Home
News

IPL 2023 Final | ഐപിഎൽ ഫൈനൽ കാണാൻ അൺലിമിറ്റഡ് 5ജി നൽകുന്ന അടിപൊളി ഓഫറുകളുമായി ജിയോ

ഐപിഎൽ 2023 ഫൈനൽ (IPL 2023 final) മത്സരത്തിന് മണിക്കൂറുകൾ മാത്രമാണുള്ളത്. ഫൈനൽ മത്സരം കാണാൻ ആവശ്യത്തിന് 4ജി ഡാറ്റയും അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കുന്ന നിരവധി പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. ഇക്കൂട്ടത്തിൽ 400 രൂപയിൽ താഴെ വിലയുള്ള ഏതാനും മികച്ച പ്ലാനുകൾ പരിചയപ്പെടാൻ തുടർന്ന് വായിക്കാം.

239 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : അൺലിമിറ്റഡ് 5ജി ആക്സസ് നൽകുന്ന എറ്റവും നിരക്ക് കുറഞ്ഞ റിലയൻസ് ജിയോ പ്ലാനാണ് 239 രൂപ വിലയുള്ള പ്രീപെയ്ഡ് ഓഫർ. 28 ദിവസത്തെ വാലിഡിറ്റിയും പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങ്, ഡെയിലി 1.5 ജിബി 4ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും 239 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ആകെ 42 ജിബി 4ജി ഡാറ്റയാണ് വാലിഡിറ്റി കാലയളവിലേക്ക് യൂസേഴ്സിന് ലഭിക്കുന്നത്.

ഐപിഎൽ ഫൈനൽ കാണാൻ അൺലിമിറ്റഡ് 5ജി നൽകുന്ന അടിപൊളി ഓഫറുകളുമായി ജിയോ

249 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസ് നൽകുന്ന രണ്ടാമത്തെ ജിയോ പ്ലാൻ 23 ദിവസത്തെ വാലിഡിറ്റിയാണ് ഫീച്ചർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങൾ, ഡെയിലി 2 ജിബി 4ജി ഡാറ്റ ( ആകെ 46 ജിബി ഡാറ്റ ), ഡെയിലി 100 എസ്എംഎസുകൾ എന്നിവയും 249 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ ഓഫർ ചെയ്യുന്നു.

259 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : ഒരു കലണ്ടർ മാസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് 5ജി ആക്സസും ഓഫർ ചെയ്യുന്ന പ്ലാനാണ് 259 രൂപയ്ക്ക് വിപണിയിൽ എത്തുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, ഡെയിലി 100 എസ്എംഎസ്, ഡെയിലി 1.5 ജിബി 4 ജി ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങളും 259 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാനിന്റെ സവിശേഷതയാണ്.

299 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : 28 ദിവസത്തെ വാലിഡിറ്റിയാണ് 299 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് 5ജി ആക്സസിന് ഒപ്പം അൺലിമിറ്റഡ് വോയ്സ് കോളിങ് സൌകര്യവും പ്ലാൻ ഓഫർ ചെയ്യുന്നു. ഡെയിലി 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നു. വാലിഡിറ്റി കാലയളവിലേക്ക് ആകെ 56 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും.

349 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : 30 ദിവസത്തെ വാലിഡിറ്റിയുമായാണ് ഈ പ്ലാൻ ജിയോ അവതരിപ്പിക്കുന്നത്. 2.5 ജിബി ഡെയിലി ഡാറ്റ ലിമിറ്റും ( 4ജി ഡാറ്റ ) പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. 5ജി ആക്സസ്, അൺലിമിറ്റഡ് വോയ്സ് കോളിങ്, ഡെയിലി 100 എസ്എംഎസ് എന്നിവയും 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നു. ആകെ 75 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുക.

399 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ യൂസേഴ്സിന് ലഭിക്കുന്നത്. ഡെയിലി 3 ജിബി 4ജി ഡാറ്റ നൽകുന്ന പ്ലാൻ ഈ ലിസ്റ്റിൽ 400 രൂപയിൽ താഴെ വിലയുള്ള ഏറ്റവും നിരക്ക് കൂടിയ പ്രീപെയ്ഡ് ഓഫറാണ്. അൺലിമിറ്റഡ് വോയ്സ് കോളിങും, അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസും പ്രതിദിനം 100 എസ്എംഎസും 419 രൂപയുടെ പ്ലാനിൽ യൂസേഴ്സിന് ലഭ്യമാകും. ആകെ 90 ജിബി ഡാറ്റയാണ് പ്ലാനിലുള്ളത്.

More from GizBot

Best Mobiles in India

English summary
The IPL 2023 final is just hours away. Jio offers several plans that provide enough 4G data and unlimited 5G data to watch the final match.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X