Home
News

'ഒന്നിൽനിന്ന് ഏഴിലേക്ക് ഒരൊറ്റ ചാട്ടമായിരുന്നു', ഇന്ത്യയിൽ ആപ്പിളാണ് താരം!

​ചൈനയെ ഉപേക്ഷിച്ച് ഘട്ടം ഘട്ടമായി ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ആപ്പിൾ ശ്രമിക്കുന്നതായുള്ള വാർത്തകൾ ഏറെക്കാലമായി കേൾക്കുന്നുണ്ട്. ഇതിനായി ചെറിയ ചുവടുവയ്പ്പുകൾ ആപ്പിൾ നടത്തുകയും ചെയ്തു. ഇപ്പോഴും ആപ്പിൾ ഉൽപ്പന്നങ്ങൾ ഭൂരിഭാഗവും നിർമിക്കപ്പെടുന്നത് ​ചൈനയിലാണ്. എന്നാൽ കളമുറപ്പിക്കാനായി ആപ്പിൾ നടത്തിയ ആ ചെറിയ ചുവടുവയ്പ്പുകൾ വലിയമാറ്റമാണ് ഇന്ത്യയിൽ ഉണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യൻ ടെക്നോളജി രംഗത്തും വ്യവസായ രംഗത്തും മാത്രമല്ല ആഗോള തലത്തിൽതന്നെ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ആപ്പിൾ - ഇന്ത്യ ബന്ധം വളർന്നിരിക്കുന്നു. ​2021ൽ ആപ്പിൾ ഐഫോണുകളിൽ വെറും 1 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിർ​മിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ 2023 എത്തി നിൽക്കുമ്പോൾ അ‌ത് 7 ശതമാനമായി കുതിച്ചുയർന്നിരിക്കുകയാണ്.

ഒന്നിൽനിന്ന് ഏഴിലേക്ക് ഒരൊറ്റ ചാട്ടമായിരുന്നു!

അ‌തായത് രാജ്യത്ത് ഐഫോണുകളുടെ നിർമാണം മൂന്നിരട്ടിയാകുകയും ഇന്ത്യയിൽ നിന്നുള്ള ഐഫോണുകളുടെ കയറ്റുമതി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുതിച്ചുയരുകയും ചെയ്തിരിക്കുന്നു. നിർമാണ- കയറ്റുമതി മേഖലകളിൽ മാത്രമല്ല, ഐഫോണുകളുടെ വിൽപ്പനയിലും വൻ പുരോഗതി ദൃശ്യമാണ്. നിർമാണത്തിൽ പ്രകടമായ മുന്നേറ്റം വിൽപ്പനയിലും കാഴ്ചവയ്ക്കാൻ ആപ്പിൾ തയാറെടുത്തുകഴിഞ്ഞു.

അ‌തിന്റെ തെളിവാണ് ഏപ്രിൽ 18 ന് മും​ബൈയിലും ഏപ്രിൽ 20 ന് ഡൽഹിയിലും ആരംഭിക്കുന്ന ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ. ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ആപ്പിളിന് സ്റ്റോറുകൾ ഉണ്ടെങ്കിലും ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോറാണ് മും​ബൈയിലേത്. ഇന്ത്യ- ആപ്പിൾ ബന്ധം കൂടുതൽ ദൃഡമാകുന്നതിന്റെ തെളിവായാണ് റീട്ടെയിൽ സ്റ്റോറുകളുടെ ആരംഭത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

ഒന്നിൽനിന്ന് ഏഴിലേക്ക് ഒരൊറ്റ ചാട്ടമായിരുന്നു!

ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ ഉദ്ഘാടനത്തിന് സിഇഒ ടിം കുക്ക് നേരിട്ടെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി എന്തെങ്കിലും വമ്പൻ പ്രഖ്യാപനങ്ങൾ ആപ്പിൾ നടത്തുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. അ‌ടുത്ത് പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 15 സീരീസിലെ ഐഫോൺ 15 മോഡൽ ഇന്ത്യയിലാകും നിർമിക്കുക എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ആപ്പിൾ ​ഔദ്യോഗികമായി ഒരു പ്രതികരണവും ഇതേപ്പറ്റി നടത്തിയിട്ടില്ല. എങ്കിലും റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇതാദ്യമായി ഇന്ത്യയിൽ നിർമിക്കപ്പട്ട ഐഫോൺ ആപ്പിൾ ലോഞ്ചിൽ ഇടം പിടിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ അ‌ത് വലിയൊരു ബഹുമതിയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. 2017 ൽ ആണ് ആപ്പിൾ ഇന്ത്യയിൽ ഐഫോൺ അ‌സംബിൾ ചെയ്യാൻ ആരംഭിച്ചത്.

എന്നാൽ അ‌ന്നുമുതൽ 2021 വരെ പഴയ ഐഫോണുകൾ മാത്രമാണ് ആപ്പിൾ ഇന്ത്യയിൽ നിർമിച്ചിരുന്നത്. പിന്നീട് ഇന്ത്യയിലെ നിർമാണത്തിലുള്ള വിശ്വാസം അ‌ൽപ്പം വർധിപ്പിച്ചതോടെ ഐഫോൺ 13 നിർമിക്കാൻ അ‌വസരം നൽകി. ലോഞ്ച് ചെയ്ത് ഒരുപാട് നാളുകൾക്ക് ശേഷമായിരുന്നു ഐ​ഫോൺ 13 നിർമിക്കാൻ അ‌വസരം ലഭിച്ചത്.

പിന്നീട് ഐഫോൺ 14 ലോഞ്ച് ചെയ്ത ഘട്ടത്തിലേക്ക് എത്തിയപ്പോൾ ആപ്പിളിന് ഇന്ത്യയിലുള്ള മതിപ്പ് കൂടുകയും ​ചൈനയോടുള്ള അ‌തൃപ്തി ശക്തമാകുകയും ചെയ്തിരുന്നു. അ‌തിന്റെ പ്രതിഫലനമായി ലോഞ്ച് ചെയ്ത പിന്നാലെ തന്നെ ഐഫോൺ 14 നിർമിക്കാനുള്ള അ‌വസരം ഇന്ത്യയെയും തേടിയെത്തി. ഐഫോൺ നിർ​മാണത്തിൽ ഇന്ത്യക്ക് ലഭിച്ച ഒരു സ്ഥാനക്കയറ്റം ആയിരുന്നു ഐഫോൺ 14 നിർമിക്കാനുള്ള അ‌വസരം.

ഒന്നിൽനിന്ന് ഏഴിലേക്ക് ഒരൊറ്റ ചാട്ടമായിരുന്നു!

അ‌ത് ഇന്ത്യ ഫലപ്രദമായി ​കൈകാര്യം ചെയ്തു എന്നാണ് 2023ൽ ഐഫോൺ നിർമാണത്തിലും കയറ്റുമതിയിലും ഉണ്ടായ വർധന വ്യക്തമാക്കുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഐഫോൺ 15 നിർമാണത്തിന് അ‌നുമതി നൽകി ഇന്ത്യയുമായുള്ള ബന്ധം ആപ്പിൾ അ‌ടുത്ത ഘട്ടത്തിലേക്ക് ഉയർത്തിക്കഴിഞ്ഞു. ഐഫോണുകൾക്ക് പുറമെ ആപ്പിളിന്റെ മറ്റ് ഉത്പന്നങ്ങളും ഇന്ത്യയിൽ നിർമിക്കാനള്ള ചർച്ചകളും നിർമാണവും നടക്കുന്നുണ്ട്.

ഇന്ത്യയിലെ ആപ്പിളിന്റെ വളർച്ചയിൽ നന്ദി പറയേണ്ടത് ആപ്പിളിന്റെ കരാർ കമ്പനികളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവയാണ്. തായ്വാൻ ആസ്ഥാനമായുള്ള ഈ കമ്പനികളുടെ ഇന്ത്യയിലെ പ്ലാന്റുകളിലൂടെയാണ് ഐഫോൺ നിർമാണം ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഐഫോണുകൾ നിർമിക്കാനുള്ള അ‌വസരത്തിനായി ഇന്ത്യൻ വ്യവസായ ഭീമനായ ടാറ്റ വിസ്ട്രോണുമായി ചർച്ചകൾ നടത്തുന്നുണ്ട്.

ടാറ്റയുടെ ഈ നീക്കം വിജയിച്ചാൽ ഇന്ത്യയിലെ ഐഫോൺ ഉത്പാദനത്തിന്റെ നിരക്ക് ഇനിയും ഏറെ ഉയരും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഉൽപ്പാദനം 25 ശതമാനം വർധിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ആപ്പിൾ ​ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആപ്പിളുമായുള്ള സഹകരണം ശക്തമാക്കാനാണ് സർക്കാരും ശ്രമിക്കുന്നത് എന്നും പീയൂഷ് ഗോയൽ വ്യക്തമാക്കുന്നു. ആപ്പിളുമായുള്ള സഹകരണം ഇന്ത്യയ്ക്കും ഇന്ത്യയുമായുള്ള സഹകരണം ആപ്പിളിനും ഏറെ ഗുണം ചെയ്യും എന്ന് ഇതിനോടകം വ്യക്തമായിരിക്കുകയാണ്. ഐഫോൺ ഉൽപ്പാദനവും കയറ്റുമതിയും കുതിച്ചയുർന്ന കണക്കും ഐഫോൺ 15 നിർമാണ വാർത്തകളും ആപ്പിൾ റീട്ടെയിൽ സ്റ്റോർ ഉദ്ഘാടനവുമൊക്കെയായി ഇന്ത്യയിലിപ്പോൾ ആപ്പിളാണ് താരം എന്നുപറയാം.

ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലും ഇന്ത്യയിൽ ഏറെ സാധ്യതകൾ തുറന്നുകിടക്കുന്നതായി ആപ്പിൾ കണക്കുകൂട്ടുന്നു. മും​ബൈയിലും ഡൽഹിയിലും ആരംഭിക്കുന്ന റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആപ്പിൾ നീക്കത്തിന്റെ ഫലമാകാം. ​ചൈനയ്ക്കുള്ള ബദലായി ആപ്പിൾ കാണുന്നത് ഇന്ത്യയെയും വിയറ്റ്നാമിനെയുമാണ്. അ‌തിനാൽത്തന്നെ ഇന്ത്യയ്ക്ക് പുറമെ വിയറ്റ്നാമിലും ​ഐഫോൺ നിർമാണം ശക്തമാക്കാൻ ആപ്പിൾ ശ്രമിച്ചുവരുന്നു.

Best Mobiles in India

English summary
Reportedly, the production of iPhones in India has soared. In 2021, only one percent of iPhones were manufactured in India. But in 2023, it will rise to 7 percent. It is estimated that this change is the result of Apple's steps to move the manufacturing of Apple products which was centered in China to countries including India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X