വിദ്യാര്‍ഥിനിയുടെ പോക്കറ്റിലിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ചു; ഗുരുതര പരിക്ക്
ആപ്പിള്‍ ഐ ഫോണ്‍ പൊട്ടിത്തെറി തുടര്‍ക്കഥയാവുന്നു. ഇത്തവണ യു.എസിലെ ഒരു വിദ്യാര്‍ഥിനിക്കാണ് ദുരന്തമുണ്ടായത്. പോക്കറ്റിലിട്ടിരുന്ന ഫോണ്‍ തീപിടിച്ച്് പൊട്ടിത്തെറിച്ച് 13 കാരിയായ വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പൊള്ളലേറ്റു.
WMTW.com റിപ്പോര്‍ട് ചെയ്തതനുസരിച്ച് വിദ്യാര്‍ഥിനി ക്ലാസില്‍ ഇരിക്കുമ്പോഴാണ് അപകടം. ഐ ഫോണ്‍ പോക്കറ്റിലിട്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് പാന്റില്‍ നിന്ന് പുക ഉയരാനുഗ തുടങ്ങി. പാന്റില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് അധ്യാപികയും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് ഉടന്‍ തീ അണച്ചു.

ആശുപത്രയില്‍ പ്രവേശിച്ച കുട്ടിയുടെ പൊള്ളല്‍ ഗുരുതരമാണ് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പിന്‍വശത്തെ പോക്കറ്റിലാണ് ഫോണ്‍ വച്ചിരുന്നത്. ഇരുന്ന സമയത്ത് ബാറ്ററി ഷോട്ടാവുകയും ഇതാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നും വിദഗ്ധര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയയില്‍ ഐ പാഡ് പൊട്ടിത്തെറിച്ച് ഒരു കട കത്തിനശിച്ചിരുന്നു. വേറെയും സമാനമായ സംഭവങ്ങള്‍ മുന്‍പ് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications