ഐപിഎൽ കാണാൻ പ്ലാനുണ്ടോ? ഉണ്ടേലും ഇല്ലേലും 3ജിബി ഡാറ്റ നൽകാൻ ടെലിക്കോം കമ്പനികൾക്ക് പ്ലാനുണ്ട്!
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് മത്സരങ്ങളുടെ പോരാട്ടച്ചൂടിലേക്ക് നാം കടന്നിരിക്കുകയാണ്. ഇനിയുള്ള രണ്ട് മാസം ക്രിക്കറ്റിന്റെ ആവേശാരവങ്ങളുടേതാണ്. ജോലികളുള്ളതിനാലും മറ്റ് നിരവധി കാരണങ്ങളാലും മത്സരം നടക്കുന്ന അവസരങ്ങളിൽ എപ്പോഴും വീട്ടിലിരുന്ന് അവകാണാൻ സാധിച്ചെന്നുവരില്ല. എന്നാൽ സ്മാർട്ട്ഫോണിലൂടെ എവിടെയിരുന്നും തത്സമയം മത്സരം കാണാനുള്ള സൗകര്യം ഇപ്പോഴുണ്ട്.
പക്ഷേ അതിന് ധാരാളം ഡാറ്റ നൽകുന്ന നല്ലൊരു പ്ലാൻ ആവശ്യമാണ്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികളെല്ലാം വിവിധ അളവുകളിൽ ഡാറ്റ ലഭിക്കുന്ന നിരവധി റീച്ചാർജ് പ്ലാനുകൾ നൽകുന്നുണ്ട്. അതിൽ ഇപ്പോൾ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ പ്ലാനുകളാണ് 3ജിബി ഡാറ്റപ്ലാനുകൾ.

ഐപിഎൽ സ്ട്രീമിങ് ഉൾപ്പെടെ ദിവസേനയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ ഈ 3ജിബി ഡാറ്റ പ്ലാനുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഐപിഎൽ കാണുന്നില്ലെങ്കിലും, കൂടുതൽ ഡാറ്റ ഉപയോഗമുണ്ടെങ്കിൽ ഈ പ്ലാൻ തെരഞ്ഞെടുക്കാം. എയർടെൽ, ജിയോ, വിഐ എന്നിവയിൽ ലഭ്യമാകുന്ന 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ പരിചയപ്പെടാം.
വോഡഫോൺ ഐഡിയയുടെ പ്രതിദിനം 3 ജിബി പ്ലാനുകൾ: 3ജിബിക്ക് മേൽ ഡാറ്റ ലഭിക്കുന്ന മൂന്ന് പ്ലാനുകളാണ് വിഐക്കുള്ളത്. 359 രൂപ, 409 രൂപ, 475 രൂപ, 699 രൂപ നിരക്കുകളിലാണ് ഇവ എത്തുന്നത്. 359 രൂപ പ്ലാനിൽ പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കും. 409 രൂപ പ്ലാനിൽ പ്രതിദിനം 3.5ജിബി ഡാറ്റ ആണ് ലഭിക്കുക.
475 രൂപയുടെ പ്ലാനിൽ 4ജിബിയും 699 രൂപയുടെ പ്ലാനിൽ 3ജിബി ഡാറ്റയും വിഐ വാഗ്ദാനം ചെയ്യുന്നു. വിഐയുടെ എല്ലാ പ്ലാനുകളും ഡാറ്റ ഡിലൈറ്റ്, നൈറ്റ് അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് ഒപ്പം 2 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കുന്ന എയർടെൽ പ്ലാനുകൾ: 499 രൂപ, 699 രൂപ എന്നീ എയർടെൽ പ്ലാനുകളിലാണ് പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കുന്നത്. 28 ദിവസം 56 ദിവസം എന്നീ വാലിഡിറ്റികളിലാണ് ഈ പ്ലാനുകളെത്തുന്നത്. ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ്, ആനുകൂല്യങ്ങളും ഒടിടി അടക്കമുള്ള അധിക ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നുണ്ട്.
പ്രതിദിനം 3 ജിബി ലഭിക്കുന്ന റിലയൻസ് ജിയോ പ്ലാനുകൾ: ജിയോയുടെ മൂന്ന് പ്ലാനുകളാണ് പ്രതിദിനം 3ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 219 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റയ്ക്ക് പുറമെ 2 ജിബി അധിക ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളും 14 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു.

399 രൂപയുടെ ജിയോ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റയും 6 ജിബി അധിക ഡാറ്റയും 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നുണ്ട്. ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. കൂടുതൽ ദിവസ വാലിഡിറ്റിയിൽ 3ജിബി പ്രതിദിന ഡാറ്റ ആഗ്രഹിക്കുന്നവർക്ക് ജിയോയുടെ 999 രൂപ പ്ലാൻ തെരഞ്ഞെടുക്കാം.
3ജിബി ഡാറ്റയും 40 ജിബി അധിക ഡാറ്റയും 84 ദിവസ വാലിഡിറ്റിയിൽ നൽകുന്നതാണ് ജിയോയുടെ 999 രൂപയുടെ പ്ലാൻ. ഡാറ്റയ്ക്ക് ഒപ്പം അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളും മറ്റ് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഐപിഎൽ മത്സരങ്ങൾ കാണേണ്ടവർക്കും കൂടുതൽ ഡാറ്റ ഉപയോഗമുള്ളവർക്കും ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന പ്ലാനാണിത്.


Click it and Unblock the Notifications