IPL 2023 Final | ഐപിഎൽ ഫൈനൽ ജിയോസിനിമയിൽ കാണുന്ന എയർടെൽ യൂസേഴ്സിന് സെലക്റ്റ് ചെയ്യാൻ കിടിലൻ പ്ലാനുകൾ
ഇന്ന് വൈകുന്നേരം 7.30നാണ് ഐപിഎൽ 2023 ഫൈനൽ (IPL 2023 final) അഹമ്മദാബാദിൽ ആരംഭിക്കുക. അതായത് മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി. ഫൈനൽ മത്സരം ജിയോ സിനിമയിൽ കാണാൻ പോകുന്ന എയർടെൽ യൂസേഴ്സിന് സെലക്റ്റ് ചെയ്യാൻ സാധിക്കുന്ന, 400 രൂപയിൽ താഴെ വിലയുള്ള റീചാർജ് പ്ലാനുകൾ പരിചയപ്പെടാം.
239 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ എയർടെൽ പ്രീപെയ്ഡ് പ്ലാൻ (Airtel Prepaid Plans) അൺലിമിറ്റഡ് വോയ്സ് കോളിങ്, 200 ജിബി ഡാറ്റ റോൾ ഓവർ, ഡെയിലി 1 ജിബി 4ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും ഓഫർ ചെയ്യുന്നു. 24 ദിവസത്തെ വാലിഡിറ്റിയാണ് 239 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന് ലഭിക്കുന്നത്.

265 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : അൺലിമിറ്റഡ് 5ജി ഡാറ്റയിലേക്ക് ആക്സസ് നൽകുന്ന രണ്ടാമത്തെ പ്ലാൻ. 28 ദിവസമാണ് പായ്ക്ക് വാലിഡിറ്റി, അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും എല്ലാ ദിവസവും 1 ജിബി 4ജി ഡാറ്റയും ഡെയിലി 100 എസ്എംഎസുകളും 265 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.
295 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : 30 ദിവസത്തെ വാലിഡിറ്റിയുമായാണ് ഈ പ്ലാൻ വരുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റയിലേക്കുള്ള ആക്സസ് എന്നിവയെല്ലാം ഈ പ്ലാനിന് ഒപ്പമുണ്ട്. മൊത്തം 25 ജിബി ഡാറ്റയും 295 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നുണ്ട്.
299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : 28 ദിവസത്തെ വാലിഡിറ്റിയാണ് 299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഡെയിലി 1.5 ജിബി 4ജി ഡാറ്റയും യൂസേഴ്സിന് ലഭിക്കും. അൺലിമിറ്റഡ് 5ജി ആക്സസ്, ഡെയിലി 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്സ് കോളിങ് എന്നീ ആനുകൂല്യങ്ങളും 299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതകളാണ്.
319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : 2 ജിബി ഡെയിലി ഡാറ്റ ആനുകൂല്യം ലഭിക്കുന്ന പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയാണ് പായ്ക്ക് ചെയ്യുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റയും വോയ്സ് കോളിങ് ആനുകൂല്യവും 100 എസ്എംഎസുകളും എല്ലാ ദിവസവും 319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു.
359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : 359 രൂപ പ്രൈസ് ടാഗിൽ എത്തുന്ന പ്ലാൻ ഡെയിലി 2 ജിബി 4ജി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. കവറേജ് ഉള്ള മേഖലയാണെങ്കിൽ അൺലിമിറ്റഡ് 5ജിയിലേക്കും ആക്സസ് ലഭിക്കും. ഒരു മാസം നീളുന്ന വാലിഡിറ്റിയും ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ലിസ്റ്റിലെ അടുത്ത പ്ലാനിനെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.
399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : 5ജി ആക്സസ് നൽകുന്ന 400 രൂപയിൽ താഴെ വിലയുള്ള ഏറ്റവും വില കൂടിയ ഓഫറാണിത്. 28 ദിവസത്തെ വാലിഡിറ്റിയും 399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. എല്ലാ ദിവസവും 2.5 ജിബി വീതം 4ജി ഡാറ്റയും പ്ലാൻ യൂസേഴ്സിന് നൽകുന്നുണ്ട്. മറ്റ് എയർടെൽ പ്ലാനുകൾക്ക് സമാനമായി അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ഡെയിലി 100 എസ്എംഎസുകളും പ്ലാൻ ലഭ്യമാക്കുന്നുണ്ട്.


Click it and Unblock the Notifications








