ഒക്ടോബര്‍ 26 ന് ആപ്പിള്‍ ഐഫോണ്‍ 5 ഇന്ത്യയിലെത്തും

By Super
|
ഒക്ടോബര്‍ 26 ന് ആപ്പിള്‍ ഐഫോണ്‍ 5 ഇന്ത്യയിലെത്തും

യു എസ്, യു കെ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് വിജയകരമായി അവതരിപ്പിച്ച ആപ്പിള്‍ ഐഫോണ്‍ 5 , സെപ്റ്റംബര്‍ 28 ന് 22 രാജ്യങ്ങളില്‍ കൂടി റിലീസ് ചെയ്തിരുന്നു. പുതിയ ഐ ഓ എസ്സിന്റെ പോരായ്മകള്‍, ക്യാമറയിലെ പര്‍പ്പിള്‍ നിറത്തിന്റെ സാന്നിധ്യം, പാനലിലെ പോറലുകള്‍, ആപ്പിള്‍ മാപ്പിന്റെ പ്രശ്‌നങ്ങള്‍, തുടങ്ങി കൂറേ പരാതികള്‍ ഉയര്‍ന്നുവെങ്കിലും ആദ്യ ആഴ്ച തന്നെ 5 മില്ല്യണ്‍ ഫോണുകള്‍ വിറ്റഴിച്ച് റെക്കോര്‍ഡ് ഇടാന്‍ ആപ്പിളിന് കഴിഞ്ഞു. ഇപ്പോള്‍ ഇതാ ഇന്ത്യയിലെ ആപ്പിള്‍ ആരാധകര്‍ക്ക് വേണ്ടി ഒരു സന്തോഷവാര്‍ത്ത ആപ്പിള്‍ പുറത്തു വിട്ടിരിയ്ക്കുന്നു. ഐഫോണ്‍ 5 ന്റെ ഇന്ത്യയിലെ അവതാരത്തിന് നാള് കുറിച്ചിരിയ്ക്കുന്നു. അതെ, ഏറ്റവും പുതിയ വിവരമനുസരിച്ച് ഒക്ടോബര്‍ 26 ന് ആപ്പിള്‍ ഐഫോണ്‍ 5 ഇന്ത്യയിലെത്തും. വിലയുടെ കാര്യമൊന്നും ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

ഐ ഓ എസ് 6, 1136 X 640 പിക്‌സല്‍ റെസല്യൂഷന്‍, 1 ജി ബി റാം, 8 എം പി-1.2 എം പി ക്യാമറകള്‍, 8 മണിക്കൂര്‍ ബാറ്ററി ആയുസ്സ് തുടങ്ങി ധാരാളം സവിശേഷതകളുമായാണ് ഐഫോണ്‍ 5 ന്റെ വരവ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X