ഐഫോണ്‍ 5 ഓഗസ്റ്റ് 7ന്?

Posted By: Staff

ഐഫോണ്‍ 5 ഓഗസ്റ്റ് 7ന്?

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ വേര്‍ഷനായ ഐഫോണ്‍ 5 ഓഗസ്റ്റ് 7ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നോ യുവര്‍ മൊബൈല്‍ എന്ന വെബ്‌സൈറ്റാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഇതിന് മുമ്പ് ഇതേ വെബ്‌സൈറ്റ് ഐഫോണ്‍ അവതരണം ഓഗസ്റ്റിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐഒഎസ് 6 ഈ വരുന്ന സെപ്തംബറില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമെങ്കില്‍ അതിന് മുമ്പായി ഐഫോണ്‍ 5 പുറത്തിറങ്ങും. പുതിയ ഐഫോണ്‍ ഐഒഎസ്6 ഓപറേറ്റിംഗ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക.

വലിയ സ്‌ക്രീന്‍, ക്വാഡ് കോര്‍ പ്രോസസര്‍, എന്‍എഫ്‌സി സൗകര്യം, ഡിസൈന്‍ എന്നിവയാണ് ഐഫോണ്‍ 5ല്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot