സാംസങ് ഉപയോക്താവ് ആപ്പിളിലേക്ക് മാറണമെന്ന് സൂചിപ്പിക്കുന്ന 8 ലക്ഷണങ്ങള്‍...!

Written By:

കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസുളള വലിയ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഐഫോണിന്റെ വിപണന മൂല്ല്യം കവര്‍ന്നെടുക്കുകയായിരുന്നു. പക്ഷെ 4.7 ഇഞ്ചുളള ഐഫോണ്‍ 6-ഉം 5.5 ഇഞ്ചിന്റെ ഐഫോണ്‍ 6 പ്ലസും എത്തിയതോടെ വലിയ സ്‌ക്രീനുളള ആന്‍ഡ്രോയിഡ് ഫോണുകളുടെ അമ്പരിപ്പിക്കുന്ന സവിശേഷതകള്‍ക്ക് നിറം മങ്ങിയിരിക്കുകയാണ്.

ആപ്പിളിന്റെ പുതിയ ഡിവൈസുകള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ ഇതില്‍ എത്ര പേരാണ് ആന്‍ഡ്രോയിഡില്‍ നിന്ന് ഐഫോണിലേക്ക് മാറിയതെന്ന് അറിയാന്‍ വില്‍പ്പനയുടെ സ്ഥിതി വിവര കണക്കുകള്‍ പുറത്താകുന്നത് വരെ കാത്ത് നില്‍ക്കേണ്ടി വരും.

അതേസമയം, നിങ്ങള്‍ ആന്‍ഡ്രോയിഡ് ലോകത്ത് ജീവിക്കുന്ന ഒരു ആപ്പിള്‍ ആരാധകനാണെങ്കില്‍, എത്രയും പെട്ടന്ന് മാറുന്നതിനുളള പ്രധാന ലക്ഷണങ്ങള്‍ പരിശോധിക്കുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പുതിയ ഐഫോണുകളുടെ വരവോട് കൂടി വലിയ സ്‌ക്രീനുളള ഫോണുകളെന്ന ആന്‍ഡ്രോയിഡ് ഡിവൈസുകളുടെ വിപണിയിലെ സ്ഥാനം ഇടിഞ്ഞിരിക്കുകയാണ്.

2

കൂടുതല്‍ എളുപ്പവും ലളിതവുമായ ഓപറേറ്റിങ് സിസ്റ്റമാണ് നിങ്ങള്‍ക്ക് ലഭിക്കുക ആപ്പിള്‍ ഫോണുകളിലാണ്.

 

3

സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റുകള്‍ ഐഒഎസ് ഡിവൈസുകളില്‍ ലഭിക്കുന്നത് കൃത്യമായ ഇടവേളകളിലാണ്.

 

4

മാക്ക്ബുക്ക്, ഐപാഡ്, ഐപോഡ് തുടങ്ങി നിങ്ങളുടെ എല്ലാ ഡിവൈസുകളും ആപ്പിളായിരിക്കുന്നതും ഫോണ്‍ മാത്രം ആന്‍ഡ്രോയിഡ് ഡിവൈസ് ആയിരിക്കുന്നതും നിങ്ങള്‍ എത്രയും പെട്ടന്ന് ഐഫോണിലേക്ക് മാറേണ്ടതാണെന്ന സൂചനയാണ്.

 

5

ആന്‍ഡ്രോയിഡ് ഒഎസിനെ സംബന്ധിച്ച് ആപ്പിളിന്റെ സോഫ്റ്റ്‌വയര്‍ വിപണിയില്‍ കൂടുതല്‍ സുരക്ഷിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

6

ഈ ഡിവൈസുകളുടെ സമന്വയം ഐഫോണുമായി നടക്കുന്നതിനാല്‍ നിങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപേക്ഷിക്കേണ്ട സമയമായെന്ന് സൂചിപ്പിക്കുന്നു.

7

സോണിയുടേയും സാംസങിന്റേയും എല്‍ജിയുടേയും ഒരു പിടി ഫോണുകള്‍ ഇറങ്ങിയിരിക്കുന്നതിനാല്‍ കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ വലിയ സ്‌ക്രീനുളള ഐഫോണിനായി പോകുന്നത് തിരഞ്ഞെടുപ്പ് കൂടുതല്‍ എളുപ്പമാക്കുന്നു.

8

ഐഫോണ്‍ സൗജന്യമായി യു2 ആല്‍ബം നല്‍കുന്നത് ബൊനൊ ആരാധകരെ ഐഫോണ്‍ എടുക്കാന്‍ പ്രേരിപ്പിച്ചേക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
iPhone 6 vs. Android: 9 Signs You're A Samsung User Who Should Switch To Apple.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot