ഐഫോണ്‍ 8ന്റെ വില എത്രയാകും? കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

Written By:

ആപ്പിള്‍ ഐഫോണ്‍ 8 ഈ മാസം, അതായത് സെപ്തംബര്‍ 12നാണ് അവതരിപ്പിക്കുന്നത്. ഏവരും കാത്തിരിക്കുന്ന ഈ ഫോണിന് ആകര്‍ഷിക്കുന്ന സവിശേഷതകളും ഞെട്ടിക്കുന്ന വിലയുമാണ്. ഇതു കൂടാതെ ഐഫോണ്‍ 8ന് പുതിയ രൂപ കല്‍പനയും 3ഡി ഡിസൈനും പോലുളള രസകരമായ പല സവിശേഷതകളും ഉണ്ടാകും.

നിങ്ങളുടെ മൊബൈല്‍ കോളുകള്‍ എങ്ങനെ എന്‍ക്രിപ്ട് ചെയ്യാം?

ഐഫോണ്‍ 8ന്റെ വില എത്രയാകും? കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

ഇതിനിടയില്‍ തന്നെ ഐഫോണ്‍ 8നെ കുറിച്ച് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഈ ഫോണ്‍ മറ്റു ഐഫോണുകളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ്. അതേ സമയം ഈ ഫോണിന്റെ വിലയെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആരേയും ഞെട്ടിക്കുന്ന വില!

ഐഫോണുകള്‍ ഇതിനകം തന്നെ ചിലവേറിയതാണ്. ഐഫോണ്‍ 8ന്റെ വില പറഞ്ഞിരിക്കുന്നത് $999 മാണ് അതായത് ഏകദേശം ഒരു ലക്ഷത്തിന്‍ മേല്‍. അപ്പോള്‍ നിങ്ങള്‍ക്കു തന്നെ ചിന്തിക്കാമല്ലോ ഐഫോണ്‍ 8ന്റെ സവിശേഷതകള്‍.

ഐഫോണ്‍ വേരിയന്റുകള്‍

ഐഫോണ്‍ 8, 64ജിബി വേരിയന്റിന് $999, 256ജിബി വേരിയന്റിന് $1099, 512 ജിബി വേരിയന്റിന് $1199 എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മറ്റു ഐഫോണുകള്‍

കഴിഞ്ഞ വര്‍ഷമാണ് ഐഫോണ്‍ 7, 7 പ്ലസ് എന്നീ ഫോണുകള്‍ ഇറങ്ങിയത്. ഐഫോണ്‍ 7ന് 60,000 രൂപയായിരിന്നു ഇന്ത്യയില്‍, എന്നാല്‍ ഇതേ ഫോണിന് യുഎസ്ല്‍ $649ഉും. അതിനാല്‍ ഇന്ത്യയിലും ഐഫോണ്‍ 8ന്റെ വിലയില്‍
വ്യത്യാസം വരും. 64ജിബി വേരിയന്റിന് 92,000 രൂപയും ഉയര്‍ന്ന വേരിയന്റിന് 1,10,000 രൂപമാകും.

ഐഫോണ്‍ 8 ഡിസ്‌പ്ലേ/ സ്‌റ്റോറേജ്

ഐഫോണ്‍ 7ന്റെ ഡിസ്‌പ്ലേ 5.5 ഇഞ്ചാണ്, എന്നാല്‍ ഇതിനേക്കാള്‍ വലിയ ഡിസ്‌പ്ലേ ആകും ഐഫോണ്‍ 8ന്.
A11 പ്രോസസര്‍, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം എന്നിവ മറ്റു സവിശേഷതകള്‍.

ക്യാമറ/ മറ്റു സവിശേഷതകള്‍

ഡ്യുവല്‍ റിയര്‍ ക്യാമറ, 3ഡി ഫേസ് സ്‌കാനിങ്ങ് ഫീച്ചര്‍, വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജി, iOS 11 സോഫ്റ്റ്‌വയര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Now if these reports about the iPhone 8 price are accurate, it means that the iPhone 8 will surely cross the Rs 1 lakh in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot