Home
News

ഭാഗ്യമുണ്ടെങ്കിൽ ഐഫോൺ 14 വാങ്ങാം വെറും 34,000 രൂപയ്ക്ക്; യുണീകോണിലെ കിടിലൻ ഓഫർ

ആപ്പിൾ ഐഫോണുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലർമാരിൽ ഒന്നാണ് യുണീകോൺ സ്റ്റോർ. ഐഫോൺ 14, 14 പ്ലസ് മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കാൻ അടിപൊളി ഓഫറുകളും സ്റ്റോറിൽ ലഭ്യമാണ്. ഒന്നിലധികം ഓഫറുകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ വെറും 34,000 രൂപയ്ക്ക് വരെ ഐഫോൺ 14 മോഡലുകൾ സ്വന്തമാക്കാം.

2022 സെപ്റ്റംബറിലാണ് ഐഫോൺ 14, ഐഫോൺ 14 പ്ലസ് മോഡലുകൾ വിപണിയിൽ എത്തിയത്. നിലവിൽ പണം കൊടുത്ത് വാങ്ങാൻ കഴിയുന്നവയിൽ ഏറ്റവും പ്രീമിയം ആയിട്ടുള്ള ഡിവൈസുകളാണ് ഐഫോൺ 14 സീരീസ്. ഉയർന്ന പ്രൈസ് റേഞ്ച് കാരണം ശരാശരി യൂസറിന് ഐഫോണുകൾ വാങ്ങുകയെന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിക്കുകയാണ് പതിവ്. ഇവിടെയാണ് വിവിധ ഓഫറുകൾ ഉപയോഗപ്രദമാകുന്നത്.

ഭാഗ്യമുണ്ടെങ്കിൽ ഐഫോൺ 14 വാങ്ങാം വെറും 34,000 രൂപയ്ക്ക്

128 ജിബി വേരിയന്റിന് 79,900 രൂപ എന്ന പ്രൈസ് ടാഗും ഒട്ടിച്ചാണ് ഐഫോൺ 14 വിപണിയിൽ എത്തിയത്. നിലവിൽ യുണീകോൺ സ്റ്റോറിൽ ലഭ്യമായ വിവിധ ഓഫറുകൾ ഉപയോഗപ്പെടുത്താൻ സാധിച്ചാൽ ( ഭാഗ്യം കൂടി വേണം ) വെറും 34,000 രൂപയ്ക്ക് ഐഫോൺ 14 വാങ്ങാൻ കഴിയും. ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും മറ്റും ഉൾപ്പെടുന്നതാണ് ഈ ഡീൽ. ഈ ഓഫറുകളും ഡിസ്കൌണ്ടുകളും ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.

ഐഫോൺ 14 ഓഫർ : ഐഫോൺ 14-ന് യൂണികോൺ സ്റ്റോർ 10,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ആദ്യം തന്നെ ഓഫർ ചെയ്യുന്നു. ഇങ്ങനെ ഡിവൈസിന്റെ വില 69,000 രൂപയായി കുറയുന്നു. ഒപ്പം എച്ച്ഡിഎഫ്സി ബാങ്ക് ഓഫറായി 4,000 രൂപ ഡിസ്കൌണ്ടും ലഭിക്കും. ഇനി എക്സ്ചേഞ്ച് ഓഫറും ഉപയോഗപ്പെടുത്താൻ കഴിയും. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് രണ്ട് തരത്തിലുള്ള ആനുകൂല്യമാണ് ലഭിക്കുന്നത്.

ഭാഗ്യമുണ്ടെങ്കിൽ ഐഫോൺ 14 വാങ്ങാം വെറും 34,000 രൂപയ്ക്ക്

ഇതിൽ ആദ്യത്തത് എക്സ്ചേഞ്ച് ഡിസ്കൌണ്ട് ഓഫറാണ്. പഴയ ഫോണുകൾക്ക് എക്സ്ചേഞ്ച് ഡിസ്കൌണ്ട് ബോണസായി 6,000 രൂപയാണ് യുണീകോൺ സ്റ്റോർ ഓഫർ ചെയ്യുന്നത്. ഒപ്പം പഴയ ഫോണിന് 25,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൌണ്ടായും ലഭിക്കാം. പുതിയ മോഡലുകൾക്കും നല്ല കണ്ടീഷനിലുള്ള ഡിവൈസുകൾക്കുമാണ് കൂടുതൽ എക്സ്ചേഞ്ച് മൂല്യമുള്ളതെന്ന് അറിയാമല്ലോ. ഇതിനാൽ എക്സ്ചേഞ്ച് ഓഫർ ഭാഗ്യം പോലെയിരിക്കും. ആദ്യം പറഞ്ഞത് പോലെ ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്കും കുറഞ്ഞ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ സാധിക്കും.

iPhone 14 സ്പെസിഫിക്കേഷനുകൾ : ഐഫോൺ 14 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒഎൽഇഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. വൈഡ് കളർ ഗാമറ്റും എച്ച്ഡിആർ സപ്പോർട്ടുമുള്ള ഡിസ്‌പ്ലെ 1200 നിറ്റ്സ് ബ്രൈറ്റ്നസും ഫേസ് ഐഡി സെൻസറുകളും 60 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലെയുടെ സവിശേഷതയാണ്. എ15 ബയോണിക് ചിപ്പാണ് ഐഫോൺ 14 മോഡലുകളുടെ ഹൃദയം. 4 ജിബി വരെ റാമും മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളും ആപ്പിൾ ഓഫർ ചെയ്യുന്നു.

ഭാഗ്യമുണ്ടെങ്കിൽ ഐഫോൺ 14 വാങ്ങാം വെറും 34,000 രൂപയ്ക്ക്

ഐഒഎസ് 16 -ൽ ആണ് ഐഫോൺ 14 പ്രവർത്തിക്കുന്നത്. 5ജി, വൈഫൈ, ഡ്യുവൽ സിം, ബ്ലൂടൂത്ത്, ജിപിഎസ്, ലൈറ്റ്നിങ് പോർട്ട് എന്നിവയും ഐഫോൺ 14-ൽ ലഭ്യമാണ്. ഐഫോൺ 14 ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഫീച്ചർ ചെയ്യുന്നു. 12 എംപി വൈഡ് ആംഗിൾ പ്രൈമറി സെൻസർ എഫ് / 1.5 അപ്പേർച്ചർ, സെൻസർ ഷിഫ്റ്റ് ഒഐഎസ് എന്നിവയെല്ലാം ഓഫർ ചെയ്യുന്നു. 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ഡിവൈസിലുണ്ട്.

More from GizBot

Best Mobiles in India

English summary
Unicorn Store is one of the largest sellers of iPhones in India. The store also has cool offers to attract those who want to buy the iPhone 14 and 14 Plus models. If you can avail multiple offers, you can get iPhone 14 models for just Rs 34,000. The iPhone 14 and iPhone 14 Plus models were launched in September 2022.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X