Home
News

ആപ്പിൾ- ഇന്ത്യ ബന്ധം കൂടുതൽ ശക്തമാകുന്നു; ചെ​ന്നൈയിൽ രണ്ടാമത്തെ ഫാക്ടറി തുറക്കാൻ പെഗാട്രോൺ!

ആപ്പിൾ ഉത്പന്നങ്ങൾ നിർമിക്കുന്നതിലുള്ള ഇന്ത്യയിലെ സൗകര്യങ്ങൾ കൂടുതൽ വിപുലമാകുന്നു. ആപ്പിളിന്റെ കരാർ കമ്പനികളിലൊന്നായ പെഗാട്രോൺ ചെന്നൈയിൽ ഫാക്ടറി തുടങ്ങാൻ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തായ്വാൻ ആസ്ഥാനമായുള്ള പെഗാട്രോണിന് ഇതിനോടകം ചെ​ന്നൈയിൽ ഒരു ഐഫോൺ ഫാക്ടറിയുണ്ട്. ഇതിന് പുറമെ രണ്ടാമത്തെ കമ്പനിയാണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്.

പുതിയ ഐഫോണുകൾ അ‌സംബിൾ ചെയ്യുന്നതിനുള്ള ഫാക്ടറിയാണ് പെഗാട്രോൺ ചെ​ന്നൈയിൽ രണ്ടാമതായി തുറക്കുന്നത് എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആപ്പിളി​ന് ഉത്പന്നങ്ങൾ നിർമിച്ച് നൽകുന്ന കരാർ കമ്പനിയായ പെഗാട്രോൺ ആറുമാസം മുമ്പ് ചെ​ന്നൈയിൽ തങ്ങളുടെ ആദ്യ ഫാക്ടറി തുറക്കുകയും 150 മില്യൺ ഡോളർ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു.

ആപ്പിൾ- ഇന്ത്യ ബന്ധം കൂടുതൽ ശക്തമാകുന്നു

ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ഐഫോൺ ഫാക്ടറിയും ഇന്ത്യയിൽ ആരംഭിക്കാൻ പെഗാട്രോൺ തയാറെടുക്കുന്നത്. ചെന്നൈയ്ക്ക് സമീപമുള്ള മഹീന്ദ്ര വേൾഡ് സിറ്റിയിലാണ് കമ്പനി 2022 സെപ്റ്റംബറിൽ ആദ്യത്തെ പ്ലാന്റ് ആരംഭിച്ചത്. അ‌തിന് സമീപത്തായിത്തന്നെയാകും പുതിയ ഫാക്ടറിയും എത്തകയെന്നും എന്നാലിത് ആദ്യ ഫാക്ടറിയുടെ അ‌ത്ര വലുതായിരിക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ ഐഫോൺ നിർമാണം വിപുലീകരിക്കുന്നതിനായി തയാറെടുക്കുന്നുണ്ടെങ്കിലും അ‌തിനായുള്ള പെഗാട്രോണിന്റെ ആസൂത്രിത നിക്ഷേപ ചെലവ് വ്യക്തമല്ല. ഇന്ത്യയിൽ വാർഷിക അടിസ്ഥാനത്തിൽ ആപ്പിളിന്റെ ഐഫോൺ ഉൽപ്പാദനത്തിന്റെ 10% പെഗാട്രോണിന്റേതാണെന്ന് ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് പറയുന്നു. ഇന്ത്യയിൽ പുതിയ ഫാക്ടറി തുറക്കുന്നതിൽ പ്രതികരിക്കാൻ കമ്പനി തയാറായില്ല.

എന്നാൽ "ഏതെങ്കിലും സ്വത്ത് ഏറ്റെടുക്കൽ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തും" എന്ന് പെഗാട്രോൺ അ‌റിയിച്ചിട്ടുണ്ട്. ​ചൈനയിൽ ഫാക്ടറിയുണ്ടെങ്കിലും ചില പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയതോടെയാണ് പെഗാട്രോൺ ഇന്ത്യയിലേക്ക് ഫാക്ടറികൾ മാറ്റുന്നത്. ആപ്പിളിനും ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർ​മിക്കുന്നതിനോടാണ് താൽപര്യം എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടുതൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം ഇന്ത്യയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.

ആപ്പിൾ- ഇന്ത്യ ബന്ധം കൂടുതൽ ശക്തമാകുന്നു

ഐപാഡ് ടാബ്‌ലെറ്റുകളും എയർപോഡുകളും ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ നിർമിക്കാൻ ആപ്പിളിന്റെ കരാർ കമ്പനികൾ മുന്നോട്ടുവരുന്നുണ്ട്. പെഗാട്രോണിന് പുറമേ ആപ്പിളിന്റെ കരാർ കമ്പനികളിൽ പ്രമുഖരായ ഫോക്സ്കോൺ, വിസ്‌ട്രോൺ, എന്നിവരും ഇന്ത്യയിൽ ഫാക്ടറികൾ പ്രവർത്തിപ്പിക്കുകയും ആപ്പിളിനായി ഉത്പന്നങ്ങൾ നിർ​മിക്കുകയും ചെയ്തുവരുന്നുണ്ട്. ബംഗളുരുവിലാണ് വിസ്‌ട്രോൺ പ്ലാന്റ് പ്രവർത്തിക്കുന്നത്.

തമിഴ്നാട്ടിലാണ് ഫോക്‌സ്‌കോണിന്റെ ഐഫോൺ ഫാക്ടറികൾ പ്രവർത്തിക്കുന്നത്. ആപ്പിളിനായി വയർലെസ് ഇയർഫോണുകൾ നിർമ്മിക്കാനുള്ള കരാർ സ്വന്തമാക്കിയ ഫോക്സ്കോൺ, അ‌വ നിർമിക്കാനായി ഇന്ത്യയിൽ 200 മില്യൺ ഡോളറിന്റെ ഫാക്ടറി നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. . ഇതാദ്യമായാണ് ഫോക്സ്‌കോൺ എയർപോഡ്സ് നിർമാണത്തിലേക്കു കടക്കുന്നത്.

ആപ്പിൾ- ഇന്ത്യ ബന്ധം കൂടുതൽ ശക്തമാകുന്നു

തെലങ്കാനയിലാകും ഫോക്സ്കോണിന്റെ എയർപോഡ് ഫാക്ടറി ആരംഭിക്കുക എന്നാണ് സൂചന. ആപ്പിളിന്റെ ഐഫോണ്‍ നിര്‍മാണത്തിന്റെ 70 ശതമാനവും നിർവഹിക്കുന്നത് ഫോക്സ്കോണാണ്. അ‌വർ തങ്ങളുടെ പ്രവർത്തനം ​ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് കേന്ദ്രീകരിക്കുന്നത് രാജ്യത്തിനും ഏറെ ഗുണം ചെയ്യും. അ‌ടുത്തവർഷത്തോടെയാകും ഇന്ത്യയിലെ ഫാക്ടറിയിൽ നിന്ന് എയർപോഡുകൾ നിർ​മിച്ച് തുടങ്ങുക.

തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നിർമാണം ​​ചൈനയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ തന്നെയാണ് ആപ്പിളും ആഗ്രഹിക്കുന്നത്. പുതിയ ഫാക്ടറി ചൈനയിൽ വേണ്ട ഇന്ത്യയിൽ സ്ഥാപിച്ചാൽ മതിയെന്ന നിർദ്ദേശം ഫോക്സ്കോണിന് മുന്നിൽ വച്ചത് ആപ്പിൾ തന്നെയാണെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. ഫോക്സ്കോൺ ഇന്ത്യയിൽ കൂടുതൽ ഫാക്ടറികൾ ആരംഭിക്കുന്നതോടെ ഒരുലക്ഷത്തിലേറെ തൊഴിലവസരങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടും എന്നാണ് വിലയിരുത്തൽ.

സ്മാർട് ഫോൺ നിർമാണത്തിന് പുറമെ ഫോക്‌സ്‌കോൺ ഇലക്ട്രിക് വാഹനങ്ങളുടെ പാർട്സുകൾ ഇന്ത്യയിൽ നിർമിക്കാനും പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 എന്നീ മോഡലുകളാണ് നിലവിൽ ആപ്പിൾ കരാർ കമ്പനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഇന്ത്യയിൽ വിൽക്കുന്ന പ്രോ മോഡലുകളെല്ലാം ഇറക്കുമതി ചെയ്തവയാണ്.

More from GizBot

Best Mobiles in India

English summary
According to Reuters, one of Apple's contracted companies, Pegatron, is planning to open a factory in Chennai. Taiwan-based Pegatron already has an iPhone factory in Chennai. Reuters reports that Pegatron is opening a second factory in Chennai to assemble the new iPhones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X