Home
News

പുതിയ ഐഒഎസ് അപ്ഡേറ്റ് നൽകി ആപ്പിൾ; ഇൻസ്റ്റാൾ ചെയ്യുന്ന രീതിയും പുതിയ ഫീച്ചറുകളും പരിചയപ്പെടാം

iOS പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് ആപ്പിൾ. iOS 16.6 ആണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. iOS 16.5 പുറത്തിറക്കി ഏകദേശം ഒരുമാസത്തിന് ശേഷമാണ് പുതിയ അപ്ഡേറ്റുമായി ആപ്പിൾ രം​ഗത്ത് വന്നിരിക്കുന്നത്. ഈ വർഷം സെപ്തംബറിൽ ഐഫോൺ 15 പുറത്തിറങ്ങാനിരിക്കെയാണ് ആപ്പിളിന്റെ പുതിയ നീക്കം.

പുതിയ അപ്ഡേറ്റിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുന്നില്ലെങ്കിലും വ്യക്തമാക്കാത്ത ബഗുകൾ പരിഹരിക്കുന്നുണ്ടെന്നും സുരക്ഷ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ആപ്പിൾ അറിയിച്ചു. നേരത്തെ നിരവധി ഉപഭോക്താക്കൾ ബ​ഗുകളെക്കുറിച്ച് പരാതി അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് പ്രശ്നം പരിഹരിക്കാൻ ആപ്പിൾ തയ്യാറായത്. നിലവലി‍ൽ 2017ന് ശേഷം പുറത്തിറക്കിയ എല്ലാ ഐഫോൺ ഉപഭോക്താക്കൾക്കും പുതിയ അപ്ഡേറ്റ് ലഭ്യമാണ്.

പുതിയ ഐഒഎസ് അപ്ഡേറ്റ് നൽകി ആപ്പിൾ

iOS 16.6 പുതിയ OS ഐഫോണുകളിൽ നേരിട്ട് ലഭ്യമാകും വിധം ഒരു ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റായും ലഭിക്കുന്നതാണ്. പുതിയ അപ്ഡേറ്റ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന് നോക്കാം. ഇതിനായി ആദ്യം നിങ്ങളുടെ ഐഫോണിലെ സെറ്റിങ്സിൽ പ്രവേശിക്കുക. ഇതിലെ മെനുവിൽ നിന്ന് ജനറൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം ദൃശ്യമാകുന്ന പേജിന്റെ മുകളിലായി സോഫ്റ്റുവെയർ അപ്ഡേറ്റ് എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഫോണിൽ iOS 16.6 ലഭ്യമാകും എങ്കിൽ നിങ്ങൾക്ക് ഇവിടെ നിന്ന് അടുത്ത പേജിലേക്ക് പോകാൻ സാധിക്കുന്നതാണ്. ഇങ്ങനെ അടുത്ത പേജ് ദൃശ്യമായിക്കഴിഞ്ഞാൽ അതിൽ പുതിയ സോഫ്റ്റുവെയർ ഇൻസ്റ്റാൾ ഓപ്ഷൻ ഇവിടെ കാണാൻ സാധിക്കുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്താൽ ഫോണിലെ സോഫ്റ്റുവെയർ ഡൗൺലോഡ് ചെയ്ത് ശേഷം അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

പുതിയ ഐഒഎസ് അപ്ഡേറ്റ് നൽകി ആപ്പിൾ

എന്നാൽ പുതിയ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഫോണിലെ ഡാറ്റ ബാക്കപ്പ് ചെയ്‌തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ബാറ്ററിക്ക് അത്യാവശ്യം ചാർജ് ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാവു. ചിലപ്പോൾ സോഫ്റ്റുവെയർ അപ്ഡേറ്റ് ആകാൻ കുറച്ചു സമയം ആവിശ്യമായി വന്നേക്കാം ഇതിനിടെ ഫോണിന്റെ ചാർജ്ജ് തീർന്ന് ഓഫായിപ്പോയാൽ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കാതെ വരും.

അതേ സമയം ഈ വർഷം സെപ്തംബർ മാസത്തിൽ ഐഫോൺ 15 സീരീസ് ആപ്പിൾ പുറത്തിറക്കിയേക്കും. ഇതിനൊപ്പം തന്നെ iOS 17 സ്ഥിരതയുള്ള പതിപ്പിന്റെ റോൾ ഔട്ട് ആപ്പിൾ ആരംഭിക്കും എന്നും ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് iOS 17 പബ്ലിക്ക് ബീറ്റ അപ്‌ഡേറ്റ് ആപ്പിൾ പുറത്തിറക്കിയിരുന്നു. ധാരാളം പുതിയ ഫീച്ചറുകൾ ഈ അപ്ഡേറ്റിൽ ആപ്പിൾ കൂട്ടിച്ചേർത്തിട്ടുണ്ട്.

iOS 17 അപ്ഡേറ്റിൽ ഇം​ഗ്ലീഷിനും ഹിന്ദിക്കും പുറമെ തെലുങ്ക്, കന്നട, മറാത്തി, പഞ്ചാബി തുടങ്ങിയ ഇന്ത്യൻ പ്രദേശിക ഭാഷകളിലും ഇനി സിരിക്ക് നിർദേശങ്ങൾ നൽകാൻ സാധിക്കും. മലയാളം, തമിഴ് തുടങ്ങിയ പ്രദേശിക ഭാഷകൾക്കായി ട്രാൻസിലേഷൻ കീബോർഡും ലഭ്യമാകും ഇതിന് പുറമെ നിങ്ങൾ തിരയുന്ന പ്രത്യേക മെസ്സേജുകൾ പെട്ടെന്ന് കണ്ടെത്താനായി പുതിയ സർച്ച് ഫിൽട്ടറും പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്.

നിങ്ങൾക്ക് ഒരാളുടെ കോൺടാക്ട് വിവരങ്ങൾ ഇപ്പോൾ മറ്റൊരു ഐഫോൺ യൂസറുമായി പെട്ടെന്ന് ഷെയർ ചെയ്യാൻ സാധിക്കും ഇതിനായി നിങ്ങളുടെ ഫോൺ കൈമാറേണ്ടയാളുടെ ഐഫോണിനടുത്തോ ആപ്പിൾ വാച്ചിനടുത്തോ കൊണ്ടുവന്നാൽ മാത്രം മതി. ഫോട്ടോകളും ഇത്തരത്തിൽ പങ്കിടാൻ സാധിക്കും. മാപ്പുകൾ ഡൗൺലോഡ് ചെയ്യാനും ഓഫ്ലൈനായി ഇവ ഉപയോ​ഗിക്കാൻ പറ്റുന്ന സൗകര്യവും പുതിയ അപ്ഡേറ്റിൽ ഒരുക്കിയിട്ടുണ്ട്.

Best Mobiles in India

English summary
Apple has released a new iOS update. iOS 16.6 is newly released. Apple has come out with a new update almost a month after releasing iOS 16.5. While the new update doesn't bring any major changes, Apple says it fixes unspecified bugs and improves security.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X