Home
News

പോസ്റ്റ് ഷെയർ ചെയ്താൽ ഐഫോൺ 15 ലഭിക്കുമെന്നത് നുണ; ഒരു സമ്മാനവും നൽകുന്നില്ലെന്ന് ഇന്ത്യാ പോസ്റ്റ്!

ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരങ്ങളിൽ ഉപയോക്താക്കൾ വീഴരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യാ പോസ്റ്റ് രംഗത്ത്. ഇന്ത്യാ പോസ്റ്റിന്റെ പോസ്റ്റ് സുഹൃത്തുകൾക്ക് ഷെയർ ചെയ്താൽ പുതിയ ഐഫോൺ 15 ( iPhone 15 ) സമ്മാനമായി ലഭ്യമാകും എന്ന പേരിലാണ് വ്യാജ പ്രചാരണം നടന്നിരുന്നത്.

ഇത്തരമൊരു പ്രചരണം നടക്കുന്നത് അ‌റിഞ്ഞ് ഇത് വ്യാജമാണെന്ന് സെപ്റ്റംബർ 21 ന് തന്നെ ഇന്ത്യാ പോസ്റ്റ് ​ഔദ്യോഗിക ട്വിറ്റർ പോസ്റ്റിലൂടെ വ്യക്തമാക്കിയതാണ്. എന്നാൽ നുണ പ്രചരിക്കുന്ന അ‌ത്ര വേഗത്തിൽ സത്യം പ്രചരിക്കാത്തതിനാലാകാം സംഗതി തട്ടിപ്പാണ് എന്ന് അ‌റിയാതെ നിരവധിപേർ ഇപ്പോഴും ഈ വ്യാജ ലിങ്ക് ഷെയർചെയ്യുന്നുണ്ട്.

പോസ്റ്റ് ഷെയർ ചെയ്താൽ ഐഫോൺ 15 ലഭിക്കുമെന്നത് നുണ

"ദയവായി ശ്രദ്ധിക്കുക! ഏതെങ്കിലും അനൗദ്യോഗിക പോർട്ടൽ വഴിയോ ലിങ്ക് വഴിയോ ഇന്ത്യ പോസ്റ്റ് ഒരു തരത്തിലുള്ള സമ്മാനങ്ങളും നൽകുന്നില്ല.. ഇന്ത്യ പോസ്റ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾക്ക് ദയവായി Indiapost.gov.in, എന്ന ഔദ്യോഗിക വെബ്‌സൈറ്റ് പിന്തുടരുക..." എന്നാണ് ഇന്ത്യ പോസ്റ്റ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പോസ്റ്റ് ഷെയർ ചെയ്യുന്ന ഭാഗ്യശാലികൾക്ക് നവരാത്രി സമ്മാനമായിട്ടാണ് ഇന്ത്യ പോസ്റ്റ് ഐഫോൺ 15 സമ്മാനമായി നൽകുന്നത് എന്നായിരുന്നു പ്രചരിച്ചത്. ഇത്തരത്തിൽ ഐഫോൺ 15 സമ്മാനമായി ലഭിച്ചെന്ന് അ‌വകാശപ്പെടുന്ന വ്യാജ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടും പ്രചരിച്ചിരുന്നു. സമ്മാനം ക്ലെയിം ചെയ്യാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഇതോടൊപ്പമുള്ള സ്ക്രീൻഷോട്ടിൽ വിവരിക്കുന്നുണ്ട്.

ഈ സന്ദേശം 5 ഗ്രൂപ്പുകളുമായോ വാട്സ്ആപ്പിലെ 20 സുഹൃത്തുക്കളുമായോ പങ്കിട്ടാൽ ഐഫോൺ 15 സമ്മാനമായി നേടാമെന്നായിരുന്നു വ്യാജ പ്രചാരണത്തിലെ മുഖ്യ വാഗ്ദാനം. സമ്മാനം ക്ലെയിം ചെയ്യാനായി ഒരു ലിങ്കും നൽകിയിരുന്നു. എന്നാൽ ഇത് ഒരു ഫിഷിങ് ലിങ്ക് ആണെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഇന്ത്യ പോസ്റ്റിന്റെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണെന്നും അത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിൽ നിന്നും അതിൽ ഘടിപ്പിച്ചിട്ടുള്ള ഏതെങ്കിലും അനധികൃത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നതായി ഇന്ത്യ പോസ്റ്റ് ട്വീറ്റിൽ പറയുന്നു. ഗവൺമെന്റ് വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്ന ​സൈബർ തട്ടിപ്പുകൾ ഇതിന് മുൻപും നടന്നിട്ടുണ്ട്.

ഔദ്യോഗിക സർക്കാർ വെബ്​സൈറ്റ് എന്ന് തോന്നിപ്പിക്കും വിധമുള്ള വ്യാജ വെബ്​സൈറ്റുകൾ ഉൾപ്പെടെ തയാറാക്കിക്കൊണ്ടാണ് തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്നത്. ആധാർ അപ്‌ഡേറ്റുകൾ, പാൻ അപ്‌ഡേറ്റുകൾ, കൂടാതെ ബാങ്കുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ എന്നിവയെന്ന വ്യാജേന വ്യാജ ലിങ്കുകൾ അ‌യച്ച് ഉപയോക്താക്കളുടെ പണവും ഡാറ്റയും കവരുന്ന ​സൈബർ ആക്രമണങ്ങൾ നിരവധി തവണ ഉണ്ടായിട്ടുണ്ട്.

പോസ്റ്റ് ഷെയർ ചെയ്താൽ ഐഫോൺ 15 ലഭിക്കുമെന്നത് നുണ

വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ റിവാർഡുകൾ ക്ലെയിം ചെയ്യാനോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ ഇത്തരം വ്യാജ മെസേജുകൾ ആവശ്യപ്പെടാറുണ്ട്. ഉപയോക്താക്കൾ ലിങ്കുകളിൽ ക്ലിക്കുചെയ്‌തുകഴിഞ്ഞാൽ, അവർ പലപ്പോഴും തട്ടിപ്പ് വെബ്‌സൈറ്റുകളിലേക്ക് നയിക്കപ്പെടുകയും പണം നഷ്‌ടപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ പ്രചരിക്കുന്ന ഈ ഐഫോൺ 15 തട്ടിപ്പിൽ അ‌കപ്പെടാതിരിക്കാൻ ഇത്തരം വ്യാജ സന്ദേശങ്ങൾ കണ്ടാൽ അ‌തിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

ആളുകളെ കുടുക്കാനായി പലപ്പോഴും ട്രെൻഡിങ് വിഷയങ്ങൾ ​സൈബർ ക്രിമിനലുകൾ തിരഞ്ഞെടുക്കുന്നു. ഇപ്പോൾ ലോകം മുഴുവൻ ഐഫോൺ 15 സീരീസ് ഫോണുകളുടെ പിന്നാലെയാണ്. അ‌തിനാൽത്തന്നെയാണ് ഐഫോൺ 15 ന്റെ ആരാധക പിന്തുണ കണക്കിലെടുത്ത് വ്യാജ പ്രചാരണത്തിനായി ഐഫോൺ 15 തന്നെ തട്ടിപ്പുകാർ തെരഞ്ഞെടുത്തത്.

ഇത്തരം തട്ടിപ്പുകളിൽ വീഴാതെ ഔദ്യോഗിക മാർഗങ്ങളിലൂടെ ഐഫോൺ 15 സീരീസ് വാങ്ങാൻ ഉപയോക്താക്കൾ ജാഗ്രത പുലർത്തണം. അ‌തേ പോലെ തന്നെ, ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ പ്രചാരണത്തെപ്പറ്റി, സുഹൃത്തുക്കൾക്ക് മുന്നറിയിപ്പ് നൽകുകയും വേണം. ഇപ്പോഴും വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. അ‌ത് ഏതെങ്കിലും വഴിയിലൂടെ സുഹൃത്തുക്കളിലോ ബന്ധുക്കളിലോ എത്തി അ‌വർ വഞ്ചിതരാകാതിരിക്കാൻ മുന്നറിയിപ്പ് സഹായിക്കും.

More from GizBot

Best Mobiles in India

English summary
The Indian Postal Department has warned through Twitter that the campaign that the Indian Postal Department is giving iPhone 15 as a Navratri gift is fake. India Post does not give any kind of prizes through any unofficial portal or link.. For any information related to India Post please visit the official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X