫോൺ 12ലൂടെ ആപ്പിൾ ലംഘിച്ചു എന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിനെതിരെ ന്യായികരണവുമായി ബുധനാഴ്ചയാണ് കമ്പനി രംഗത്ത് വന്നത്. ഫ്രാൻസിന് പുറമെ ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും ഐഫോൺ 12 നിരോധിക്കാൻ സാധ്യത ഉണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഇരു രാജ്യങ്ങളും ഇത്തരത്തിലുള്ള നടപടി തുടർന്നാൽ സമീപ കാലത്ത് ആപ്പിളിന് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും ഇത്.

അതേ സമയം ഇനിമുതൽ ഫ്രാൻസിലെ ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 12 മോഡലുകൾ വിൽക്കുന്നുണ്ടോ എന്ന് അറിയാൻ ഉദ്യോഗസ്ഥരെ അയക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. വിൽപ്പന നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടും ഫോൺ ഇപ്പോഴും വിൽക്കുന്നുണ്ടെന്നാണ് സർക്കാരിന് അറിയാൻ സാധിച്ചിരിക്കുന്നത്. ആയതിനാലാണ് ഇത്തരം കടുത്ത നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു. എന്നാൽ തങ്ങളുടെ ഫോൺ നിയമപരുധി ലംഘിക്കുന്നില്ല എന്നാണ് ആപ്പിൾ പറയുന്നത്.
ആപ്പിളും മൂന്നാം കക്ഷികളും നടത്തിയ വിവിധ ലാബ് ഫലങ്ങൾ ഫോൺ ആഗോള റേഡിയേഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതാണ് എന്നാണ് ആപ്പിൾ വാദിക്കുന്നത്. മൊബൈൽ ഫോണുകൾ കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണഅടുകളായി പഠനം നടക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ആപ്പിൾ വാദിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം ആപ്പിളിന് പിന്തുണയുമായി എസ്എആർ പരിധിയിൽ ആഗോള മാർഗ്ഗനിർദ്ദേശങ്ങൾ സജ്ജമാക്കുന്ന ഇന്റർനാഷണൽ കമ്മീഷൻ ഓൺ നോൺ- അയോണൈസിംഗ് റേഡിയേഷൻ പ്രൊട്ടക്ഷൻ (ഐസിഎൻഐആർപി) അധ്യക്ഷ പ്രൊഫസർ റോഡ്നി ക്രോഫ്റ്റ് രംഗത്ത് വന്നു. ഫോണുകളിൽ നിന്നുള്ള വികിരണങ്ങളാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ് റോഡ്നി ക്രോഫ്റ്റ് പറയുന്നത്. ആപ്പിൾ ഉപയോഗിച്ചിരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ഉപയോഗിക്കുന്നതിനാലാം ഇത്തരത്തിൽ വികിരണം പുറപ്പെടുവിക്കുന്നതായി ഫ്രഞ്ച് അധികാരികൾക്ക് തോന്നിയത് എന്നും ഇദ്ദേഹം പറഞ്ഞു.
അതേ സമയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആപ്പിൾ തങ്ങളുടെ പുതിയ ഫോണുകളായ ഐഫോൺ 15 സീരീസ് ഫോണുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് ആപ്പിൾ പുറത്തിറക്കിയ പുതിയ ഫോണുകൾ. ഈ ഫോണുകൾക്ക് പുറമെ ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് ആൾട്രാ 2 എന്നിവയും കമ്പനി പുറത്ത് വിട്ടുട്ടുണ്ട്.
അധികം വൈകാതെ തന്നെ പുതിയ ഫോണുകൾ വിപണിയിൽ ലഭ്യമാകും എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. തന്റെ മുൻഗാമി ഫോണായ ഐഫോൺ 14 സീരീസ് ഫോണുകളെക്കാൾ കൂടുതൽ അപ്ഡേഷനോടെയാണ് പുതിയ സീരീസ് ഫോണുകൾ മാർക്കറ്റിൽ എത്തുന്നത്. ആപ്പിളും ആപ്പിൾ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് പുതിയ ഉത്പന്നങ്ങളെ നോക്കി കാണുന്നത്.


Click it and Unblock the Notifications







