Home
Mobile

കോപ്പിയടിച്ചിട്ട് ഇനി 'മുദ്ര' ശ്രദ്ധിക്കണമായിരിക്കും! അ‌ടിച്ചുമാറ്റിയ ലുക്കിൽ കേമനായി ഐഫോൺ 17 പ്രോ

ലോകമെമ്പാടുമുള്ള ഐഫോൺ പ്രേമികളും സ്മാർട്ട്ഫോൺ ആരാധകരും ഇപ്പോൾ ഐഫോൺ 17 പ്രോയുടെ പുത്തൻ ലുക്ക് വെളിപ്പെടുത്തിക്കൊണ്ടുള്ള ലീക്ക് റിപ്പോർട്ടുകളുടെ പിന്നാലെയാണ്. ഇതുവരെ കണ്ട ഐഫോണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാണ് അ‌ടുത്ത് ഇറങ്ങാൻ പോകുന്ന ഐഫോൺ 17 സീരീസിലെ പ്രോ മോഡൽ എത്തുന്നത് എന്ന് ആപ്പിൾ ഡി​വൈസുകളെപ്പറ്റി ആധികാരികമായി റിപ്പോർട്ട് ചെയ്യാറുള്ള ആപ്പിൾട്രാക്കിന്റെ (AppleTrack) ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. ഐഫോൺ 17 പ്രോയുടേത് എന്ന് അ‌വകാശപ്പെടുന്ന ഒരു വീഡിയോയും ആപ്പിൾ ട്രാക്ക് പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ വമ്പൻ രൂപമാറ്റവുമായി എത്തുന്ന ഐഫോൺ 17 പ്രോയെയാണ് കാണാനാകുന്നത്.

ഇതുവരെയുള്ള വർഷങ്ങളിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട പുനർരൂപകൽപ്പനയാണ് വരാൻ പോകുന്ന ഐഫോൺ 17 സീരീസിൽ ആപ്പിൾ നടത്തിയിരിക്കുന്നത് എന്ന് ആപ്പിൾ ട്രാക്ക് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ വരാൻ പോകുന്ന ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളിലും അലുമിനിയം ഫ്രെയിം ഉണ്ടാകുമെന്നും പ്രോ മോഡലിൽ ചതുരാകൃതിയിലുള്ള അലുമിനിയം ക്യാമറ ബമ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇനി 'മുദ്ര' ശ്രദ്ധിക്കണമായിരിക്കും! കേമനായി ഐഫോൺ 17 പ്രോ

കൂടാതെ വയർലെസ് ചാർജിംഗിനായി Partly glass ആണ് റിയർ പാനലിൽ ഉള്ളത് എന്നും ആപ്പിൾ ട്രാക്കിന്റെ റിപ്പോർട്ട് പറയുന്നു. ആപ്പിൾ ട്രാക്ക് പുറത്തുവിട്ട പുതിയ ഐഫോൺ 17 പ്രോയുടെ ലുക്ക് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഏതാനും മാസം മുമ്പ് പുറത്തിറങ്ങിയ ഗൂഗിളിന്റെ പിക്സൽ 9 പ്രോയുടെ ക്യാമറ മൊഡ്യൂളിന് സമാനമാണ് ആപ്പിൾ ട്രാക്ക് പുറത്തുവിട്ട ഐഫോൺ 17 പ്രോയിലെ ക്യാമറ ബമ്പ്.

ആപ്പിൾ ഗൂഗിളിന്റെ പിക്സൽ 9 പ്രോയെ കോപ്പിയടിച്ചു എന്ന് ഐഫോൺ വിരോധികൾ പറയുമായിരിക്കും. എന്നാൽ പിക്സലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച ഡി​സൈൻ എന്ന് ആപ്പിൾ ആരാധകർക്ക് വാദിക്കാവുന്നതാണ്. ഒറ്റനോട്ടത്തിൽ ഏതാണ്ട് ഒരേ രൂപത്തിലുള്ളതാണ് എങ്കിലും പിക്സൽ 9 പ്രോ ക്യാമറ മൊഡ്യൂളും ഐഫോൺ 17 പ്രോ ക്യാമറ മൊഡ്യൂളും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. അ‌ത് അ‌റിയാൻ 'മുദ്ര' ശ്രദ്ധിക്കണം.

ഇനി 'മുദ്ര' ശ്രദ്ധിക്കണമായിരിക്കും! കേമനായി ഐഫോൺ 17 പ്രോ

റിയർ പാനലിൽ നിന്ന് അ‌ൽപ്പം ഉയർന്ന് Rectangular ആകൃതിയിൽ നിൽക്കുന്ന വിധത്തിലുള്ളതാണ് പിക്സൽ 9 പ്രോയുടെ ക്യാമറ ബമ്പ്. പുതിയ ഐഫോൺ 17 പ്രോയിലും അ‌ത് അ‌ങ്ങനെ തന്നെ. എന്നാൽ പിക്സൽ 9 പ്രോയിൽ ക്യാമറ ലെൻസുകൾ പുറത്തേക്ക് തള്ളി നിൽക്കാതെയാണ് ഡി​സൈൻ ചെയ്തിരിക്കുന്നത്. ഐഫോൺ 17 പ്രോയിൽ ക്യാമറ ബമ്പിനുള്ളിൽ ഓരോ ലെൻസും പ്രത്യേകം പ്രത്യേകം എടുത്തുനിൽക്കുന്നു.

ഇത്തവണ ആപ്പിൾ ഐ​ഫോൺ 17 സീരീസ് ലുക്കിന്റെ കാര്യത്തിൽ മാത്രമല്ല, മോഡലുകളുടെ കാര്യത്തിലും ഞെട്ടിക്കും എന്നും റിപ്പോർട്ടുകളുണ്ട്. അ‌തായത്, പ്ലസ് മോഡലിന് പകരം എയർ അല്ലെങ്കിൽ സ്ലിം മോഡൽ ആപ്പിൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു. മറ്റൊരു പ്രധാന മാറ്റമായി പറയുന്നത്, ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളിലും 120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ് ഉണ്ടാകും എന്നാണ്.

ഐഫോൺ 17 പ്രോ മോഡലുകൾ ആപ്പിളിൻ്റെ നെക്സ്റ്റ് ​ജനറേഷൻ A19 പ്രോ ചിപ്പ് സഹിതം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് TSMC യുടെ വിപുലമായ മൂന്നാം തലമുറ 3nm പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, മുൻ മോഡലുകളിൽ ഉപയോഗിച്ചിരുന്ന ബ്രോഡ്‌കോം ചിപ്പുകൾക്ക് പകരമായി ആപ്പിൾ രൂപകൽപ്പന ചെയ്‌ത Wi-Fi 7 ചിപ്പ് പുതിയ സീരീസിലെ ഏതെങ്കിലും മോഡലിൽ ഇടംപിടിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇനി 'മുദ്ര' ശ്രദ്ധിക്കണമായിരിക്കും! കേമനായി ഐഫോൺ 17 പ്രോ

റിപ്പോർട്ടുകൾ പറയുന്ന മറ്റൊരു വമ്പൻ മാറ്റം, ഐഫോൺ 17 പ്രോ മോഡലുകളിൽ 12ജിബി റാം അവതരിപ്പിക്കും എന്നതാണ്. എല്ലാ മോഡലുകളിലും 24 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ അ‌വതരിപ്പിക്കും എന്നതാണ് മറ്റൊരു പ്രധാന അപ്‌ഗ്രേഡ്. ഇതൊക്കെ കാണുമ്പോൾ ഇതുവരെ അ‌വതരിപ്പിക്കപ്പെട്ടതിൽ നിന്ന് കാര്യമായ മാറ്റങ്ങൾ തന്നെ ഐഫോൺ 17 സീരീസ് അ‌വതരിപ്പിക്കും എന്നാണ് മനസിലാക്കാനാകുന്നത്. വിപണിയിലെ ആധിപത്യം നിലനിർത്താൻ ഐഫോണിന് ഇത്തരമൊരു മാറ്റം അ‌നിവാര്യമാണ് താനും.

More from GizBot

Best Mobiles in India

English summary
The iPhone 17 Pro model is expected to arrive with major changes, including in design. Apple Track's report says that all models in the upcoming iPhone 17 series will have an aluminum frame, the Pro model will have a square aluminum camera bump, and the rear panel will be partly glass for wireless charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X