ഐ ഫോണ്‍ മോഷ്ടാവിനു പറ്റിയ അമളി!!!

Posted By:

കക്കാന്‍ പഠിച്ചാല്‍ പേരാ, നില്‍ക്കാന്‍ കൂടി പഠിക്കണമെന്നൊരു പഴമൊഴിയുണ്ട്. പുതിയ കാലത്ത് അതൊന്നു പരിഷ്‌കരിച്ച് 'ഐഫോണ്‍ മോഷ്ടിക്കുന്നതിനു മുമ്പ് ഉപയോഗിക്കാന്‍ പഠിക്കണം എന്നാക്കാം'. ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം നടന്ന ഒരു സംഭവമാണ് ഇതു പറയാന്‍ കാരണം.

ഐ ഫോണ്‍ മോഷ്ടാവിനു പറ്റിയ അമളി!!!

ജാനി അലന്‍ എന്ന യുവതിയുടെ ഐ ഫോണ്‍ ഒരു വിരുതന്‍ അടിച്ചുമാറ്റി. ജാനിയുടെ ഫേസ് ബുക്ക്, ഇ-മെയില്‍ ഉള്‍പ്പെടെ വ്യക്തിപരവും ഔദ്യോഗികവുമായ എല്ലാ വിവരങ്ങളും ഫോണിലുണ്ടായിരുന്നു. ഐഫോണ്‍ ഉപയോഗിക്കാനറിയാത്ത മോഷ്ടാവ്, സ്വന്തം ഫേസ് ബുക്ക് പ്രൊഫൈലാണെന്നു കരുതിയാവണം ജാനിയുടെ പ്രൊഫൈലില്‍ കയറി തന്റെ പടം പോസ്റ്റ് ചെയ്യുകയും ചെയ്തു.

ജാനിയുടെ ഒരു സുഹൃത്താണ് അപരിചിതനായ ഒരാള്‍ അവളുടെ പ്രൊഫൈലില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത കാര്യം അറിയിച്ചത്. മോഷ്ടാവ് ഒരു ബോട്ടില്‍ സഞ്ചരിക്കുന്ന ചിത്രമാണ് കൊടുത്തത്. ഫോണിനകത്തെ ഡാറ്റകള്‍ മുഴുവന്‍ മറ്റു സംവിധാനം ഉപയോഗിച്ച് അലന്‍ മായ്ച്ചുകളഞ്ഞെങ്കിലും ഫേസ് ബുക്ക്് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ സുഹൃത്തുക്കളിലൂടെ അതിവേഗം പ്രചരിച്ചു.

അപ്പിള്‍ ഐഫോണ്‍ 4 എസ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സംഭവം പുറത്തറിഞ്ഞതോടെ ജാനിയുടെ സുഹൃത്തുക്കള്‍ 'മൊബൈല്‍ ഫോണ്‍ മോഷ്ടാവ്' എന്നും ഫോണിനേക്കാള്‍ ചേരുക വിലങ്ങാണെന്നും മറ്റും കമന്റ് ചെയ്ത് മോഷ്ടാവിന്റെ ഫോട്ടോ ലോക്കല്‍ ഫേസ് ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്യുകയും ജാനി അംഗമായിരുന്ന ഗ്രൂപ്പുകളിലെ നൂറുകണക്കിനു സൃഹൃത്തുക്കള്‍ ഇതു ഷെയര്‍ ചെയ്തു.

ഇയാളെ വീണ്ടും നിരവധി തവണ ഫേസ് ബുക്കില്‍ കണ്ടുവെന്നും എന്നാല്‍ പോലീസിന് ഇതുവരെ പിടികൂടാനായില്ലെന്നും ജാനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. എങ്കിലും മുഖം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇയാളെ ഉടന്‍ പിടികൂടാനാകുമെന്നാണ് കരുതുന്നത്.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot