Home
News

അങ്ങനെ അവസാനിപ്പിക്കാൻ പറ്റുമോ? ഐഫോൺ 16 ലോഞ്ച് ഇവൻ്റ് 2024ലെ ആപ്പിളിൻ്റെ അവസാന ലോഞ്ച് ആയിരിക്കില്ല

2024 അവസാനത്തോട് അടുക്കുകയാണ്... അതേ പോലെ തന്നെ ഏറെ കാത്തിരുന്ന ഐഫോൺ 16 സീരീസിൻ്റെ ലോഞ്ച് ഇവൻ്റും അടുത്തുവരികയാണ്. ഇത് ആപ്പിളിൻ്റെ അടുത്ത വലിയ ലോഞ്ച് ഇവൻ്റായിരിക്കും. പക്ഷേ തീർച്ചയായും 2024ലെ അവസാന ഇവൻ്റ് ആയിരിക്കില്ല. iPhone 16 ഇവൻ്റിൽ, കമ്പനി ഐഫോൺ, വാച്ച്, എയർപോഡുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾ പ്രഖ്യാപിക്കുമെന്ന് പറയപ്പെടുന്നു. അങ്ങനെ എങ്കിൽ ഇനി എന്തിനാണ് ഈ വർഷം തന്നെ മറ്റൊരു ഇവന്റ് എന്നായിരിക്കും നിങ്ങളുടെ സംശയം. ഈ വർഷാവസാനം ഒരു പുതിയ Mac ഡിവൈസുകളും എത്തും എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

നെക്സ്റ്റ് ജനറേഷൻ M4 പ്രോസസറുകൾ നൽകുന്ന ഒരു പുതിയ റേഞ്ച് മാക് കമ്പ്യൂട്ടറുകൾ ഈ വർഷാവസാനം അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. പുതിയ മാക് ലൈനപ്പിനായുള്ള ആപ്പിളിൻ്റെ തയ്യാറെടുപ്പുകൾ ഇതിനകം തന്നെ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ ഐഫോണുകൾ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷം പുതിയ മാക്കുകൾ അവതരിപ്പിച്ചതിൻ്റെ ട്രാക്ക് റെക്കോർഡ് ബ്രാൻഡിന് ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. 2024 മോഡലുകൾക്കും ആപ്പിൾ ഇതേ ലോഞ്ച് ടൈംലൈൻ പിന്തുടരുമോ എന്ന് നിലവിൽ പുറത്ത് വന്നിട്ടില്ല.

ഐഫോൺ 16 ലോഞ്ച് ഇവൻ്റ് 2024ലെ ആപ്പിളിൻ്റെ അവസാന ലോഞ്ച് ആയിരിക്കില്ല

ഡെവലപ്പർമാർ കണ്ട ചില ടെസ്റ്റ് ലോഗുകൾ നാല് പുതിയ മാക് മോഡലുകളെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ഉപകരണങ്ങൾ 16.1, 16.2, 16.3, 16.10 എന്നിങ്ങനെ ലേബൽ ചെയ്തിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ മോഡലുകളെല്ലാം M4 ചിപ്പിൻ്റെ ബേസ്-ലെവൽ പതിപ്പുകളിൽ നിന്ന് പവർ എടുക്കുമെന്ന് പറയപ്പെടുന്നു.

ഇവ ഒക്ടോബറിൽ ലോഞ്ച് ചെയ്യപ്പെടും. വരാനിരിക്കുന്ന ഉൽപ്പന്നങ്ങളുടെ പേരുകൾ അറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി പറയട്ടെ... ഒരു ചെറിയ മാക് മിനി (Mac mini), പുതിയ മാക്ബുക്ക് പ്രോ മോഡലുകൾ (MacBook Pro models), ഐമാകിൻ്റെ (iMac) പുതിയ ലൈനപ്പ് എന്നിവ എത്തുമെന്ന് റിപ്പോർട്ട് പറയുന്നു.

പുതിയ മാക്കുകൾ അവയുടെ വ്യത്യസ്തമായ കോർ കോൺഫിഗറേഷനുകൾ കൊണ്ട് ശ്രദ്ധേയമാണ്. മൂന്ന് മോഡലുകളിൽ 10-കോർ സിപിയു സജ്ജീകരിക്കാം. അവ ശക്തമായ പ്രകടനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഹൈ-എൻഡ് പതിപ്പുകൾ 10-കോർ ജിപിയു (ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ) എന്നിവയുമായി വരുന്നു. നേരെമറിച്ച്, നാലാമത്തെ മോഡലിൽ കൂടുതൽ മോഡസ്റ്റ് ആയിട്ടുള്ള എട്ട് കോർ സിപിയുവും എട്ട് കോർ ജിപിയുവും ഫീച്ചർ ചെയ്തേക്കാം.

ഇത് കുറച്ച് ഇന്റെൻസീവ് പെർഫോമൻസ് ആവശ്യമുള്ള, എന്നാൽ M4 ആർക്കിടെക്ചറിൽ നിന്ന് പ്രയോജനം വേണമെന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിടുന്നു.10-കോർ സിപിയു മോഡലുകളിൽ 16 ജിബി അല്ലെങ്കിൽ 32 ജിബി റാം ഓപ്ഷൻ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട്. ശ്രദ്ധേയമായ മറ്റൊരു കാര്യം, ഈ Macsലെ M4 പ്രോസസർ iPad Proയിൽ കാണപ്പെടുന്ന കോൺഫിഗറേഷനെ പ്രതിഫലിപ്പിക്കുന്നു.

നാല് ഹൈ പെർഫോമൻസ് ഉള്ള (high-performance cores) കോറുകളും ആറ് എഫിഷ്യന്സി ഉള്ള കോറുകളും efficiency cores) ബൂസ്റ്റ് ചെയ്യുന്നു. എന്നാൽ, ഇത് വരെ കമ്പനി ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏറ്റവും പുതിയ എല്ലാ അപ്‌ഡേറ്റുകൾക്കുമായി ആപ്പിളിന്റെ ഒഫീഷ്യൽ കണ്ഫര്മേഷന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
2024 is drawing to a close... and so is the much awaited iPhone 16 series launch event. This will be Apple's next big launch event. But 2024 certainly won't be the last event. At the iPhone 16 event, the company is said to announce an iPhone, watch, AirPods and more. If so, you may wonder why there is another event this year. Bloomberg reports that a new set of Mac devices will also arrive later this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X