ആപ്പിള്‍ ഐ ഫോണ്‍ 6 സെപ്റ്റംബര്‍ 19-ന്?

Posted By:

ആപ്പിള്‍ ഐ ഫോണ്‍ 6 -സെപ്റ്റംബര്‍ 19-ന് ലോഞ്ച് ചെയ്യുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ചൈനയിലെ വെയ്‌ബോ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ഒരു ഉപഭോക്താവാണ് ഇതുസംബന്ധിച്ച ആപ്പിളിന്റെ പ്രമോഷണല്‍ നോട്ടീസ് പോസ്റ്റ് ചെയ്തത്. കണ്ടന്റ് ചൈനീസ് ഭാഷയിലാണ്.

ഐ ഫോണ്‍ 6-ന്റെ 4.7 ഇഞ്ച്, 5.5 ഇഞ്ച് വേരിയന്റുകള്‍ സെപ്റ്റംബര്‍ 19-ന് ലോഞ്ച് ചെയ്യുമെന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. 4.7 ഇഞ്ച് വേരിയന്റിന് ഏകദേശം 51,200 രൂപയും 5.5 ഇഞ്ച് വേരിയന്റിന് ഏകദേശം 60,900 രൂപയും ആയിരിക്കും വില എന്നും പോസ്റ്റില്‍ പറയുന്നു.

ആപ്പിള്‍ ഐ ഫോണ്‍ 6 സെപ്റ്റംബര്‍ 19-ന്?

നേരത്തെ ലീക് ചെയ്ത ഐഫോണ്‍ 6-ന്റെ ചിത്രങ്ങള്‍ക്കു സമാനമാണ് വെയ്‌ബോ പോസ്റ്റില്‍ പ്രതയക്ഷപ്പെട്ട ചിത്രങ്ങളും. കട്ടി കുറഞ്ഞതും അറ്റങ്ങള്‍ വളഞ്ഞതുമായ രൂപമാണ് ഫോണിനുള്ളത്. പൂര്‍ണമായും മെറ്റല്‍ കെയ്‌സിംഗാണ് ഉള്ളത്.

സെപ്റ്റംബര്‍ 19 വെള്ളിയാഴ്ചയാണ് എന്നതും ഈ പോസ്റ്റിന് വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ കുറെ കാലമായി വെള്ളിയാഴ്ചകളിലാണ് പുതിയ ഐ ഫോണുകളുടെ വില്‍പന ആരംഭിച്ചിരുന്നത്. അതേസമയം പുതിയ ഐ ഫോണിന്റെ 5.5 ഇഞ്ച് വേരിയന്റ് അടുത്ത വര്‍ഷമേ ലോഞ്ച് ചെയ്യു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

13 എം.പി ക്യാമറ, സോളാര്‍ചാര്‍ജിംഗ് സാധ്യമാക്കുന്ന സഫയര്‍ സ്‌ക്രീന്‍, ഹെല്‍ത് ആപുകള്‍ എന്നിവയും പുതിയ ഐ ഫോണില്‍ ഉണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.

English summary
iPhone 6 price, launch date leaked online, Apple iPhone 6 Launch date Leaked, Apple to Launch New iPhone on September 19th, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot