തടസങ്ങളൊഴിവാക്കാൻ ഡാറ്റ ഉറപ്പിക്കാം, എയർടെൽ നൽകുന്ന ഓപ്ഷൻ ഇതാ
റീച്ചാർജിന് തയാറെടുക്കുമ്പോൾ, ദൈനംദിന ഉപയോഗത്തിന് ആവശ്യമായ ഡാറ്റ ലഭിക്കുന്ന പ്ലാൻ നോക്കിയാണ് നാം റീച്ചാർജ് ചെയ്യാറുള്ളത്. എന്നാൽ പല ഘട്ടങ്ങളിലും ഈ നിശ്ചിത ഡാറ്റ പരിധി കഴിഞ്ഞും നമുക്ക് ഡാറ്റ ആവശ്യമായി വരും. അത്തരം സന്ദർഭങ്ങളിൽ ഉപയോക്താക്കൾക്ക് ആശ്രയിക്കാൻ സാധിക്കുന്നവയാണ് ഡാറ്റ പ്ലാനുകൾ.
എല്ലാ ടെലിക്കോം കമ്പനികളും വിവിധ നിരക്കുകളിൽ ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള എയർടെലും 1 ജിബി മുതൽ 50 ജിബി വരെ ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിരവധി 4ജി ഡാറ്റ പായ്ക്കുകൾ നൽകുന്നുണ്ട്. അടിയന്തരഘട്ടങ്ങളിൽ സഹായമാകുന്നവയാണ് ഈ ഡാറ്റ പ്ലാനുകൾ.

ഇപ്പോൾ ഐപിഎൽ ക്രിക്കറ്റിന്റെ സീസണാണ്. മൊബൈലിലും മറ്റും കളികാണുന്നവർ വളരെയേറെയാണ്. എന്നാൽ പ്രതിദിന ഡാറ്റ തീർന്നതിനാൽ മത്സരം കാണാൺ ബുദ്ധിമുട്ട് നേരിടുന്നവരും ധാരാളമുണ്ട്. ഈ ഘട്ടത്തിൽ വിവിധ ഡാറ്റ പ്ലാനുകളെക്കുറിച്ചും അവയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് കളികാണാൻ ആഗ്രഹിക്കുന്നവർക്കും ഡാറ്റ അധികമായി വേണ്ടവർക്കും ഉപകാരപ്പെടും. എയർടെൽ നൽകുന്ന ഡാറ്റ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.
19 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: എയർടെലിൽനിന്ന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുകയുടെ ഡാറ്റ പ്ലാൻ ആണ് 19 രൂപയുടേത്. ഒരു ജിബി ഡാറ്റ ആണ് ഒരു ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നത്. അപ്രതീക്ഷിതമായി നിങ്ങളുടെ പ്രതിദിന ഡാറ്റ തീരുകയും അടിയന്തര ആവശ്യങ്ങൾ നിറവേറ്റേണ്ടി വരികയും ചെയ്താൽ ഈ പ്ലാനിനെ ആശ്രയിക്കാവുന്നതാണ്.
181 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: ദിവസവും അത്യാവശ്യം ഡാറ്റ ആവശ്യങ്ങൾ മാത്രം ഉള്ള ആളുകൾക്ക് ഒരു പ്രതിദിന ഡാറ്റ പ്ലാൻ എയർടെൽ നൽകുന്നുണ്ട്. 30 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1 ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. 181 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്.

301 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: ഏവരുടെയും പ്രിയപ്പെട്ട എയർടെൽ ഡാറ്റ പ്ലാനുകളിൽ ഒന്നാണിത്. ബൾക്ക് ഡാറ്റ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഈ പ്ലാൻ ഏറെ അനുയോജ്യമാണ്. ദീർഘനേരം നീണ്ടുനിൽക്കുന്ന വീഡിയോ കാഴ്ചകൾക്കും വൻ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിനുമൊക്കെ ഈ 301 രൂപ പ്ലാൻ അനുയോജ്യമാണ്.
എല്ലാവിധ ആവശ്യങ്ങളും നിറവേറ്റാൻ പാകത്തിൽ 50 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് 301 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനിൽ ലഭ്യമാകുന്നത്. നിശ്ചിത വാലിഡിറ്റി നിശ്ചയിച്ചിട്ടില്ല എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും ആകർഷകമായ ഒരു പ്രത്യേകത. നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റി ആണ് ഈ ഡാറ്റയ്ക്കും ഉണ്ടാകുക.

അതായത്, നിങ്ങൾ 84 ദിവസത്തെ വാലിഡിറ്റി ലഭ്യമാകുന്ന ഏതെങ്കിലും പ്ലാൻ ആണ് ഉപയോഗിക്കുന്നത് എന്ന് കരുതുക. 301 രൂപയുടെ ഈ ഡാറ്റ പ്ലാൻ 84 ദിവസത്തേക്ക് നിങ്ങൾക്ക് അധിക ഡാറ്റയുടെ പിന്തുണ ഉറപ്പാക്കുന്നു. ഈ ഡാറ്റ പ്ലാനിനൊപ്പം എയർടെൽ ഉപഭോക്താക്കൾക്ക് 1 വർഷത്തേക്ക് വിങ്ക് മ്യൂസിക് പ്രീമിയം ആസ്വദിക്കാനും അവസരമുണ്ട്.
അൺലിമിറ്റഡ് 5ജി ഡാറ്റ: 5ജി വ്യാപനത്തിൽ അതിവേഗം മുന്നേറുന്ന എയർടെൽ 5ജിയിലേക്ക് വരിക്കാരെ ആകർഷിക്കുന്നതിനായി മികച്ച ഓഫറുകളാണ് നൽകിവരുന്നത്. 5ജി ഉപയോക്താക്കൾക്ക് നിലവിൽ പ്രതദിന ഡാറ്റ പരിധിയൊന്നും കൂടാതെ, ആവശ്യത്തിന് ഡാറ്റ ഉപയോഗിക്കാൻ അനുവദിക്കുന്ന അൺലിമിറ്റഡ് 5ജി ഓഫർ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
അതിനാൽ 5ജി ഉപയോഗിക്കുന്ന എയർടെൽ ഉപയോക്താക്കൾക്ക് അധിക ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടിവരുന്നില്ല. 239 രൂപയ്ക്കും അതിനു മുകളിലുമുള്ള റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്കാണ് എയർടെലിന്റെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുക. ഇന്ത്യയിലെ 500 ലേറെ നഗരങ്ങളിൽ ഇപ്പോൾ എയർടെൽ 5ജി ലഭ്യമാണ്. കേരളത്തിലും ഇപ്പോൾ ഏറ്റവുമധികം നഗരങ്ങളിൽ 5ജി എത്തിച്ചിരിക്കുന്നത് എയർടെൽ ആണ്.


Click it and Unblock the Notifications








