നിങ്ങളുടെ ഐഫോണ്‍ 6-ന്റെ ബാറ്ററി ദീര്‍ഘ സമയം നിലനിര്‍ത്താന്‍...!

Written By:

നിങ്ങളുടെ ഐഫോണിന്റെ 6ന്റെ ബാറ്ററി ദൈര്‍ഘ്യം മോശമാണെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ. ബാറ്ററിയുടെ ചാര്‍ജ് വേഗം തീര്‍ന്നു പോകുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ അപൂര്‍വ മോഹന്‍ ഇതാ...!

ബാറ്ററി ദീര്‍ഘ സമയം നിലനില്‍ക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവയേതാണെന്ന് പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ് 1

General > Usage> Battery Usage എന്നതിലേക്ക് പോകുക. ഇവിടെ നിങ്ങള്‍ക്ക് ഏത് ആപാണ് കൂടുതല്‍ ഊര്‍ജം വലിച്ചെടുക്കുന്നതെന്ന് കാണാവുന്നതാണ്. ഏറ്റവും കൂടുതല്‍ ബാറ്ററി വ്യയം സൃഷ്ടിക്കുന്ന ആപുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

സ്‌റ്റെപ് 2

Settings>General > Display & Brightness എന്നതിലേക്ക് പോയാണ് ബ്രൈറ്റ്‌നസ് ക്രമീകരിക്കേണ്ടത്. ettings>General>Auto-lock എന്നതിലേക്ക് പോയി ഓട്ടോ ലോക്ക് 1 മിനിറ്റ് എന്നാക്കി മാറ്റുക.

സ്‌റ്റെപ് 3

കണ്‍ട്രോള്‍ സെന്‍ടര്‍ സൈ്വപ് ചെയ്ത് ഈ സവിശേഷതകളുടെ ഐക്കണുകളില്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് ഓഫ് ആക്കാവുന്നതാണ്.

സ്‌റ്റെപ് 4

ഐഫോണിന്റെ ബ്ലുടൂത്താണ് എയര്‍ഡ്രോപ്. ഈ സവിശേഷത ഓഫ് ആക്കുന്നതിന് സ്‌ക്രീന്‍ മുകളില്‍ നിന്ന് താഴേക്ക് സൈ്വപ് ചെയ്യുക, തുടര്‍ന്ന് എയര്‍ഡ്രോപ് ഐക്കണില്‍ ടാപ് ചെയ്യുക.

സ്‌റ്റെപ് 5

കുറഞ്ഞ സിഗ്നലുളള സ്ഥലങ്ങളില്‍ ഫോണ്‍ എയര്‍പ്ലേന്‍ മോഡിലേക്ക് മാറ്റുന്നത് ബാറ്ററിയുടെ ഊര്‍ജം കൂടുതല്‍ സംരക്ഷിക്കാന്‍ ഉതകുന്നതാണ്. കണ്‍ട്രോള്‍ സെന്‍ടര്‍ സൈ്വപ് ചെയ്ത് എയര്‍പ്ലേന്‍ മോഡ് ടാപ് ചെയ്ത് നിങ്ങള്‍ക്ക് ഈ സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

സ്‌റ്റെപ് 6

Settings>General>Sound എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് ഫോണിന്റെ ശബ്ദം ക്രമീകരിക്കാവുന്നതാണ്. കൂടാതെ വൈബ്രേഷനില്‍ ഇടുന്നതും, വിഷ്വല്‍ എഫക്ടുകള്‍ ഉപയോഗിക്കുന്നതും ബാറ്ററിയുടെ ഊര്‍ജ്ജം കൂടുതല്‍ ഉപയോഗിക്കുന്ന സവിശേഷതകളാണ്.

സ്‌റ്റെപ് 7

Setttings>General>Spotlight എന്നതിലേക്ക് പോയി അതിലുളള ക്യാറ്റഗറികള്‍ അണ്‍സെലക്ട് ചെയ്യുന്നത് നിങ്ങളുടെ ബാറ്ററിയുടെ ഊര്‍ജം സംരക്ഷിക്കുന്നതാണ്.

സ്‌റ്റെപ് 8

Settings>iCloud എന്നതിലേക്ക് പോയി അതിലുളള ആപുകളും, ക്യാറ്റഗറികളും സിങ്ക് ചെയ്തിരിക്കുന്നത് ഓഫ് ആക്കുന്നത് ബാറ്ററിയെ ദീര്‍ഘസമയം നിലനില്‍ക്കാന്‍ സഹായിക്കും.

സ്‌റ്റെപ് 9

Settings>General>Siri എന്നതിലേക്ക് പോയി Raise to Speak എന്നത് ഓഫ് ആക്കുക.

സ്‌റ്റെപ് 10

Settings>iTunes & App Store എന്നതിലേക്ക് പോയി Automatic downloads എന്നത് ഓഫ് ആക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
iPhone 6 Battery Tips for Longer Life.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot