ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5 സിയും ഡല്‍ഹിയിലെ കരിഞ്ചന്തയില്‍

By Bijesh
|

ആപ്പിള്‍ പുതിയ സ്മാര്‍ട് ഫോണുകളായ ഐ ഫോണ്‍ 5 എസും 5 സിയും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗോളതലത്തില്‍ വില്‍പന ആരംഭിച്ചത്. ഇന്ത്യയില്‍ ഫോണ്‍ എന്ന് എത്തുമെന്ന് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല.

 

എന്നാല്‍ ഇതിനോടകം തന്നെ ഡല്‍ഹിയില്‍ പുതിയ രണ്ട് ഐ ഫോണുകളും ലഭ്യമായിത്തുടങ്ങി. കരിഞ്ചന്തയിലാണെന്നു മാത്രം.

ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5 സിയും ഡല്‍ഹിയിലെ കരിഞ്ചന്തയില്‍

ആപ്പിള്‍ ഐഫോണ്‍ എസിന് ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ 64000 രൂപയും ഐ ഫോണ്‍ 5 സിക്ക് 49000 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. അതും ഇഷ്ടപ്പെട്ട കളറോ വേരിയന്റോ ലഭിക്കണമെന്നില്ല. ഐ ഫോണ്‍ 5 എസിന്റെ 16 ജി.ബി. വേരിയന്റ് മാത്രമെ ഇവരുടെ കൈയിലുള്ളു. അതുപോലെ ഐ ഫോണ്‍ സി നീല നിറത്തിലുള്ളതു മാത്രമെ ലഭിക്കു.

ഇത്തരം മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന ഫോണുകള്‍ക്ക് യാതൊരു ഗാരന്റിയും ഇല്ലതാനും.

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യയില്‍ പുതിയ ഐ ഫോണുകള്‍ ഔദ്യോഗികമായി ദീപാവലിയോടനുബന്ധിച്ച് പുറത്തിറക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ വിലയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത കൈവന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ കരിഞ്ചന്തയില്‍ ഫോണ്‍ ലഭ്യമായി എന്നത് നിഗൂഢമാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X