അംബാനി മനസിൽ കണ്ടപ്പോൾ എയർടെൽ എയറിൽ കണ്ടു! ജിയോയെ കടത്തിവെട്ടി പുതിയ പ്ലാൻ എത്തി
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2024) ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. ഈ ആവേശം ഉൾക്കൊണ്ടുകൊണ്ട് അതിനേക്കാൾ വാശിയേറിയ മത്സരമാണ് ടെലിക്കോം രംഗത്ത് നടക്കുന്നത്. ഐപിഎൽ കാണാൻ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്നത് ആര് എന്നതാണ് മത്സരം. ജിയോയ്ക്കും വിഐക്കും പിന്നാലെ എയർടെലും കളത്തിലെത്തിക്കഴിഞ്ഞു.
ഐപിഎൽ സീസൺ ആയതിനാൽ ആളുകൾക്ക് മൊബൈലിൽ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതിന് ഡാറ്റ ആവശ്യമായി വരും. നിലവിലുള്ള പ്ലാനിനെക്കാൾ അധികമായി വേണ്ട ഡാറ്റയ്ക്കായി ആളുകൾ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കും. ഈ ഘട്ടത്തിൽ വിവിധ ഡാറ്റ പ്ലാനുകൾ പ്രഖ്യാപിച്ചും നിലവിലുള്ള പ്ലാൻ പരിഷ്കരിച്ചുമാണ് ടെലിക്കോം കമ്പനികൾ മത്സരിക്കുന്നത്.

ഐപിഎൽ പ്രമാണിച്ച് തങ്ങളുടെ വരിക്കാർക്കായി പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നു എന്നേയുള്ളൂ എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യമുള്ള പ്ലാൻ നൽകുന്നത് ആര് എന്ന ഒരു മത്സരവും ഇക്കാര്യത്തിൽ നടക്കുന്നുണ്ട്. ഐപിഎൽ ക്രിക്കറ്റ് പ്ലാൻ ആദ്യം പുറത്തിറക്കി വെടിപൊട്ടിച്ചത് ജിയോ ആയിരുന്നു. 49 രൂപയുടെ ഒരു പുതിയ ഡാറ്റ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്.
ഒരു ദിവസ വാലിഡിറ്റിയിൽ 25 ജിബി ഡാറ്റയാണ് 49 രൂപയുടെ ജിയോ പ്ലാൻ നൽകുന്നത്. എയർടെലിന്റെ നിലവിലുണ്ടായിരുന്ന 49 രൂപയുടെ പ്ലാനിനോട് മത്സരിച്ചുകൊണ്ടായിരുന്നു ജിയോ ഈ പ്ലാൻ അവതരിപ്പിച്ചത്. അങ്ങനെ എയർടെലിനെക്കാൾ മികച്ച പ്ലാൻ ജിയോയുടേതാണ് എന്ന നില വന്നു. എന്നാലിപ്പോൾ ജിയോയെ കടത്തിവെട്ടിക്കൊണ്ട് മറ്റൊരു അടവ് പുറത്തെടുത്ത് സ്കോർ ചെയ്തിരിക്കുകയാണ് എയർടെൽ.

ജിയോ 49 രൂപയുടെ പ്ലാൻ അവതരിപ്പിച്ചുകൊണ്ട് മുൻതൂക്കം നേടിയെങ്കിൽ, അതിനെ കടത്തിവെട്ടുന്ന രണ്ട് പ്ലാനുകൾ നൽകിക്കൊണ്ടാണ് എയർടെൽ തിരിച്ചടിച്ചിരിക്കുന്നത്. തങ്ങളുടെ നിലവിലെ 49 രൂപ പ്ലാനിന്റെ നിരക്ക് 39 രൂപയായും 99 രൂപയുടെ പ്ലാനിന്റെ നിരക്ക് 79 രൂപയായും കുറച്ചുകൊണ്ടായിരുന്നു എയർടെലിന്റെ സർജിക്കൽ സ്ട്രൈക്ക്.
അതോടെ ജിയോയുടെ 49 രൂപയുടെ പ്ലാനിനെക്കാൾ മികച്ച പ്ലാൻ എയർടെലിന്റേതായി മാറി. എയർടെലിന്റെ 39 രൂപയുടെ ഡാറ്റ പാക്ക് നൽകുന്ന ആനുകൂല്യങ്ങൾ: ഇപ്പോൾ 20 ജിബി ഡാറ്റ ഒരു ദിവസത്തെ വാലിഡിറ്റിയിൽ (അതേ ദിവസം അർദ്ധരാത്രി വരെ) ഈ പ്ലാനിൽ ലഭിക്കും. 20ജിബി പരിധി പിന്നിട്ടാൽ, ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും.
മുൻപ് 49 രൂപയുടെ എയർടെൽ പ്ലാനിൽ അധിക ആനുകൂല്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നാലിപ്പോൾ നിരക്കിൽ 10 രൂപയുടെ കുറവ് വരുത്തുകമാത്രമല്ല, 30 ദിവസത്തേക്ക് വിങ്ക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ചേർക്കുകയും ചെയ്തിട്ടുണ്ട് എയർടെൽ. ഇത് മുൻപ് ലഭ്യമായിരുന്നില്ല. ഇപ്പോൾ ജിയോ 49 രൂപയ്ക്ക് 25 ജിബി ഡാറ്റ നൽകുമ്പോൾ എയർടെൽ 39 രൂപയ്ക്ക് 20ജിബി ഡാറ്റ നൽകുന്നു.

79 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: മുൻപ് 99 രൂപയ്ക്ക് ലഭിച്ചിരുന്ന എയർടെൽ ഡാറ്റ പ്ലാനിലെ ആനുകൂല്യങ്ങളാണ് ഇപ്പോൾ 79 രൂപയ്ക്ക് എയർടെൽ നൽകുന്നത്. അതായത് ഐപിഎൽ ഓഫർ പ്രമാണിച്ച് ഈ പ്ലാനിന്റെ വിലയിൽ 20 രൂപ എയർടെൽ കുറച്ചിരിക്കുന്നു. 2 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യം ലഭ്യമാകുക.
79 രൂപയുടെ എയർടെൽ ഡാറ്റ പാക്ക് ഉപയോക്താക്കൾക്ക് പ്രതിദിനം 20 ജിബി ഡാറ്റയാണ് 2 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നത്. പ്രതിദിന 20 ജിബി ഉപയോഗം കഴിഞ്ഞാൽ, ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും. രണ്ട് ദിവസത്തേക്ക് ഈ പ്ലാൻ ആകെ 40 ജിബി ഹൈ-സ്പീഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
എയർടെൽ ഡിജിറ്റൽ ടിവി ഉപയോക്താക്കൾക്കായി സ്റ്റാർ സ്പോർട്സ് 4ജി: ഡാറ്റ പായ്ക്കുകൾ മാത്രമല്ല, ഡിടിഎച്ച് ഉപയോക്താക്കൾക്കായി, സ്റ്റാർ സ്‌പോർട്‌സുമായി സഹകരിച്ച് എയർടെൽ ഡിജിറ്റൽ ടിവിയിൽ സ്റ്റാർ സ്‌പോർട്‌സിൻ്റെ 4കെ സേവനവും എയർടെൽ പ്രഖ്യാപിച്ചു, ഇതോടെ, ഉപയോക്താക്കൾക്ക് എയർടെല്ലിനൊപ്പം ഐപിഎൽ 2024 സുഗമമായി ആസ്വദിക്കാൻ കഴിയുമെന്ന് എയർടെൽ അറിയിച്ചു.


Click it and Unblock the Notifications








