പുതിയ ഐ ഫോണിനായി ജപ്പാനില്‍ ഒരാഴ്ചമുമ്പേ ക്യൂ

Posted By:

ആപ്പിള്‍ ഇന്നലെ ലോഞ്ച് ചെയ്ത ഐ ഫോണ്‍ 5 സി, ഐഫോണ്‍ 5 എസ്. എന്നിവ സെപ്റ്റംബര്‍ 20-നാണ് മാര്‍ക്കറ്റിലെത്തുക. എന്നാല്‍ ഐ ഫോണ്‍ ആദ്യം സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെ ജപ്പാനില്‍ ആളുകള്‍ ഇപ്പോഴെ ക്യൂ നില്‍ക്കാന്‍ തുടങ്ങി.

പുതിയ ഐ ഫോണിനായി ജപ്പാനില്‍ ഒരാഴ്ചമുമ്പേ ക്യൂ

Image source- AFP

44 -വയസുകാരനായ ഒരു ബിസിനസുകാരനാണ് ക്യൂവില്‍ ഏറ്റവും മുന്നിലുള്ളത്. ഇന്നലെ ആപ്പിള്‍ ഔദ്യോഗികമായി പുതിയ ഐ ഫോണുകള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പെതന്നെ ഇദ്ദേഹം ടോക്കിയോയിലെ ആപ്പിള്‍ സ്‌റ്റോറിനു മുന്നില്‍ ഇടം പിടിച്ചു. നിലവില്‍ ആയിരത്തിലധികം പേര്‍ ഇദ്ദേഹത്തിനു പിന്നില്‍ ഊഴംകാത്ത് നില്‍ക്കുന്നുണ്ട്്.

ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ജോലിസ്ഥലത്തു നിന്ന് ലീവെടുത്താണ് പലരും ഐ ഫോണിനായി ക്യൂവില്‍ ഇടം പിടിക്കുന്നത്. അവധി നഷ്ടപ്പെട്ടാലും കുഴപ്പമില്ല, ഐ ഫോണ്‍ ആദ്യം സ്വന്തമാക്കാന്‍ കഴിയുക എന്നതാണ് പ്രധാനമെന്നാണ് ആപ്പിള്‍ ആരാധകര്‍ പറയുന്നത്. പായയും കിടക്കയുമൊക്കെയായി ഒരാഴ്ച ഇവിടെത്തന്നെ കഴിച്ചുകൂട്ടാനാണ് ഇവരുടെ തീരുമാനം.

പുതിയ ഐ ഫോണിനായി ജപ്പാനില്‍ ഒരാഴ്ചമുമ്പേ ക്യൂ

Image source- AFP

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെങ്കിലും അടുത്ത കാലത്താണ് ജപ്പാനില്‍ സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായത്. അതുകൊണ്ടുതന്നെയാണ് പുതിയ ഐ ഫോണുകളുടെ വരവ് ഇവിടെ തരംഗം സൃഷ്ടിക്കുന്നതും. ജപ്പാനിലെ ഏറ്റവും വലിയ സേവനദാദാക്കളായ NIT ഡോകോമോയാണ് അവിടെ ആപ്പിള്‍ വില്‍ക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot