ഐഫോണ്‍ 5 vs ഗാലക്‌സി എസ് 3 : ആര് വേഗത്തില്‍ പൊടിയാകും ?

By Super
|
ഐഫോണ്‍ 5 vs ഗാലക്‌സി എസ് 3 : ആര് വേഗത്തില്‍ പൊടിയാകും ?

ഇന്ന് ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ രാജാക്കന്‍മാര്‍ രണ്ടു പേരാണ്. എല്ലാവര്‍ക്കും അറിയാം ഇവരെ. ആപ്പിള്‍ ഐഫോണ്‍ 5 ഉം, സാംസങ് ഗാലക്‌സി എസ് 3 ഉം ആണീ കൊമ്പന്മാര്‍. സെപ്റ്റംബറില്‍ ഐഫോണ്‍ 5 വരുന്നത് വരെ ഗാലക്‌സി എസ് 3 മാത്രമായിരുന്നു ഈ സ്ഥാനത്ത് വിരാജിച്ചിരുന്നത്. എന്നാല്‍ ആപ്പിളിന്റെ ഈ തുറുപ്പ് ഗുലാന്‍ വന്നതോടെ രണ്ടും ഒത്ത എതിരാളികളായി. സവിശേഷതകളുടെ കആര്യത്തില്‍ രണ്ട് പേരും ഏകദേശം ഒരുപോലെ മുന്നിലാണ്. എങ്കിലും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ക്ക് ഒരു ചോദ്യമുണ്ട്. ഐഫോണ്‍ 5 ആണോ, ഗോലക്‌സി എസ് 3 ആണോ കേമന്‍?

ഈ ചോദ്യത്തിന് വളരെ വിചിത്രമായ രീതിയില്‍ ഉത്തരം കണ്ടുപിടിയ്ക്കാനുള്ള ഒരു പരീക്ഷണം, ലോകത്തെ മികച്ച മിക്‌സറുകളുടെയും, ധാന്യ മില്ലുകളുടെയും നിര്‍മാതാവായ ബ്ലെന്‍ഡ്‌ടെക് നടത്തിയതിന്റെ വീഡിയോ യൂട്യൂബില്‍ വന്നിട്ടുണ്ട്. ഇനി പരീക്ഷണം എങ്ങനെയായിരുന്നെന്ന് കേള്‍ക്കേണ്ടേ ? ഇത് കേട്ട് ഐഫോണ്‍, ഗാലക്‌സി ആരാധകരൊന്നും തകരരുത്.ബ്ലെന്‍ഡ് ടെക്കിന്റെ സ്ഥാപകനായ ടോം ഡിക്‌സണ്‍, രണ്ട് ഫോണുകളും തന്റെ കമ്പനി ഉത്പാദിപ്പിച്ച പൊടിക്കല്‍ യന്ത്രത്തില്‍ ഇട്ട് പൊടിച്ചു. ഏത് ഫോണ്‍ ആദ്യം പൊടിയും എന്നതായിരുന്നു ആ കിറുക്ക് പരീക്ഷണം. ഏതായാലും സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ രണ്ട് രാജാക്കന്മാരും ഒന്നു രണ്ട് മിനിട്ടുകള്‍ക്കുള്ളില്‍ ഒരുപിടി പൊടിയായി. ബ്ലെന്‍ഡ്‌ടെക് അവരുടെ യന്ത്രത്തിന്റെ ശക്തിയും തെളിയിച്ചു. അവസാനം ഡിക്‌സണ്‍, വിജയി ആരെന്ന് നിര്‍ണയിക്കാനുള്ള അവകാശം കാഴ്ച്ചക്കാര്‍ക്ക് വിട്ടുകൊടുത്തു.

എന്തൊക്കെ കാണണം അല്ലേ? എങ്ങനേലും ഈ ഫോണുകളിലൊക്കെ ഒന്നു തൊടണം എന്ന് കൊതിയ്ക്കുന്ന ജനകോടികളുടെ മുന്നിലാണ് ഡിക്‌സന്റെ പൊടിയ്ക്കല്‍ പരീക്ഷണം എന്നോര്‍ക്കണം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X