ക്രിസ്‌തുമസ്‌ സമ്മാനം: യുഎസില്‍ ഐഫോണ്‍ എക്‌സിനേക്കാള്‍ പ്രിയം സാംസങ്‌ ഗാലക്‌സി8 നോട്‌

Posted By: Archana V

അവധികാലം അടുത്തതോടെ യുഎസിലെ ആളുകള്‍ പ്രിയപ്പെട്ടവര്‍ക്ക്‌ നല്‍കാനായി സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങി കഴിഞ്ഞു.രാജ്യത്തെ ഐഫോണിന്റെ വമ്പിച്ച പ്രചാരം കണക്കിലെടുത്ത്‌ ഏറ്റെവും കൂടുതല്‍ പേര്‍ ക്രിസ്‌തുമസ്‌ സമ്മാനമായി തിരഞ്ഞെടുക്കുന്നത്‌ ഐഫോണുകള്‍ ആയിരിക്കുമെന്നാണ്‌ കരുതയിരുന്നത്‌.

ക്രിസ്‌തുമസ്‌ സമ്മാനം: യുഎസില്‍ ഐഫോണ്‍ എക്‌സിനേക്കാള്‍ പ്രിയം സാംസങ്‌

എന്നാല്‍, പ്രതീക്ഷകള്‍ക്ക്‌ വിപരീതമായി ഈ വര്‍ഷം സാസംസങ്‌ ഗാലക്‌സി എസ്‌8 നോടാണ്‌ ആളുകള്‍ക്ക്‌ പ്രിയം. അടുത്തിടെ പുറത്തിറക്കിയ ഐഫോണ്‍ എക്‌സിനേക്കാള്‍ ക്രിസ്‌തുമസ്‌ സമ്മാനമായി കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത്‌ സാംസങ്‌ ഗാലക്‌സി എസ്‌8 ആണ്‌.

ഐഫോണ്‍ എക്‌സിന്റെ ഉയര്‍ന്ന വിലയാണ്‌ ഇതിന്‌ കാരണമെന്ന്‌ കരുതിയെങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി. ഹെഡ്‌ഫോണ്‍ ജാക്ക്‌ , ഫിംഗര്‍പ്രിന്റ്‌ സ്‌കാനര്‍ പോലുള്ള ജനകീയമായ ഫീച്ചറുകളുടെ ആഭാവമാണ്‌ പ്രധാനകാരണം.

യുഎസ്‌ വിപണിയിലെ ഗവേഷണ സ്ഥാപനമായ പ്രോപ്പെല്ലര്‍ ഇന്‍സൈറ്റ്‌സ്‌ അടുത്തിടെ നടത്തിയ സര്‍വെയില്‍ പറയുന്നത്‌ പ്രതികരണം ലഭ്യമാക്കിയ 38 ശതമാനം പേര്‍ക്കും ക്രിസ്‌തുമസ്‌ സമ്മാനമായി വേണ്ടത്‌ സാസംസങ്‌ ഗാലക്‌സി എസ്‌8 ആണ്‌. ആപ്പിള്‍ ഐഫോണ്‍ എക്‌സ്‌ ക്രിസ്‌തുമസിന്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷക്കുന്നത്‌ 20 ശതമാനം പേര്‍മാത്രമാണ്‌. അതേസമയം 22 ശതമാനത്തോളം പേര്‍ ഐഫോണ്‍ 8 ആഗ്രഹിക്കുന്നവരാണ്‌.

യുവജനങ്ങള്‍ക്കിടയില്‍ ആപ്പിളിനാണ്‌ ഇപ്പോഴും ആരാധകര്‍ കൂടുതല്‍. സര്‍വെയോട്‌ പ്രതികരിച്ച 35 ശതമാനം യുവാക്കളും ക്രിസ്‌ത്മസ്‌ സമ്മാനമായി ഐഫോണ്‍എക്‌സ്‌ ലഭിക്കണം എന്നാഗ്രിഹ്‌ക്കുന്നവരാണ്‌. ഇതില്‍ പലര്‍ക്കും ഐഫോണ്‍ 8 നോടാണ്‌ താല്‍പര്യം.

യൂട്യൂബ് കൂടുതല്‍ രസകരമാക്കാം ഈ തന്ത്രങ്ങളിലൂടെ!

യുവാക്കളില്‍ 70 ശതമാനം പേരും ആപ്പിള്‍ സ്‌മാര്‍ട്‌ ഫോണുകളാണ്‌ തിരഞ്ഞെടുത്തത്‌. യുവാക്കള്‍ക്കിടയില്‍ ബ്രാന്‍ഡിന്റെ മതിപ്പ്‌ നിലനിര്‍ത്താന്‍ ആപ്പിളിന്‌ കഴിയുന്നുണ്ടെന്ന്‌ നിസംശ്ശയം പറയാം.

അതേസമയം യുവാക്കളില്‍ 28 ശതമാനം മാത്രമാണ്‌ സാംസങിന്റെ ഗാലക്‌സി എസ്‌8 ആഗ്രഹിക്കുന്നത്‌.

ഐഫോണ്‍ എക്‌സിന്റെ നിര്‍മ്മാണ ചെലവ്‌ ഏകദേശം 370 ഡോളറിന്‌ അടുത്താണ്‌( ഏകദേശം 24,000 രൂപ) . അതിനര്‍ത്ഥം ഐഫോണിന്റെ പത്താംവാര്‍ഷിക മോഡലില്‍ നിന്നും ആപ്പിളിന്‌ ഉയര്‍ന്ന ലാഭം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്‌ .

ഐഫോണ്‍ എക്‌സിന്റെ പ്രാരംഭ വില 999 ഡോളര്‍ ആണ്‌ ( ഏകദേശം 65,000 രൂപ) പല വിപണികളിലും ഇതിലും കൂടതല്‍ വില ഈടാക്കുന്നുണ്ട്‌.

ഐഫോണ്‍ 4എസിന്‌ ശേഷം ഐഫോണിന്റെ നിര്‍മാണ ചെലവില്‍ എങ്ങനെയാണ്‌ വര്‍ധന ഉണ്ടായതെന്ന്‌ സ്‌റ്റാറ്റിസ്‌റ്റ തയ്യാറാക്കിയ ചാര്‍ട്ട്‌ വെളിപ്പെടുത്തുന്നുണ്ട്‌. പ്രത്യക്ഷത്തില്‍ പത്ത്‌ മോഡലുകള്‍ക്ക്‌ മുമ്പ്‌ ഉള്ളതിന്റെ ഇരട്ടിയാണ്‌ ഇപ്പോള്‍ ഐഫോണിന്റെ നിര്‍മാണ ചെലവ്‌.

അതേസമയം അടിസ്ഥാന മോഡലുകളെ അപേക്ഷിച്ച്‌ ഐഫോണിന്റെ വിലയില്‍ അഞ്ച്‌ മടങ്ങോളം വര്‍ധന വന്നിട്ടുണ്ട്‌.

Read more about:
English summary
The teenagers though, opted for the Apple iPhone X as a Christmas gift.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot