ഐഫോണ്‍ 5ല്‍ നാനോ സിം?
oi
-Staff
By Super

ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ വേര്ഷായ ഐഫോണ്‍ 5 ഓഗസ്റ്റില്‍ ഇറക്കുമെന്ന അഭ്യൂഹത്തിന് തുടര്‍ച്ചയായി ഈ പുതിയ സ്മാര്‍ട്ഫോണുമായി ബന്ധപ്പെടുത്തി ധാരാളം റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. അതിലൊന്നാണ് ഫോണിന് നാനോ സിം പിന്തുണയുണ്ടാകുമെന്നത്.
ഐഫോണ്‍ 5നെ ഉപഭോക്താക്കളിലെത്തിക്കാന്‍ സാധ്യതയുള്ള ടെലികോം സേവനദാതാക്കള്‍ നല്കുന്ന വിവരമനുസരിച്ച് നാനോ സിം പിന്തുണയോടെയാണ് ഐഫോണ്‍ 5 എത്തുക. നെറ്റ്വര്ക്കുകളില് നാനോ സിം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കമ്പനികളുമായി ചേര്‍ന്ന് ആപ്പിള്‍ പരീക്ഷിച്ച് വരികയാണെന്നും പേര് വെളിപ്പെടുത്താത്ത ചില കേന്ദ്രങ്ങള്‍ അറിയിക്കുന്നു. ഐഫോണിനായി നാനോ സിം ശേഖരിക്കാന്‍ യുഎസ്, യൂറോപ്യന്‍ സേവനദാതാക്കള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
4ജി എല്‍ടിഇ ടെക്നോളജി, വലിയ ബാറ്ററി എന്നീ സൗകര്യങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് ആപ്പിള്‍ കുഞ്ഞു സിം കാര്‍ഡ് സ്വീകരിക്കുന്നതെന്നും ശ്രുതിയുണ്ട്. 4 ഇഞ്ച് ഡിസ്പ്ലെ, എന്‍എഫ്സി ചിപ്, ചെറിയ ഡോക് കണക്റ്റര്‍ എന്നിവയാണ് ഐഫോണ്‍ 5ല്‍ പ്രതീക്ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications