2018 ഐഫോണ്‍ X-ന് അത്ര നല്ലതായിരിക്കില്ലെന്ന് റിപ്പോര്‍ട്ട്

Posted By: Lekshmi S

2017-ല്‍ ലോകം ഏറ്റവുമധികം കാത്തിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആയിരുന്നു ഐഫോണ്‍ X. ഐഫോണിന്റെ 10-ാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ ഫോണ്‍ ആപ്പിളിന് വന്‍നേട്ടം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

2018 ഐഫോണ്‍ X-ന് അത്ര നല്ലതായിരിക്കില്ലെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന അത്ര ശുഭകരമല്ല. പ്രതീക്ഷിച്ചത് പോലെ ഐഫോണ്‍ X-ന്റെ വില്‍പ്പന നടന്നില്ലെന്ന് ഡിജിടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017-ലെ അവസാന പാദത്തില്‍ വില്‍പ്പന 35 ദശലക്ഷം യൂണിറ്റിലേക്ക് ഉയര്‍ന്നെങ്കിലും പുതുവര്‍ഷത്തിലെ ആദ്യപാദത്തില്‍ ഇത് താഴേക്ക് പോകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

തയ്‌വാന്‍, സിംഗപ്പൂര്‍, അമേരിക്ക എന്നിവടങ്ങളിലൊന്നും പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ല. ആവശ്യത്തിന് ഫോണുകള്‍ വിതരണം ചെയ്യാന്‍ കഴിയാതെ വന്നതും വില്‍പ്പനയെ ദോഷകരമായി ബാധിച്ചു.

2017ല്‍ വാട്ട്‌സാപ്പില്‍ എത്തിയ സവിശേഷതകള്‍

2018-ല്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍ വില്‍പ്പന തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന രണ്ട് ഐഫോണുകളില്‍ OLED ഡിസ്‌പ്ലേകളായിരിക്കും. എല്‍സിഡി സ്‌ക്രീന്‍ ആയിരിക്കും മൂന്നാമത്തേതിന്റെ പ്രത്യേകത. പ്രീ- 5G ഫോണിന്റെ നിര്‍മ്മാണം ആപ്പിള്‍ ആരംഭിച്ചതായും സൂചനകളുണ്ട്.

സങ്കീര്‍ണ്ണമായ ഒരുപിടി പ്രത്യേകതകളോടെ പുറത്തിറങ്ങിയ ഐഫോണ്‍ X ആവശ്യത്തിന് വിതരണം ചെയ്യാന്‍ ആപ്പിള്‍ വല്ലാതെ കഷ്ടപ്പെട്ടു. ആവശ്യത്തിന് ഫോണുകള്‍ യഥാസമയം വിപണിയില്‍ എത്തിക്കുന്നതിനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനമായ ഫെയ്‌സ് ഐഡിയില്‍ ആപ്പിള്‍ ചില ഒത്തുതീര്‍പ്പുകള്‍ വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആപ്പിള്‍ ഇവയെല്ലാം നിഷേധിച്ചു.

വില്‍പ്പനയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ആവശ്യത്തിന് ഫോണുകള്‍ സ്‌റ്റോറുകളില്‍ എത്തിക്കുന്നതിനായി വിതരണക്കാര്‍ രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ട് 2018-ല്‍ ഐഫോണ്‍ X-ന്റെ വില്‍പ്പന കുറയുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. നമുക്ക് കാത്തിരുന്ന് കാണാം.

English summary
The report further says that Apple have already started working on a "prototype iPhone with support for pre-5G features".

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot