ഐഫോണ്‍ 6 വില്‍പ്പനയില്‍ തകര്‍ക്കുന്നു; ഇതിനോടകം വിറ്റത് ഒരു കോടി ഹാന്‍ഡ് സെറ്റുകള്‍

Written By:

പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ ആപ്പിളിന്റെ സ്മാര്‍ട്‌ഫോണായ ഐഫോണ്‍ 6 വിറ്റഴിഞ്ഞത് ഒരു കോടി യൂണിറ്റുകള്‍.

നാല്‍പ്പതു ലക്ഷം ഓര്‍ഡറുകള്‍ സപ്തംബര്‍ 12 ന് മുന്‍പായി നേടി ആപ്പിള്‍ റെക്കോര്‍ഡിട്ടിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഐഫോണ്‍ 5 പുറത്തിറങ്ങുന്നതിനു മുമ്പ് ഇതിന്റെ പകുതി മാത്രം ഓര്‍ഡറുകളായിരുന്നു ഉണ്ടായിരുന്നത്.

സെപ്തംബര്‍ 19നാണ് വലിയ സ്‌ക്രീനുള്ള ആപ്പിള്‍ ഐഫോണ്‍ 6 പുറത്തിറങ്ങിയത്. 4.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോണ്‍ 6, 5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോണ്‍ 6 പ്ലസ് എന്നവയാണ് മോഡലുകള്‍. പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 8 ആണ് ഐഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. സില്‍വര്‍, ഗോള്‍ഡ്, സ്‌പേസ് ഗ്രേ എന്നീ നിറങ്ങളിലാണ് ഇവ വിപണിയിലിറക്കിയിരിക്കുന്നത്.

ഐഫോണ്‍ 6 വില്‍പ്പനയില്‍ തകര്‍ക്കുന്നു

ആപ്പിള്‍ വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഫോണുകള്‍ വാങ്ങാനെത്തിയവരുടെ നീണ്ട നിരയായിരുന്നു വിവിധ രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ ആദ്യദിവസം ഉണ്ടായിരുന്നത്.

ആവശ്യക്കാര്‍ പ്രതീക്ഷിച്ചതിലും കൂടിയത് ഐഫോണ്‍ 6 ലഭ്യമാക്കാന്‍ ആപ്പിളിനെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കൂടുതല്‍ യൂണിറ്റുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി ആപ്പിള്‍ അറിയിച്ചു.

ഇന്ത്യയില്‍ നവംബറോടുകൂടി പുതിയ ഐഫോണുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot