ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾ തത്സമയം കാണാം ഈ ചാനലുകളിൽ

|

ഐപിഎൽ പ്ലേഓഫുകൾ ആരംഭിക്കുകയാണ്. സീസൺ ആരംഭിച്ച് 57 ദിവസങ്ങൾക്കും 70 മത്സരങ്ങൾക്കും ശേഷമാണ് പ്ലേഓഫുകൾ ആരംഭിക്കുന്നത്. ഐപിഎൽ കിരീടം ലക്ഷ്യമിട്ടുള്ള പോരാട്ടം നാല് ടീമുകളിലേക്ക് ചുരുങ്ങിയിരിയ്ക്കുന്നു. ഗുജറാത്ത് ടൈറ്റൻസ് (ജിടി), രാജസ്ഥാൻ റോയൽസ് (ആർആർ), ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) എന്നീ ടീമുകളാണ് പ്ലേഓഫിൽ ഏറ്റുമുട്ടുന്നത്.

ക്വാളിഫയർ

മെയ് 24ന് വൈകിട്ട് 7.30നാണ് ആദ്യ ക്വാളിഫയർ ആരംഭിക്കുന്നത്, മെയ് 25ന് എലിമിനേറ്റർ 1, മെയ് 27ന് എലിമിനേറ്റർ 2, മെയ് 29നാണ് ഐപിഎൽ സീസൺ ഫൈനൽ നടക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ടാറ്റ ഐപിഎൽ ഫൈനൽ മത്സരം. സ്റ്റേഡിയത്തിന് പുറമെ ആരാധകർക്ക് ടാറ്റ ഐപിഎൽ 2022 പ്ലേഓഫ് മത്സരങ്ങൾ ലൈവ് ആയി ഓൺലൈനിലും ടിവിയിലും കാണാൻ കഴിയും. ഐപിഎൽ 2022 പ്ലേഓഫ് മത്സരങ്ങൾ തത്സമയം കാണാൻ കഴിയുന്ന ചാനലുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

പുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായി വരുന്ന സ്മാർട്ട്ഫോണുകൾപുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായി വരുന്ന സ്മാർട്ട്ഫോണുകൾ

ടാറ്റ ഐപിഎൽ പ്ലേഓഫ് ( 24/05/2022)
 

ടാറ്റ ഐപിഎൽ പ്ലേഓഫ് ( 24/05/2022)

ഗുജറാത്ത് ടൈറ്റൻസ് (ജിടി) vs രാജസ്ഥാൻ റോയൽസ് (ആർആർ)

സ്ഥലം: ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
സമയം: 07:30 പിഎം


രാജ്യത്ത് ഐപിഎൽ മത്സരങ്ങൾ ടിവിയിൽ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്നതിനുള്ള പ്രത്യേക അവകാശം സ്റ്റാർ സ്‌പോർട്‌സിന് ഉണ്ട്. ഇതിനായി നിങ്ങൾ സ്റ്റാർ സ്‌പോർട്‌സ് ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതുണ്ട്. ഓരോ ചാനലിനും പ്രതിമാസം 22.42 രൂപ വില വരും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ഐപിഎൽ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം സ്റ്റാർ ഗോൾഡ് 2ലും ലഭ്യമാണ്. 1.18 രൂപയാണ് ഈ ചാനലിന് വില വരുന്നത്.

ടിവിയിൽ ഐപിഎൽ മത്സരങ്ങൾ തത്സമയം കാണാൻ കഴിയുന്ന ചാനലുകൾ

ടിവിയിൽ ഐപിഎൽ മത്സരങ്ങൾ തത്സമയം കാണാൻ കഴിയുന്ന ചാനലുകൾ

  • സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, എസ്ഡി (ഹിന്ദി കമന്ററി)
  • സ്റ്റാർ ഗോൾഡ് 2 (ഹിന്ദി കമന്ററി)
  • സ്റ്റാർ സ്പോർട്സ് സെലക്ട് 1 (ഇംഗ്ലീഷ് കമന്ററി)
  • സ്റ്റാർ സ്പോർട്സ് 3 എച്ച്ഡി, എസ്ഡി (ഇംഗ്ലീഷ് കമന്ററി)
  • സ്റ്റാർ സ്പോർട്സ് തെലുങ്ക്
  • സ്റ്റാർ സ്പോർട്സ് തമിഴ്
  • സ്റ്റാർ സ്പോർട്സ് കന്നഡ
  • സ്റ്റാർ സ്പോർട്സ് ബംഗ്ലാ
  • പാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലുംപാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും

    സ്റ്റാർ സ്പോർട്സ് ചാനൽ നമ്പർ ( എയർടെൽ )

    സ്റ്റാർ സ്പോർട്സ് ചാനൽ നമ്പർ ( എയർടെൽ )

    • സ്റ്റാർ സ്പോർട്സ് 1 ചാനൽ നമ്പർ: 277 (എസ്ഡി), 278 (എച്ച്ഡി)
    • സ്റ്റാർ സ്പോർട്സ് സെലക്ട് 1 ചാനൽ നമ്പർ: 283 (എസ്ഡി), 284 (എച്ച്ഡി)
    • സ്റ്റാർ സ്പോർട്സ് 3 ചാനൽ നമ്പർ: 306 (എസ്ഡി)
    • സ്റ്റാർ സ്പോർട്സ് തെലുങ്ക് ചാനൽ നമ്പർ: 928 (എസ്ഡി)
    • സ്റ്റാർ സ്പോർട്സ് തമിഴ് ചാനൽ നമ്പർ: 803 (എസ്ഡി)
    • സ്റ്റാർ സ്പോർട്സ് കന്നഡ ചാനൽ നമ്പർ: 974 (എസ്ഡി)
    • സ്റ്റാർ സ്പോർട്സ് ബംഗ്ലാ ചാനൽ നമ്പർ: 738 (എസ്ഡി)
    • സ്റ്റാർ സ്പോർട്സ് ചാനൽ നമ്പർ ( ടാറ്റ പ്ലേ )

      സ്റ്റാർ സ്പോർട്സ് ചാനൽ നമ്പർ ( ടാറ്റ പ്ലേ )

      • സ്റ്റാർ സ്പോർട്സ് 1 ചാനൽ നമ്പർ: 455 (എസ്ഡി), 454 (എച്ച്ഡി)
      • സ്റ്റാർ സ്പോർട്സ് സെലക്ട് 1 ചാനൽ നമ്പർ: 464 (എസ്ഡി), 463 (എച്ച്ഡി)
      • സ്റ്റാർ സ്പോർട്സ് 3 ചാനൽ നമ്പർ: 460 (എസ്ഡി), 459 (എച്ച്ഡി)
      • സ്റ്റാർ സ്പോർട്സ് തെലുങ്ക് ചാനൽ നമ്പർ: 1446 (എസ്ഡി)
      • സ്റ്റാർ സ്പോർട്സ് തമിഴ് ചാനൽ നമ്പർ: 1551 (എസ്ഡി)
      • സ്റ്റാർ സ്പോർട്സ് കന്നഡ ചാനൽ നമ്പർ: 1645 (എസ്ഡി)
      • സ്റ്റാർ സ്പോർട്സ് ബംഗ്ലാ ചാനൽ നമ്പർ: 738 (എസ്ഡി)
      • കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ അൺലിമിറ്റഡ് പായ്ക്കുകളുമായി വോഡാഫോൺ ഐഡിയകിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ അൺലിമിറ്റഡ് പായ്ക്കുകളുമായി വോഡാഫോൺ ഐഡിയ

        സ്റ്റാർ സ്പോർട്സ് ചാനൽ നമ്പർ ( വീഡിയോകോൺ ഡി2എച്ച് )

        സ്റ്റാർ സ്പോർട്സ് ചാനൽ നമ്പർ ( വീഡിയോകോൺ ഡി2എച്ച് )

        • സ്റ്റാർ സ്പോർട്സ് 1 ചാനൽ നമ്പർ: 649 (എസ്ഡി), 648 (എച്ച്ഡി)
        • സ്റ്റാർ സ്പോർട്സ് സെലക്ട് 1 ചാനൽ നമ്പർ: 661 (എസ്ഡി), 660 (എച്ച്ഡി)
        • സ്റ്റാർ സ്പോർട്സ് 3 ചാനൽ നമ്പർ: 665 (എസ്ഡി)
        • സ്റ്റാർ സ്പോർട്സ് തെലുങ്ക് ചാനൽ നമ്പർ: 2433 (എസ്ഡി)
        • സ്റ്റാർ സ്പോർട്സ് തമിഴ് ചാനൽ നമ്പർ: 2951 (എസ്ഡി)
        • സ്റ്റാർ സ്പോർട്സ് കന്നഡ ചാനൽ നമ്പർ: 2675 (എസ്ഡി)
        • ഐപിഎൽ 2022 ലൈവ് സ്ട്രീമിങ്

          ഐപിഎൽ 2022 ലൈവ് സ്ട്രീമിങ്

          ഇന്ത്യയിൽ ഐപിഎൽ 2022 തത്സമയ മാച്ച് ഓൺലൈനായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ടായിരിക്കണം. എല്ലാ മത്സരങ്ങളുടെയും തത്സമയ സ്ട്രീമിങിലേക്ക് സബ്സ്ക്രിപ്ഷൻ നിങ്ങൾക്ക് ആക്സസ് നൽകുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഇനിപ്പറയുന്നവയാണ്.

          • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ: പ്രതിവർഷം 499 രൂപ
          • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൂപ്പർ: പ്രതിവർഷം 899 രൂപ
          • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം: പ്രതിവർഷം 1,499 രൂപ
          • സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന് അടിപൊളി ഡിസ്കൌണ്ട് ഓഫർസാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന് അടിപൊളി ഡിസ്കൌണ്ട് ഓഫർ

            ഐപിഎൽ 2022 കാണാനുള്ള മികച്ച ആപ്പുകൾ

            ഐപിഎൽ 2022 കാണാനുള്ള മികച്ച ആപ്പുകൾ

            ഇന്ത്യയിൽ ഐപിഎൽ 2022 ഓൺലൈനായി കാണാനുള്ള മികച്ച ആപ്പാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഇന്ത്യയ്ക്ക് പുറത്ത്, നിങ്ങൾക്ക് യപ്പ്ടിവി, കായോ സ്പോർട്ട്സ്, വില്ലോ ടിവി, നൌ സ്റ്റാർ സ്പോർട്ട്സ് എന്നിവയിൽ എല്ലാം ഐപിഎൽ തത്സമയം സ്ട്രീം ചെയ്യാൻ കഴിയും. ഓസ്‌ട്രേലിയ, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, കൂടാതെ യൂറോപ്പ്, ദക്ഷിണ, മധ്യ അമേരിക്ക, സിംഗപ്പൂർ, മലേഷ്യ ഒഴികെ തെക്ക് കിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ നൂറോളം രാജ്യങ്ങളിൽ ഐപിഎലിന്റെ എക്‌സ്‌ക്ലൂസീവ് ഡിജിറ്റൽ അവകാശങ്ങൾ യപ്പ്ടിവിയ്ക്കാണ്.

            സബ്‌സ്‌ക്രിപ്‌ഷൻ

            സബ്‌സ്‌ക്രിപ്‌ഷൻ

            ആപ്പിന് ഒരു സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. ഓസ്‌ട്രേലിയയിലെ ആരാധകർക്ക് ഐപിഎൽ ഓൺലൈനായി കാണാനുള്ളതാണ് കായോ സ്‌പോർട്‌സ് ആപ്പ്, അതേസമയം യുഎസിലും കാനഡയിലും ഉള്ളവർക്ക് അവരുടെ ഹോട്ട്‌സ്റ്റാർ ആപ്പ് വഴി മത്സരങ്ങൾ തത്സമയം സ്ട്രീം ചെയ്യാൻ കഴിയും. യുകെയിലെ ആരാധകർക്ക് നൗ സ്കൈ സ്‌പോർട്‌സ് വഴി ടിവിയിലോ മൊബൈലിലോ ലാപ്‌ടോപ്പിലോ ഐപിഎൽ തത്സമയം കാണാനാകും.

            ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ

Best Mobiles in India

English summary
The IPL 2022 playoffs are about to begin. The playoffs begin 57 days and 70 days after the start of the season. The battle for the IPL title has been reduced to four teams. Gujarat Titans (GT), Rajasthan Royals (RR), Lucknow Super Giants (LSG) and Royal Challengers Bangalore (RCB) will play in the playoffs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X