ആപ്പിള്‍ ഐഫോണ്‍ SE 19,000 രൂപ ഇന്ത്യയില്‍!

Written By:

ഐഫോണുകള്‍ ഇഷ്ടപ്പെടാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. എന്നാല്‍ ഇതിന്റെ ഉയര്‍ന്ന വില കാരണം സാധാരണപ്പെട്ട ഉപഭോക്താക്ക് ഇത് വാങ്ങാന്‍ സാധിക്കാറില്ല.

ഇതെല്ലാം കണക്കിലെടുത്താണ് ആപ്പിള്‍ കമ്പനി വമ്പന്‍ ഓഫറുമായി എത്തിയിരിക്കുന്നത്. ഐഫോണ്‍ SE യുടെ രണ്ട് വേരിയന്റുകള്‍ക്കാണ് ഇപ്പോള്‍ ഓഫര്‍. ഐഫോണ്‍ SE 16ജിബി വേരിയന്റ്, ഐഫോണ്‍ SE 64 ജിബി വേരിയന്റ് എന്നിവയ്ക്ക്.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

ആപ്പിള്‍ ഐഫോണ്‍ SE 19,000 രൂപ ഇന്ത്യയില്‍!

ഓഫറുകളുടെ കൂടുതല്‍ വിശേഷങ്ങള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ SE 16ജിബി വേരിയന്റ്

ഐഫോണ്‍ SE 16ജിബി വേരിയന്റിന്റെ യഥാര്‍ത്ഥ വില 39,000 രൂപയാണ്. എന്നാല്‍ ഓഫര്‍ വില കഴിഞ്ഞ് 19,999 രൂപയ്ക്കാണ് ഈ ഫോണ്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

4ജിബി റാമുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഐഫോണ്‍ SE 64 ജിബി വേരിയന്റ്

ഐഫോണ്‍ SE 64 ജിബി വേരിയന്റിന്റെ യഥാര്‍ത്ഥ വില 44,000 രൂപയാണ്. എന്നാല്‍ ഡിസ്‌ക്കൗണ്ട് വില കഴിഞ്ഞ് 25,999 രൂപയ്ക്കാണ് ലഭിക്കുന്നത്.

ക്യാഷ് ബാക്ക് ഓഫര്‍

വിവിധ ഡബിറ്റ് കാര്‍ഡ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5,000 രൂപ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്എസ്ബിസി, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ബാങ്ക്, കൊടാക് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, എസ്ബിഐ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, യുബിഐ, എസ് ബാങ്ക് എന്നിവയാണ് ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നത്.

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?

 

ക്യാഷ് ബാക്ക് ലഭിക്കുന്നത്

നിബന്ധനകളും വ്യവസ്ഥകളും പ്രാകരം 90 ദിവസത്തിനകം കസ്റ്റമറുടെ അക്കൗണ്ടുകളില്‍ പണം ലഭിക്കുന്നതാണ്. ഒരു കാര്യം നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഡബിറ്റ് കാര്‍ഡ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐയില്‍ ഫോണ്‍ എടുക്കാന്‍ യാതൊരു സാധുതയും ഇല്ല.

ഐഫോണ്‍ SE സവിശേഷതകള്‍

. 4ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 640X 1136 പിക്‌സല്‍ റെസൊല്യൂഷന്‍
. ഐഒഎസ് 9.3.2 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ഡ്യുവല്‍ കോര്‍
. 16 ജിബി, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം
. 12എംബി മുന്‍ ക്യാമറ, 8എംബി പിന്‍ ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ജിപിഎസ്

നിങ്ങള്‍ ആഗ്രഹിക്കുന്ന നമ്പറുകളും മെസേജുകളും ഫോണില്‍ ഹൈഡ് ചെയ്യാം!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple has reportedly cut the price of the iPhone SE in India to Rs 19,999 and here are the details to keep in mind.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot