Home
News

ഐപിഎൽ ഇങ്ങെത്താറായി..; ജിയോ കണക്ഷൻ ഇല്ലാത്തവർക്കും മത്സരങ്ങൾ കാണാം; പുതിയ പ്ലാനുകൾക്കും സാധ്യത

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇന്ത്യയിൽ ഇത്രയും ഉപയോഗിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന് ക്രിക്കറ്റ് മത്സരങ്ങൾ തത്സമയം ലഭ്യമാകുമെന്നാണ്. അതിൽത്തന്നെ ഐപിഎൽ മത്സരങ്ങൾക്കുള്ള വലിയ ഫാൻ ഫോളോവിങ്ങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ യൂസർ ബേസ് വർധിക്കാനും കാരണമായിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യില്ല.

2022-ൽ റിലയൻസിന്റെ വിയാകോം18, ഹോട്ട്സ്റ്റാറിനെ മറികടന്ന് IPL 2023 -ന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരുന്നു. ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ ജിയോ സിനിമയിലാണ് ലൈവ് സ്ട്രീം ചെയ്യുന്നത്. നേരത്തെ പറഞ്ഞത് പോലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ യൂസർ ബേസ് വർധിക്കുന്നതിനുള്ള ഒരു കാരണം ഐപിഎൽ മത്സരങ്ങൾ കാണാമെന്നതായിരുന്നു. ഇതിനാൽ തന്നെ എല്ലാ സ്വകാര്യ ടെലിക്കോം കമ്പനികളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളും യൂസേഴ്സിന് ഓഫർ ചെയ്തിരുന്നു.

ഐപിഎൽ ഇങ്ങെത്താറായി..; ജിയോ കണക്ഷൻ ഇല്ലാത്തവർക്കും മത്സരങ്ങൾ കാണാം

പിന്നീട് " റിലയൻസ് ജിയോ " തങ്ങളുടെ റീചാർജ് പ്ലാനുകളിൽ നിന്നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് ഒഴിവാക്കി. വിയാകോം18 ഐപിഎൽ സ്ട്രീമിങ് റൈറ്റ്സ് സ്വന്തമാക്കിയതും ജിയോ പ്ലാനുകളിൽ നിന്നും ഹോട്ട്സ്റ്റാർ ഒഴിവാക്കിയതും ചേർത്ത് വായിക്കാവുന്നതാണ്. ഐപിഎല്ലിന്റെ സ്ട്രീമിങ് റൈറ്റ്സ് നഷ്ടമായത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡിമാൻഡിനെയും യൂസർ ബേസിനെയും ബാധിക്കും.

രണ്ട് മാസത്തോളം നീണ്ട് നിൽക്കുന്ന ക്രിക്കറ്റ് മാമാങ്കമാണ് ഐപിഎൽ. ഇത്തവണ മാർച്ച് 31-ന് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും. ക്രിക്കറ്റിനപ്പുറം കോടികളുടെ പരസ്യവും പണക്കൊഴുപ്പും ഐപിഎല്ലിന്റെ സവിശേഷതയാണ്. സ്മാർട്ട്ഫോണുകളിൽ ക്രിക്കറ്റ് കളി കാണുന്ന സാധാരണ യൂസേഴ്സിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നത് ഒരു അനുഗ്രഹമായിരുന്നുവെന്ന് പറയാം. എന്നാൽ ഇനി ഡിസ്നി പ്ലസ് പ്ലാനുകൾ ഉപയോഗിച്ച് ഐഫോൺ മത്സരങ്ങൾ കാണാൻ കഴിയില്ല.

ഐപിഎൽ ഇങ്ങെത്താറായി..; ജിയോ കണക്ഷൻ ഇല്ലാത്തവർക്കും മത്സരങ്ങൾ കാണാം

മാർച്ച് 31 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എച്ച്ബിഒ കണ്ടന്റ് ലഭിക്കില്ലെന്നതും യൂസേഴ്സ് അറിഞ്ഞിരിക്കണം. ഇതെല്ലാം കൂടി വരുന്നതിനാൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന പ്ലാനുകളുടെ ആവശ്യകത കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടീം ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ സ്ട്രീം ചെയ്യാനുള്ള റൈറ്റ്സ് ഇപ്പോഴും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് തന്നെയാണുള്ളതെന്നതും അറിഞ്ഞിരിക്കണം.

ഐപിഎൽ കാഴ്ചക്കാരിൽ നിന്നുള്ള വരുമാനം നിലനിർത്തേണ്ടത് എല്ലാ ടെലിക്കോം കമ്പനികളുടെയും ആവശ്യമാണ്. അതിനാൽ തന്നെ ജിയോ ഒഴിച്ചുള്ള ടെലിക്കോം കമ്പനികൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. മൊബൈൽ ഡാറ്റയിൽ, നാല് മണിക്കൂർ വരെയുള്ള ഐപിഎൽ മത്സരങ്ങൾ കാണുമ്പോൾ 2 ജിബിയിൽ കൂടുതൽ ഡാറ്റ വേണ്ടി വരും. ലംപ്സം ഡാറ്റ പായ്ക്കുകളോ ഉയർന്ന ഡെയിലി ഡാറ്റ പ്ലാനുകളോ ആവും കമ്പനികൾ അവതരിപ്പിക്കുക.

ഐപിഎൽ ഇങ്ങെത്താറായി..; ജിയോ കണക്ഷൻ ഇല്ലാത്തവർക്കും മത്സരങ്ങൾ കാണാം

5ജി വെൽക്കം ഓഫറിന്റെ കൂടെ റിലയൻസ് ജിയോ അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്നുണ്ട്. അതിനാൽ ജിയോ അത്തരം പ്ലാനുകൾ കൊണ്ടുവന്നേക്കില്ല. എന്നാൽ എയർടെലിന്റെ കാര്യത്തിൽ സ്ഥിതി അതല്ല. 5ജി ഉപയോഗിച്ച് ക്രിക്കറ്റ് മത്സരങ്ങൾ കാണുമ്പോൾ ഡാറ്റ വേഗത്തിൽ തീരാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ കൂടുതൽ ഡാറ്റ ആനുകൂല്യം ലഭിക്കുന്ന പ്ലാനുകൾ എയർടെൽ ഓഫർ ചെയ്തേക്കാം.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസുമായി വരുന്ന പ്ലാനുകൾ ടെലിക്കോം കമ്പനികൾ നീക്കം ചെയ്യുമോ ഇല്ലയോ എന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. സാധാരണ ഗതിയിൽ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുമ്പോൾ കമ്പനികൾ സ്ഥിരം രീതികൾ ഒന്നും പാലിക്കാറില്ല. ജിയോ സിനിമ ഉപയോഗിക്കാൻ ജിയോ കണക്റ്റിവിറ്റി വേണമെന്നില്ല. എയർടെൽ, വിഐ തുടങ്ങിയ ഏത് കണക്ഷൻ ഉപയോഗിക്കുന്നവർക്കും ജിയോ സിനിമ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും.

More from GizBot

Best Mobiles in India

English summary
One of the reasons why Disney+ Hotstar is so popular in India is that live cricket matches are available. In itself, the huge fan following for IPL matches has also led to an increase in Disney+ Hotstar's user base. But this year's IPL matches will not be streamed on Disney+ Hotstar.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X