ഐഫോണ്‍ Xന്റെ അതേ രീതിയില്‍ വില കുറവില്‍ ഐഫോണ്‍ Xc എത്തുന്നു

Written By:

2013 അവസാനത്തിലാണ് ഐഫോണ്‍ 5സി പ്ലാസ്റ്റിക് ബോഡിയുമായ ഐഫോണ്‍ പുറത്തിറക്കിയത്. എന്നാല്‍ ഐഫോണ്‍ 5സിയുടെ വില വളരെ തുച്ഛമാണ്.

നിങ്ങള്‍ സങ്കല്‍പ്പിച്ചിട്ടുണ്ടോ, ഐഫോണ്‍ X എന്ന പുതിയ വര്‍ണ്ണാഭമായ ഫോണ്‍ പുതിയ വേരിയന്റില്‍, അതായത് ഐഫോണ്‍ Xc എത്തുന്നു എന്നത്. ആപ്പിള്‍ ഒരു പ്ലാസ്റ്റിക് ബോഡി ഫോണ്‍ 2018ല്‍ അവതരിപ്പിക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

ഐഫോണ്‍  Xന്റെ അതേ രീതിയില്‍ വില കുറവില്‍ ഐഫോണ്‍ Xc എത്തുന്നു

പുതുതായി അവതരിപ്പിക്കുന്ന ഐഫോണ്‍ Xc ഏകദേശം ഐഫോണ്‍ 5സിയെ പോലെയാണ്. കൂടാതെ നിറങ്ങളോടെ ഒരു പ്ലാസ്റ്റിക് ഫിനിഷിങ്ങ് ബോഡിയാണ് കാണിക്കുന്നത്. ഗ്ലാസ് ഫിനിഷിങ്ങ് ഇല്ലാത്തതിനാല്‍ ഫോണ്‍ പെട്ടന്നു പൊട്ടുമെന്ന പേടിയും വേണ്ട. ഐഫോണ്‍ Xc, ഐഫോണ്‍ X-നേക്കാള്‍ വില കൂടുതലല്ല. കൂടാതെ ഈ ഫോണിന്റെ റിപ്പയര്‍ ചാര്‍ജ്ജും അധിമാകും എന്ന പേടിയും വേണ്ട.

കൂടാതെ ഐഫോണ്‍ Xcക്ക് അനിമോജിയും ഫേസ് ഐഡി സവിശേഷതയും ഉണ്ട്. ഗ്ലാസ് ബാക്ക് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഈ ഫോണില്‍ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്നുണ്ട്.

ഐഫോണ്‍  Xന്റെ അതേ രീതിയില്‍ വില കുറവില്‍ ഐഫോണ്‍ Xc എത്തുന്നു

വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പിന്തുണയുളള ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ കൂടുതല്‍ വിറ്റഴിയുന്നത്. ഐഫോണ്‍ Xല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന OLED ഡിസ്‌പ്ലേക്കു പകരം ഐഫോണ്‍ Xcയില്‍ LCD ഡിസ്‌പ്ലേയാണ്, കൂടാതെ വില കുറവും. മറ്റുളള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ വില കൂടുതലാണ് ഐഫോണുകള്‍ക്ക്.

ഇതു കൂടാതെ ഐഫോണിന്റെ വില നിര്‍ണ്ണയത്തെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്. ഡിസ്‌പ്ലേ ടെക്‌നോളജിയിലും മറ്റു സവിശേഷതകളേയും അടിസ്ഥാനപ്പെടുത്തി ഫോണിന്റെ വില പറഞ്ഞിരിക്കുന്നത് 449 ഡോളര്‍ മുതല്‍ 549 ഡോളര്‍ വരെയാണ് എന്നാണ്.

English summary
The idea of the iPhone Xc similar to the iPhone 5c shows a glossy plastic finish with neon colors.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot