Home
News

400 അ‌ടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണ കാർ യാത്രികന്റെ ജീവൻ രക്ഷിച്ച് ഐഫോൺ 14!

ടെക്നോളജിയുടെ വളർച്ച മനുഷ്യന്റെ ജീവിതം എളുപ്പമുള്ളതാക്കുക മാത്രമല്ല, ജീവൻ പരിപാലിക്കുന്നതിലും വലിയപങ്ക് വഹിക്കുന്നുണ്ട്. ഒരുകാലത്ത് അ‌സാധ്യമായിരുന്ന പലതും ഇന്ന് നിസാരമായി ചെയ്യാൻ ടെക്നോളജി മനുഷ്യനെ സഹായിക്കുന്നു. എപ്പോഴും ​കൈയിൽ കൊണ്ടുനടക്കുന്ന- വെറും നിസാരവസ്തു എന്ന് പലരും കരുതുന്ന- ഒരു മൊ​ബൈലിന് ​മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ശേഷിയുണ്ട്.

സ്മാർട്ട്ഫോണുകളും സ്മാർട്ട് വാച്ചുകളുമൊക്കെ മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ മുന്നിട്ടുനിന്നത് ആപ്പിൾ ഡി​വൈസുകളായിരുന്നു. അ‌തിൽത്തന്നെ, മൊ​ബൈലുകളിലെ കൊമ്പനായ ഐഫോൺ ആണ് മുന്നിലുള്ളത്. കഴിഞ്ഞ വർഷമാണ് ആപ്പിൾ ഐഫോൺ 14 പുറത്തിറക്കിയത്.

മലയിടുക്കിലേക്ക് വീണ കാർ യാത്രികന്റെ ജീവൻ രക്ഷിച്ച് ഐഫോൺ 14!

ഇതിനകം നിരവധി മനുഷ്യരുടെ ജീവൻ രക്ഷിക്കാനും നിർണായക ഘട്ടങ്ങളിൽ അ‌വരെ സഹായിക്കാനും ഐഫോൺ 14 സ്മാർട്ട്ഫോണും അ‌തിലെ മികച്ച ഫീച്ചറുകളും മുന്നിട്ടുനിന്നു. ഒരുപാട് പേർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചുകിട്ടിയതിൽ ഐഫോണിലെ കിടിലൻ ഫീച്ചറുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അ‌ത്തരത്തിൽ ഒരു സംഭവം ഇപ്പോൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

ലോസ് ഏഞ്ചൽസിനടുത്ത് നടന്ന ഒരു വൻ അ‌പകടത്തിൽനിന്ന് ആശ്ചര്യകരമാംവിധം ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഐഫോൺ 14. വെള്ളിയാഴ്ച ​വൈകിട്ടോടെയാണ് സംഭവമുണ്ടായത്. കാർ യാത്രികനായ ഒരാൾ അ‌ബദ്ധത്തിൽ മൌണ്ട് വിൽസൺ ഏരിയയിലെ 400 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. വളരെ വലിയൊരു അ‌പകടം തന്നെയായിരുന്നു അ‌ത്.

ഒരാൾ അ‌പകടത്തിൽപ്പെട്ടാൽ അ‌ത് പുറം ലോകം അ‌റിയുന്നതും അ‌ടിയന്തര ചികിത്സ ലഭ്യമാകുന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അ‌പകടത്തിൽ പരുക്കേറ്റ് ചികിത്സ കിട്ടാതെ രക്തം വാർന്ന് ആളുകൾ മരിച്ച നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഐഫോൺ 14 ഇല്ലായിരുന്നെങ്കിൽ ഈ കാർ യാത്രികന്റെ കാര്യത്തിലും അ‌ത് സംഭവിക്കുമായിരുന്നു.

കാറുടമയുടെ ഐഫോൺ 14 ലെ രണ്ട് ഫീച്ചറുകൾ അ‌ദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്നതിൽ വളരെ നിർണായക പങ്കുവഹിച്ചു. ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ, എമർജൻസി സാറ്റ​ലൈറ്റ് എസ്ഒഎസ് എന്നിവയായിരുന്നു ആ ഫീച്ചറുകൾ. വാഹനാപകടങ്ങൾ തിരിച്ചറിഞ്ഞ് എമർജൻജി സമ്പരിലേക്ക് സന്ദേശം അ‌യച്ച് സഹായം അ‌ഭ്യർഥിക്കുന്ന സംവിധാനമാണ് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ.

അ‌പകടം നടന്ന ഉടൻ തന്നെ അ‌ത് തിരിച്ചറിഞ്ഞ് ഐഫോണിലെ ക്രാഷ് ഡിറ്റക്ഷൻ മോഡ് പ്രവർത്തനം ആരംഭിക്കും. ആക്സിലറോമീറ്റർ, ജൈറോസ്‌കോപ്പ് പോലുള്ള സെൻസറുകളും ചലനം കണ്ടെത്തുന്ന മെച്ചപ്പെടുത്തിയ അൽഗോരിതങ്ങളും ഉപയോഗിച്ചാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. അ‌പകടം നടന്നെന്ന് മനസിലാക്കുന്നതിന് പിന്നാലെ 10 മുതൽ 1 വരെ എന്ന ക്രമത്തിൽ 10 സെക്കൻഡ് ഫോൺ എണ്ണാൻ തുടങ്ങും.

ഈ സമയം ഉടമയ്ക്ക് അ‌പകടം സംഭവിച്ചിട്ടില്ല എങ്കിൽ ഈ ഫീച്ചർ ഓഫ് ആക്കണം. അ‌ല്ലെങ്കിൽ തയാറാക്കി വച്ചിരിക്കുന്ന അ‌പകടസന്ദേശം മുമ്പ് നിശ്ചയിച്ച് വച്ചിട്ടുള്ള നമ്പറിലേക്ക് ഫോൺ അ‌യയ്ക്കും. അ‌പകടത്തിന്റെ ലൊക്കേഷനും ഇതോടൊപ്പം അ‌യയ്ക്കും. ഇതുവഴി അ‌പകടം നടന്നാൽ ഒട്ടും ​വൈകാതെ രക്ഷാപ്രവർത്തനം ആരംഭിക്കാൻ സാധിക്കും. ഐഫോണിലെ ഈ ടെക്നോളജി ഇവിടെ കാർ യാത്രികനും ഉപകാരപ്പെടുകയായിരുന്നു.

അ‌പകടം നടന്ന ഉടൻ തന്നെ കാറുടമയുടെ ഐഫോൺ അ‌ത് തിരിച്ചറിയുകയും എമർജൻസി നമ്പരിലേക്ക് അ‌പായ സന്ദേശം അ‌യയ്ക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഐഫോണിലെ മറ്റൊരു ഫീച്ചറായ സാറ്റ​ലൈറ്റ് എസ്ഒഎസ് ഉപകാരപ്പെടുന്നത്. അ‌പകടം നടന്ന മെസേജ് രക്ഷാപ്രവർത്തകരിലേക്ക് എത്തണമെങ്കിൽ മൊ​ബൈൽ കവറേജ് വേണം. എന്നാൽ അ‌പകടം നടക്കുന്ന മിക്ക സ്ഥലങ്ങളിലും ഒരു പക്ഷേ കവറേജ് ഉണ്ടായെന്നുവരില്ല.

മലയിടുക്കിലേക്ക് വീണ കാർ യാത്രികന്റെ ജീവൻ രക്ഷിച്ച് ഐഫോൺ 14!

ഇവിടെ, കാർ തകർന്ന പ്രദേശത്തും സെല്ലുലാർ/വൈഫൈ കവറേജ് ഇല്ലായിരുന്നു. ഈ ഘട്ടത്തിൽ സാറ്റ​ലൈറ്റ് ഉപയോഗപ്പെടുത്തി മെസേജ് അ‌യയ്ക്കുന്ന ഐഫോൺ 14 ലെ എമർജൻസി എസ്ഒഎസ് ഫീച്ചർ തുണയ്ക്കെത്തി. സാറ്റ​ലൈറ്റ് കണക്ടിവിറ്റി ഫീച്ചറിലൂടെ അ‌പകട സന്ദേശം യഥാസമയം രക്ഷാപ്രവർത്തകരിലെത്തി. ലൊക്കേഷൻ അ‌ടക്കം കൃത്യമായി സന്ദേശത്തിൽ ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് വളരെ വേഗം സ്ഥലം മനസിലാക്കാനും ആളെക്കണ്ടെത്താനും സാധിച്ചു.

തുടർന്ന് അ‌പകടസ്ഥലത്തെത്തിയ രക്ഷാസംഘം പപ്പടം പോലെ തകർന്ന കാറിൽനിന്ന് ഗുരുതരപരുക്കേറ്റ യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി. മലയിടുക്ക് ആയിരുന്നതിനാൽ ഹെലികോപ്ടർ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. കാർയാത്രികൻ കുടുങ്ങിയത് 400 അ‌ടി താഴ്ചയിൽ ആയിരുന്നു. അ‌തിനാൽത്തന്നെ ഐഫോണിന്റെ സഹായം ഇല്ലായിരുന്നെങ്കിൽ അ‌ദ്ദേഹത്തിന് രക്ഷപ്പെടൽ അ‌സാധ്യമായിരുന്നു എന്ന് മോൺട്രോസ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം അ‌ംഗം സ്റ്റീവ് ഗോൾഡ്‌സ്‌വർത്തി പറഞ്ഞു.

സ്മാർട്ട്ഫോണുകളിൽ ഇത്തരം ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം ഓർമ്മപ്പെടുത്തുന്നു. അ‌പകടത്തിൽപ്പെടുന്നവർക്ക് ആ വിവരം മറ്റുള്ളവരെ അ‌റിയിക്കാനുള്ള ശേഷി ഉണ്ടായി എന്നുവരില്ല. ഇത്തരം സന്ദർഭങ്ങളിൽ സ്വയം കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഇത്തരം ഫീച്ചറുകൾക്ക് ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയും.

More from GizBot

Best Mobiles in India

English summary
The iPhone 14's crash detection and emergency satellite SOS features were instrumental in saving the life of a motorist who plunged 400 feet into a ravine in a massive accident near Los Angeles. The crash detection feature is a system that detects vehicle accidents and sends a message to the emergency number to request help.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X