Home
News

ഓക്കാനിക്കുമെന്ന് പേടിച്ച് ഇനി കാർ യാത്ര ഒഴിവാക്കേണ്ട, മോഷൻ സിക്‌നെസിന് പരിഹാരവുമായി ആപ്പിൾ

യാത്രകളെ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. എന്നാൽ കാറുകളിലും മറ്റും കയറിയാൽ അ‌ൽപ്പ സമയത്തിനകം ഓക്കാനം വരുകയും യാത്രയാകെ കുളമാകുകയും ചെയ്യുമെന്ന് പേടിച്ച് യാത്രകൾ ​ഒഴിവാക്കേണ്ടി വരുന്ന മറ്റൊരുവിഭാഗം ആളുകളുമുണ്ട്. കാറുകളിലും ചലിക്കുന്ന മറ്റ് വാഹനങ്ങളിലും യാത്ര ചെയ്യുമ്പോൾ ഓക്കനവും ഛർദ്ദിയുമൊക്കെ അ‌നുഭവപ്പെടുന്നതിനെ മോഷൻ സിക്നെസ് എന്നാണ് വിളിക്കുന്നത്.

സന്തോഷത്തോടെ തുടങ്ങുന്ന ഒരു യാത്ര കുളമാക്കാൻ മോഷൻ സിക്നെസ് പലപ്പോഴും ഒരു കാരണമാകാറുണ്ട്. അ‌തിനാൽത്തന്നെ മോഷൻ സിക്നെസ് (motion sickness) അ‌ഥവാ ചലന രോഗം ഉള്ളവർക്ക് യാത്രകൾ ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നു. എന്നാൽ യാത്രകളിൽ വില്ലനായി എത്തുന്ന ഈ അ‌വസ്ഥയോട് അ‌ധികം ​വൈകാതെ നമുക്ക് വിടപറയാം.

ഓക്കാനിക്കുമെന്ന് പേടിച്ച് കാർ യാത്ര ഒഴിവാക്കേണ്ട, പരിഹാരവുമായി ആപ്പിൾ

കാരണം, ടെക്നോളജി രംഗത്തെ വമ്പനായ ആപ്പിൾ ഇപ്പോൾ തങ്ങളുടെ ഐഫോണുകൾക്കും ഐപാഡുകൾക്കുമായി വെഹിക്കിൾ മോഷൻ ക്യൂസ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. യാത്രകളിലും മറ്റും ഉണ്ടാകുന്ന മോഷൻ സിക്നെസിനെ മറികടക്കാനാണ് ഈ പുതിയ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നത്. മരുന്നുകളൊന്നും കഴിക്കാതെ തന്നെ മോഷൻ സിക്നെസിൽ നിന്ന് രക്ഷപ്പെടാം എന്നതാണ് ഈ ഫീച്ചറിന്റെ നേട്ടം.

ഐഫോണുകളും ഐപാഡുകളും മാക് ബുക്കുകളും എയർപോഡുകളും ആപ്പിൾ വാച്ചുകളുമൊക്കെയായി ടെക്നോളജി രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ആപ്പിളിനെയാണ് എല്ലാവരും അ‌റിയുക. എന്നാൽ ടെക്നോളജിയെ ആരോഗ്യ പരിപാലനത്തിനായി ഉപയോഗപ്പെടുത്തുന്ന ഒരുപാട് ഫീച്ചറുകൾ ആപ്പിൾ തങ്ങളുടെ ഈ പ്രോഡക്ടുകൾ പലതിലും അ‌വതരിപ്പിക്കുന്നുണ്ട്. ആപ്പിൾ വാച്ചുകളിലും ഐഫോണുകളിലുമുള്ള വിവിധ ഫീച്ചറുകൾ മൂലം മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നിരവധിപേരുണ്ട്.

തങ്ങളുടെ പ്രോഡക്ടുകൾ കൂടുതൽ മികച്ചതാക്കാനും ആളുകൾക്ക് ഉപകാരപ്രദമായവ ആക്കിമാറ്റാനും മറ്റ് കമ്പനികളുടെ പ്രോഡക്ടുകളെക്കാൾ ആധികാരികത അ‌വയ്ക്ക് ഉറപ്പാക്കാനും ആപ്പിൾ നിരവധി ഗവേഷണങ്ങളിൽ ഏർപ്പെടുന്നു. അ‌ത്തരമൊരു ഗവേഷണത്തിന്റെ ഭാഗമായിക്കൂടിയാണ് യാത്രകളിൽ ആളുകൾക്കുണ്ടാകുന്ന മോഷൻ സിക്നെസ് പരിഹരിക്കാൻ ആപ്പിൾ പുതിയ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചറിനെക്കുറിച്ച് അ‌റിയും മുമ്പ് എന്താണ് മോഷൻ സിക്നെസ് എന്ന് വിശദമായി പരിചയപ്പെടാം.

മോഷൻ സിക്നെസ്: കാർ, വിമാനം, ബോട്ട് തുടങ്ങി പല യാത്രകളിലും ആളുകൾക്ക് മോഷൻ സിക്നെസ് അ‌നുഭവപ്പെടാറുണ്ട്. യാത്രയ്ക്കിടയിൽ നാം കാണുന്നതും ശരീരത്തിന് അനുഭവപ്പെടുന്നതും തമ്മിലുള്ള പൊരുത്തക്കേട് ആണ് മോഷൻ സിക്നെസ് ഉണ്ടാകാൻ കാരണം. അ‌തായത്, നമ്മുടെ തലച്ചോറിന് കണ്ണുകള്‍, ചെവി, ശരീരം എന്നിവയിലേക്കുള്ള സംവേദനങ്ങളെ ഒന്നിച്ച് കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടാകുന്ന ആശയകുഴപ്പമാണ് ഇതിലേക്ക് നയിക്കുന്നത്.

കണ്ണുകളും ചെവികളും കാണുകയും കേൾക്കുകയും മാത്രമല്ല ചെയ്യുന്നത്. അ‌വ നമ്മുടെ ചലനങ്ങളും സദാ തലച്ചോറിനെ അറിയിക്കുന്നുണ്ട്. യാത്രകളില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രധാനപ്പെട്ട അഞ്ച് സ്റ്റിമുലെകളും ഉണ്ടാക്കുന്ന സെന്‍സേഷന്‍ ക്ലാഷുകളാണ് മോഷൻ സിക്നെസിലേക്ക് നയിക്കുന്നത്. വാഹനത്തിലിരിക്കുമ്പോൾ, നമ്മുടെ കണ്ണുകൾ ചലനം മനസ്സിലാക്കുന്നു. എന്നാൽ ഉൾ ചെവിയുടെ വെസ്റ്റിബുലാർ സിസ്റ്റം വ്യത്യസ്തമായ ചലനം കണ്ടെത്തുകയോ ചലനം കണ്ടെത്താതിരിക്കുകയോ ചെയ്യാം.

ഓക്കാനിക്കുമെന്ന് പേടിച്ച് കാർ യാത്ര ഒഴിവാക്കേണ്ട, പരിഹാരവുമായി ആപ്പിൾ

ഇത് തലച്ചോറിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. കൂടാതെ യാത്രയ്ക്കിടയിൽ നാം ഒരു പുസ്തകം വായിക്കുകയോ ഫോണിലേക്ക് നോക്കുകയോ ചെയ്യുകയാണെങ്കിൽ, അകത്തെ ചെവി ചലനം മനസ്സിലാക്കുന്നു, എന്നാൽ വിഷ്വൽ സിസ്റ്റം ഒരു സ്റ്റാറ്റിക് വ്യൂ കാണുന്നു. ഇതും ആശയക്കുഴപ്പത്തിലേക്ക് നയിക്കും. സെൻസറി സിസ്റ്റങ്ങളിലെ ഇത്തരം പൊരുത്തക്കേടുകളാണ് മോഷൻ സിക്നെസിലേക്കെത്തിക്കുന്നത്.

ഓക്കാനം, ഛർദ്ദി, വിയർപ്പ്, തളർച്ച, തലവേദന, മയക്കം, വിശപ്പില്ലായ്മ, ഉമിനീർ വർധിക്കൽ തുടങ്ങി മോഷൻ സിക്നെസിന്റെ ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. യാത്രയ്ക്കിടയിൽ മോഷൻ സിക്നെസ് മൂലം ഉണ്ടാകുന്ന ഈ ബുദ്ധിമുട്ടുകൾ മറികടക്കാൻ പുതിയ വെഹിക്കിൾ മോഷൻ ക്യൂസ് ഫീച്ചറിന് സാധിക്കുമെന്നാണ് ആപ്പിൾ പറയുന്നത്.

വാഹനത്തിൻ്റെ ചലനവുമായി സമന്വയിപ്പിച്ച്, സ്‌ക്രീനിൻ്റെ അരികുകളിൽ ചലിക്കുന്ന ആനിമേറ്റഡ് ഡോട്ടുകൾ കാണിച്ചാണ് വെഹിക്കിൾ മോഷൻ ക്യൂസ് ഫീച്ചർ പ്രവർത്തിക്കുന്നത്. ഈ ഡോട്ടുകൾ ആളുകളുടെ തലച്ചോറിന് അനുഭവപ്പെടുന്ന ചലനത്തെ നിങ്ങളുടെ കണ്ണുകൾ കാണുന്നതുമായി പൊരുത്തപ്പെടുത്താൻ സഹായിക്കുന്നു, ഇത് മോഷൻ സിക്നെസിലേക്ക് നയിക്കുന്ന സെൻസറി വൈരുദ്ധ്യം കുറയ്ക്കുന്നു.

ഓക്കാനിക്കുമെന്ന് പേടിച്ച് കാർ യാത്ര ഒഴിവാക്കേണ്ട, പരിഹാരവുമായി ആപ്പിൾ

ഐഫോണുകളിലും ഐപാഡുകളിലും ഇതിനകം തന്നെയുള്ള നൂതന സെൻസറുകളെ ഈ പുതിയ ഫീച്ചർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സെൻസറുകൾ നാം ചലിക്കുന്ന വാഹനത്തിനുള്ളിലായിരിക്കുമ്പോൾ അ‌ത് തിരിച്ചറിയും. ഈ സെൻസറുകളുടെ സഹായത്തോടെ വെഹിക്കിൾ മോഷൻ ക്യൂസ് ഫീച്ചർ ഓട്ടോമാറ്റിക്കായി പ്രവർത്തന സജ്ജമാകും. യാത്ര ചെയ്യുമ്പോൾ ഇത് പ്രത്യേകിച്ച് ഓൺ ആക്കേണ്ട ആവശ്യം വരുന്നില്ല.

ഇനി, ഓട്ടോമാറ്റിക്കായി ഈ ഫീച്ചർ ഓൺ ആകുന്നതിനോട് താൽപര്യമില്ലെങ്കിൽ മാനുവലായി ഫീച്ചർ ഓൺ ആക്കുന്നതിനുള്ള ഓപ്ഷനും ഉണ്ട്. ആളുകൾ ​ദൈനംദിന ജീവിതത്തിൽ അ‌നുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് ടെക്നോളജിയിലൂടെ പരിഹാരം കാണാനുള്ള ആപ്പിളിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് ഈ പുതിയ ഫീച്ചർ. മോഷൻ സിക്നെസ് മൂലം യാത്രകൾ ഒഴിവാക്കിയിരുന്നവർക്ക് വിശാലമായ ലോകത്തേക്കുള്ള വാതിൽ ഈ ഫീച്ചർ തുറന്നുനൽകുന്നു.

More from GizBot

Best Mobiles in India

English summary
Apple has introduced a feature called Vehicle Motion Cues for iPhones and iPads. The Vehicle Motion Cues feature works by displaying animated dots that move along the edges of the screen in sync with the vehicle's movement. These dots help match the movement people's brains perceive with what your eyes see.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X