മൂക്ക് കുത്തി വീണത് 26-ാം നിലയിൽ നിന്നും വിമാനത്തിൽ നിന്നും; ഈ ഫോണുകൾ പൊട്ടിത്തകരാത്തതിന് കാരണമെന്താകും

|

നമ്മുക്ക് പരമാവധി എത്ര ഉയരത്തിൽ നിന്ന് താഴേക്ക് ചാടാൻ കഴിയും? "അതിപ്പോ.. എത്ര ഉയരത്തിൽ നിന്നും..." വേണ്ട അവിടെ നിർത്തിക്കോളൂ കവി ഉദ്ദേശിച്ചത് അതല്ല, പരിക്കൊന്നും കൂടാതെ പരമാവധി ഒരു മൂന്ന്-നാല് മീറ്റർ എന്നൊക്കെ പറയാം അല്ലേ? ദയവ് ചെയ്ത് ആരും പരീക്ഷിക്കാൻ നിൽക്കരുത്. ഇനിയൊരു ഇലക്ട്രോണിക് ഡിവൈസ്, ഉദാഹരണത്തിന് ഒരു സ്മാർട്ട്ഫോൺ പരമാവധി എത്ര ഉയരത്തിൽ നിന്നും താഴെ വീണാലാകും കുഴപ്പമൊന്നും ഉണ്ടാകാതിരിക്കുക? (iPhone)

ആൻഡ്രോയിഡ്

പരമാവധി ഒരു മീറ്റർ അല്ലേ... ആൻഡ്രോയിഡ് ഫോണുകളിൽ കോർണിങ് ഗൊറില്ല ഗ്ലാസിന്റെ ഏറ്റവും പുതിയ വേർഷൻ പോലും ഇതിൽ കൂടുതലൊന്നും സംരക്ഷണം ഉറപ്പ് തരുന്നില്ല. ഉയരം കൂടുന്തോറും ഈ സംരക്ഷണം കുറഞ്ഞ് വരും. പോക്കറ്റിൽ നിന്ന് വീണ് ഡിസ്പ്ലെ പൊട്ടിപ്പോയ എത്ര സംഭവങ്ങൾ അല്ലേ. എന്നാൽ ആകാശത്ത് നിന്ന് വീണിട്ടും 26-ാം നിലയിൽ നിന്ന് വീണിട്ടുമൊക്കെ ഒരു കുഴപ്പവുമില്ലാതെ സ്മാർട്ട്ഫോണുകൾ തിരിച്ചുകിട്ടിയ സംഭവങ്ങളും ഉണ്ട്.

ഐഫോൺ 12 പ്രോ

ആദ്യം ചൈനയിൽ നിന്ന് വരുന്ന ഒരു വാർത്ത നോക്കാം. ഫുജിയാൻ പ്രവിശ്യയിലെ നിങ്ഡെയിൽ അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ 26-ാം നിലയിൽ നിന്ന് വീണിട്ടും ആപ്പിൾ ഐഫോൺ 12 പ്രോ മോഡലിന് ഒരു പോറൽ പോലും ഏറ്റില്ല. ഡിസംബർ 16-നാണ് സംഭവം. ബാൽക്കണിയിൽ കമ്പിളി വിരിക്കുകയായിരുന്ന സ്ത്രീയുടെ പോക്കറ്റിൽ നിന്നാണ് ഫോൺ താഴേക്ക് വീണത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഫോം കൊണ്ട് നിർമിച്ച പ്ലാറ്റ്ഫോമിലേക്കാണ് ഐഫോൺ വീണത്.

ഫോൺ

പിന്നീട് മറ്റുള്ളവരുടെ സഹായത്തോടെയാണ് ഉടമസ്ഥ ഫോൺ എടുത്തത്. സ്മാർട്ട്ഫോണിന്റെ സ്ക്രീനിന് പോലും തകരാറേറ്റില്ലെന്നതാണ് ശ്രദ്ധേയം. 2020-ൽ പുറത്തിറക്കിയ ഹാൻഡ്സെറ്റിൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ സ്ക്രീനാണ് ഉള്ളത്. ഡിസ്പ്ലെയിൽ സെറാമിക് ഷീൽഡിങും സർജിക്കൽ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയുമാണ് ഐഫോൺ 12 പ്രോ മോഡലിൽ ഉള്ളത്. 6 മീറ്റർ ആഴത്തിൽ 30 മിനുറ്റ് വരെ ജലത്തെ പ്രതിരോധിക്കാനുള്ള ശേഷിയും ഐഫോൺ 12 പ്രോ മോഡലിന് ഉണ്ട്.

വീണ്ടും വീണ്ടും ബിഎസ്എൻഎൽ; അറിഞ്ഞിരിക്കണം ഈ അടിപൊളി പ്ലാനുകളെക്കുറിച്ച് | BSNLവീണ്ടും വീണ്ടും ബിഎസ്എൻഎൽ; അറിഞ്ഞിരിക്കണം ഈ അടിപൊളി പ്ലാനുകളെക്കുറിച്ച് | BSNL

വിപണി

വിപണിയിൽ ലഭ്യമായ ഏറ്റവും ഡ്യൂറബിളിറ്റിയും ഉറപ്പും ഉള്ള സ്മാർട്ട്ഫോണുകളാണ് ഐഫോണുകൾ. 26-ാം നിലയിൽ നിന്ന് വീണിട്ടും ഒരു പോറൽ പോലുമേൽക്കാത്തതിൽ ഐഫോണിന്റെ ബിൽഡ് ക്വാളിറ്റിക്കൊപ്പം ഫോം പ്രതലത്തിലേക്കാണ് ഡിവൈസ് വീണതെന്നതും കാരണമാണ്. എന്നാൽ വിമാനത്തിൽ നിന്ന് വീണ ഐഫോണുകൾ പോലും വലിയ തകരാറില്ലാതെ തിരികെകിട്ടിയിട്ടുണ്ട്. എന്തിനേറെ ടോയ്‌ലറ്റുകളിലും നദികളിലും നിന്നും കണ്ടെത്തിയ ഐഫോണുകൾ പോലും പിന്നീട് പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

സെറാമിക് ഷീൽഡ് സ്ക്രീൻ

ഇത്തരമൊരു വീഴ്ചയെ പ്രതിരോധിക്കാൻ ഐഫോണിന് സാധിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്നാമത്തെ കാരണം അതിന്റെ ഡിസൈൻ തന്നെയാണ്. ഐഫോൺ 12 പ്രോയിലെ ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിം, സെറാമിക് ഷീൽഡ് സ്ക്രീൻ, മാറ്റ് ടെക്സ്ചർ ചെയ്ത ഗ്ലാസ് ബാക്ക് പാനൽ എന്നിവയെല്ലാം ഡ്യൂറബിളിറ്റിയും റെസിസ്റ്റൻസും ഐഫോണിന് പകരുന്നു. ഐഫോണുകളിലെ ഡ്രോപ്പ് പ്രൊട്ടക്ഷൻ ഫീച്ചറും ഇതിലൊരു പങ്ക് വഹിക്കുന്നുണ്ട്. ഡിവൈസ് വീഴുന്നു എന്ന് മനസിലാക്കിക്കഴിഞ്ഞാൽ ഫോണിലെ ആക്സിലറോമീറ്റർ ഫങ്ഷൻ ആക്റ്റിവേറ്റ് ചെയ്യും. ഇതോടെ ഡിവൈസ് മൊത്തത്തിൽ ലോക്കും ആകും.

11,000 അടി

11,000 അടി ഉയരത്തിൽ വിമാനത്തിൽ നിന്ന് വീണിട്ടും വലിയ കേടുപാടുകൾ ഉണ്ടാകാതെ ഐഫോൺ തിരിച്ചുകിട്ടിയ സംഭവങ്ങളുണ്ട്. ചെറുവിമാനം പറത്തുന്നതിനിടയിൽ മേഘങ്ങളുടെ ചിത്രം പകർത്താൻ ശ്രമിച്ച അമേരിക്കൻ പൈലറ്റിന്റെ കൈയ്യിൽ നിന്നാണ് ഐഫോൺ എക്സ് താഴേക്ക് വീണത്. പിന്നീട് ആർക്കൻസായിലെ ബ്ലൈത്ത് മേഖലയിൽ നിന്നും ഫോൺ കണ്ടെടുക്കുമ്പോൾ ഡിവൈസിന് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. സോയബീൻ കൃഷി ചെയ്തിരുന്ന മേഖലയിലാണ് ഡിവൈസ് വീണത്. ചെടികൾ ഫോണിന്റെ വീഴ്ചയുടെ ആഘാതം കുറച്ചെന്നാണ് കരുതുന്നത്.

സർവൈവൽ സ്റ്റോറി

സർവൈവൽ സ്റ്റോറി

ഐഫോൺ മോഡലുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സർവൈവൽ സ്റ്റോറി ബ്രിട്ടണിൽ നിന്നാണ് വരുന്നത്. ഐഫോൺ എക്സ്ആർ നദിയിൽ വീണ ശേഷം 10 മാസത്തിന് ശേഷം കണ്ടെത്തിയപ്പോഴും ഡിവൈസ് പ്രവർത്തനക്ഷമമായിരുന്നു. യുകെ പൌരനായ ഒവൈൻ ഡേവീസിന്റെ ഐഫോൺ ആണ് 2021 ഓഗസ്റ്റ് 13ന് ഗ്ലൗസെസ്റ്റർഷെയറിലെ (യുകെ) സിൻഡർഫോർഡിന് സമീപമുള്ള വായ് നദിയിൽ നഷ്ടമായത്. ഏകദേശം 10 മാസം കഴിഞ്ഞ് നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന മിഗ്വേൽ പച്ചെക്കോയ്ക്കാണ് പുഴയിൽ നിന്നും ഡേവീസിന്റെ ഐഫോൺ ലഭിച്ചത്. ഫോൺ പൂർണമായും ഉണക്കിയ ശേഷം ഡിവൈസ് ചാർജിനിട്ടതോടെയാണ് ഐഫോൺ പ്രവർത്തനക്ഷമം ആണെന്ന് മനസിലായത്.

IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽIPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ

സ്മാർട്ട്ഫോൺ ഡ്യൂറബിളിറ്റി

സ്മാർട്ട്ഫോൺ ഡ്യൂറബിളിറ്റിയെക്കുറിച്ചുള്ള ഇനിയും അത്ഭുതപ്പെടുത്തുന്ന കഥകളുണ്ട്. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്കൂ ഹീലിയം ബലൂണിൽ ആകാശത്തേക്ക് വിട്ട സ്മാർട്ട്ഫോൺ 31,540 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് ഡ്രോപ്പ് ചെയ്തു. എവിടെയാണ് ഫോൺ വീണതെന്ന് ( പ്രതലം ) വ്യക്തമായില്ലെങ്കിലും ചെറിയ ഡാമേജുകളോടെ ഡിവൈസ് കണ്ടെത്തുകയും ചെയ്തു. അപ്പോഴും ഡിവൈസിലെ വീഡിയോ ക്യാമറ റെക്കോഡിങ് തുടരുന്നുണ്ടായിരുന്നു.

പരീക്ഷണങ്ങൾ

ഇത്തരം ചരിത്രങ്ങൾ ഉള്ളതിനാൽ 26-ാം നിലയിൽ നിന്നും ഫോം പ്രതലത്തിലേക്ക് ഫോൺ വീണിട്ടും ഒന്നും പറ്റിയില്ലെന്നതിൽ വലിയ പുതുമയൊന്നുമില്ല എന്നാൽ ഡിവൈസ് മറ്റെവിടെയെങ്കിലും ആണ് വീണത് എങ്കിൽ കഥ മാറിയേനെ. ഐഫോണുകൾ ആണെങ്കിൽ കൂടി ഇത്രയും വലിയ ഉയരത്തിൽ നിന്നുള്ള വീഴ്ചകൾ പ്രതിരോധിക്കാൻ വേണ്ടിയല്ല നിർമിച്ചിട്ടുള്ളത്. അതിനാൽ ഇത്തരം പരീക്ഷണങ്ങൾക്ക് ആരും ശ്രമിക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്.

Best Mobiles in India

English summary
Despite falling from the 26th floor of an apartment complex in Ningde, Fujian province, the Apple iPhone 12 Pro model did not suffer a single scratch. The incident happened on December 16. The phone fell from the pocket of the woman who was spreading wool on the balcony. The iPhone fell onto a platform made of foam on the second floor of the building.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X