Home
News

ഒരുകാലത്ത് പണക്കാരുടെ മാത്രം ഫോൺ എന്ന് കരുതപ്പെട്ട ഐഫോണുകൾ ഇന്ന് സർവസാധാരണം; വിപണിയിൽ 8% സാന്നിധ്യം

ആപ്പിളിന്റെ ഐഫോണുകളുടെ ഇന്ത്യൻ വിപണിയിലെ സാന്നിധ്യം സംബന്ധിച്ച ഒരു പുതിയ റിപ്പോർട്ട് ശ്രദ്ധേയമാകുന്നു. ഒരുകാലത്ത് വളരെ വിലപിടിപ്പുള്ള, ഒരു ആഢംബരമായി കരുതപ്പെട്ടിരുന്ന സ്മാർട്ട്ഫോൺ ആണ് ഐഫോണുകൾ. അ‌ത് വലിയ നഗരങ്ങളിലെ സമ്പന്നർക്കായി മാത്രം ഉണ്ടാക്കപ്പെടുന്ന ഒരു സ്മാർട്ട്ഫോൺ എന്ന നിലയിൽ ആണ് പൊതുവെ കരുതപ്പെട്ട് വന്നിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ട് പറയുന്നത് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ 8 ശതമാനത്തോളം ഐഫോണുകളുടെ സാന്നിധ്യമുണ്ട് എന്നാണ്. അ‌തായത് പണ്ട് കുറച്ച് ആളുകൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കപ്പെട്ടിരുന്ന ഐഫോണുകൾ ഇന്ന് സർവസാധാരണമായി മാറിയതിന്റെ നേർക്കാഴ്ചയാണ് ഈ റിപ്പോർട്ട്.

ഉയർന്ന വില ഉണ്ടായിരുന്നു എന്നതിനാൽ ഐഫോൺ കൊണ്ടുനടക്കുന്നവർ വിരളമായിരുന്നു. അ‌തിനാൽത്തന്നെ അ‌വർ ആൾക്കൂട്ടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. അ‌ങ്ങനെ ഐഫോൺ ഒരു ആഢംബര വസ്തുകൂടിയായി മാറി എന്നും പറയാം. എന്നാൽ 2025 എത്തിയപ്പോഴേക്ക് കഥയാകെ മാറി. ഇന്ന് ആൾക്കൂട്ടങ്ങളിൽ ഐഫോൺ ഉള്ളവരുടെ എണ്ണം വളരെ ഉയർന്നു.

ഐഫോണുകൾ ഇന്ന് സർവസാധാരണം; വിപണിയിൽ 8% സാന്നിധ്യം

അ‌ദ്ഭുതവസ്തു അല്ലാതായിരിക്കുന്നു

ഐഫോണുകൾ ഒരു അ‌ദ്ഭുതവസ്തു അ‌ല്ലാതായിക്കൊണ്ടിരിക്കുന്നു. ഐഫോണിനെക്കാൾ ഉയർന്ന വിലയും ഫീച്ചറുകളും ഉള്ള പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളും ഇന്ന് സജീവമാണ്. ഐഫോണുകൾ ഇന്ത്യയിൽ സർവസാധാരണമായ ഒന്നായി മാറി എന്നതിന്റെ അ‌ർഥം മറ്റൊന്നുകൂടിയാണ്, ആപ്പിൾ ഇന്ത്യയിൽ വളർച്ച ​കൈവരിച്ചിരിക്കുന്നു എന്നതാണ് അ‌ത്. മുൻപ് വിറ്റിരുന്നതിന്റെ പല മടങ്ങ് ഐഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ വിറ്റ് പോകുന്നുണ്ട്.

ഐഫോൺ വിൽപ്പന വർധിച്ചത് ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനത്തിലും വൻ കുതിച്ചുചാട്ടമുണ്ടാക്കി. ഇന്ത്യൻ വിപണിയുടെ വിൽപ്പന സാധ്യതകൾ തിരിച്ചറിഞ്ഞ് കൂടുതൽ ആപ്പിൾ സ്റ്റോറുകൾ ഇന്ത്യയിൽ തുറക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനകം നാല് ആപ്പിൾ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏതാനും ചില വർഷങ്ങൾക്കുള്ളിൽ ആപ്പിൾ ഡി​വൈസുകൾ, പ്രത്യേകിച്ച് ഐഫോണുകൾ ഇന്ത്യയിൽ വൻ തോതിൽ സ്വീകരിക്കപ്പെടുന്നതിന്റെ തെളിവാണ് ഈ ആപ്പിൾ സ്റ്റോറുകൾ.

ഐഫോണുകൾ ഇന്ന് സർവസാധാരണം; വിപണിയിൽ 8% സാന്നിധ്യം

ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ

മും​ബൈയിലെ ആപ്പിൾ ബികെസി, ഡൽഹിയിലെ ആപ്പിൾ സാകേത്, ബംഗളുരുവിലെ ആപ്പിൾ ഹെബ്ബാൾ, പൂനെയിലെ ആപ്പിൾ കോറെഗാവ് പാർക്ക് എന്നിവയാണ് ഇന്ത്യയിലെ നാല് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ. ഇന്ത്യയിൽ സ്വാധീനം നേടി വളരുന്ന ഒരു ബ്രാൻഡായി ആപ്പിൾ മാറുന്നു എന്നതിന്റെ തെളിവാണ് ഈ ആപ്പിൾ സ്റ്റോറുകൾ.

2019ലെ വിപണിയിൽ വെറും ഒരു ശതമാനം മാത്രമായിരുന്നു ആപ്പിളിന്റെ സ്ഥാനം. എന്നാൽ 2023ന്റെ ആദ്യ പകുതിയിൽ അ‌ത് 6 ശതമാനമായി ഉയർന്നു, 2024 ഒക്ടോബർ-ഡിസംബർ പാദത്തിൽ ആപ്പിളിന്റെ വിപണിയിലെ സാന്നിധ്യം 9-10 ശതമാനമായി ഉയർന്നു. 2025 -ലും ആപ്പിൾ മുന്നേറ്റം തുടരുകയാണ്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 7.5 ശതമാനം വിപണി വിഹിതം ആപ്പിൾ നേടി.

പ്രീമിയം സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ആപ്പിളിന്റെ ശക്തമായ സാന്നിധ്യം ഇപ്പോഴുണ്ട്. ആപ്പിളിന്റെ മൂല്യം 23 ശതമാനമായി ഉയർന്നു എന്നത് ഇതിന്റെ തെളിവാണ്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമായ ഇന്ത്യയിലെ മധ്യവർഗത്തിലെ ആളുകളുടെ വരുമാന നില മെച്ചപ്പെട്ടത് ആപ്പിളിന്റെ നല്ലകാലത്തിന് വഴിയൊരുക്കി എന്ന് കരുതാവുന്നതാണ്. ശ്രദ്ധാപൂർവ്വം ഡി​സൈൻ ചെയ്ത ഓഫറുകൾ ആപ്പിളിന്റെ സ്മാർട്ട്ഫോണുകളെ ജനകീയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഐഫോണുകൾ ഇന്ന് സർവസാധാരണം; വിപണിയിൽ 8% സാന്നിധ്യം

മുഴുവൻ തുകയും ഒറ്റയടിക്ക് നൽകി ഐഫോൺ വാങ്ങുക എന്നത് ഇപ്പോഴും പലർക്കും സാധിക്കില്ല. എന്നാൽ ട്രേഡ്-ഇൻ സ്കീമുകൾ, ബാങ്ക് ക്യാഷ്ബാക്ക്- ഡിസ്കൗണ്ട് ഓഫറുകൾ, എളുപ്പത്തിലുള്ള ഇഎംഐ പ്ലാനുകൾ എന്നിവയെല്ലാം ഐഫോണുകളെ ഇന്ത്യക്കാരുടെ പോക്കറ്റിനോട് അ‌ടുപ്പിച്ചു എന്ന് വേണം കരുതാൻ. എന്തായാലും റെക്കോഡ് വരുമാനമാണ് ഇപ്പോൾ ആപ്പിൾ ഇന്ത്യയിൽ നിന്ന് നേടിക്കൊണ്ടിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The report said that the iPhone's presence in the Indian smartphone market, which was just one percent, has now increased to 8 percent. It is estimated that the improving income level of the middle class has helped the sales of Apple's iPhones. In addition, the increasing availability of bank discounts and EMI options is also believed to have helped the sales of iPhones increase.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X