ഐഫോണ്‍ 6എസിനെക്കുറിച്ചുളള പരാതികള്‍ വര്‍ധിക്കുന്നു..!

Written By:

ആപ്പിള്‍ പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചത് കഴിഞ്ഞ മാസമാണ്. മികച്ച പ്രതികരണങ്ങളോടൊപ്പം വ്യാപകമായ പരാതികളും ഐഫോണ്‍ 6എസ്, 6എസ് പ്ലസ് എന്നിവ ഏറ്റു വാങ്ങുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ ലൈംഗിക മുന്‍ഗണനകള്‍ വെളിപ്പെടുത്തുമെന്ന് പഠനം..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍

പുതിയ ഐഫോണുകളില്‍ ഹോം ബട്ടണ്‍ അല്‍പ്പ നേരം അമര്‍ത്തി പിടിച്ച് കഴിയുമ്പോള്‍ തന്നെ ടച്ച് ഐഡി നിയന്ത്രണ സംവിധാനം ചൂടാകുന്നു എന്നതാണ് ഉപയോക്താക്കള്‍ ഉന്നയിക്കുന്ന പ്രധാന പരാതികളില്‍ ഒന്ന്.

 

ആപ്പിള്‍

സ്പീക്കറുകള്‍, ശബ്ദ നിയന്ത്രണ സംവിധാനം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നു എന്ന പരാതിയും വ്യാപകമാണ്.

 

ആപ്പിള്‍

കൂടാതെ ചില കോണുകളില്‍ നിന്ന് പുതിയ ഐഫോണുകള്‍ അപ്രതീക്ഷിതമായി സ്വിച്ച് ഓഫ് ആകുന്നു എന്ന പരാതിയും ഉന്നയിക്കപ്പെടുന്നുണ്ട്.

 

ആപ്പിള്‍

ആപ്പിള്‍ ഏറെ പ്രതീക്ഷകളോടെ അവതരിപ്പിച്ച 3ഡി ടച്ച് സവിശേഷത ചില ആപ്ലിക്കേഷനുകളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പറയുന്നു.

 

ആപ്പിള്‍

പുതിയ ഐഫോണുകളെ ഹെഡ്‌ഫോണില്‍ ബന്ധിപ്പിക്കുമ്പോള്‍, ഇതിന്റെ നിര്‍ദേശം ഫോണില്‍ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ആപ്പിള്‍

എന്നാല്‍ ഈ പരാതികള്‍ താല്‍ക്കാലികമാണെന്നാണ് ആപ്പിള്‍ പറയുന്നത്.

 

ആപ്പിള്‍

പ്രധാനമായും ആപ്പിളിന്റെ പുതിയ ഒഎസ് ആയ ഐഒഎസ് 9.0.1-ന്റെ പിഴവുകളാണ് ഈ പരാതികള്‍ക്ക് അടിസ്ഥാനമെന്നാണ് ആപ്പിള്‍ വിലയിരുത്തുന്നത്.

 

ആപ്പിള്‍

ആപ്പിള്‍ ഡിവൈസുകളുടെ സപോര്‍ട്ട് കമ്യൂണിറ്റി പേജിലാണ് ഇത്തരം പരാതികള്‍ പ്രധാനമായും ഉന്നയിക്കപ്പെട്ടത്.

 

ആപ്പിള്‍

സപോര്‍ട്ട് കമ്യൂണിറ്റി പേജില്‍ ഉന്നയിക്കുന്ന എല്ലാ പരാതികള്‍ക്കും ആപ്പിള്‍ മറുപടി നല്‍കാനും ശ്രമിക്കുന്നുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
iPhone 6S users complain of overheating Touch ID button.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot