Home
News

ജിയോയ്ക്ക് പോലും ഇല്ലാത്ത ​​​ധൈര്യം! IPL 2024: റീച്ചാർജിന് ഡിസ്കൗണ്ടും എക്സ്ട്രാ ഡാറ്റയും പ്രഖ്യാപിച്ച് വിഐ

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ഒന്നായ വൊഡാഫോൺ ഐഡിയ ഐപിഎൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് കണക്കിലെടുത്ത് വിവിധ പ്രീപെയ്ഡ് പ്ലാനുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടും എക്സ്ട്രാ ഡാറ്റയും പ്രഖ്യാപിച്ചു. ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് വിഐ വരിക്കാർക്ക് ജിയോസിനിമ ആപ്പിൽ ഐപിൽ സുഖമായി നേരിട്ട് ആസ്വദിക്കാം.

ഐപിഎൽ കണക്കിലെടുത്ത് 49 രൂപയുടെ ഒരു പുതിയ ഡാറ്റ പ്ലാൻ ജിയോ അ‌വതരിപ്പിച്ചിരുന്നു. ഇതിനെ​ കവച്ചുവയ്ക്കുന്ന ഓഫറുകളാണ് ജിയോയെ അ‌പേക്ഷിച്ച് താരതമ്യേന കുഞ്ഞനായ വിഐ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചില പ്ലാനുകളിൽ 100 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകുന്നതിന് പുറമേ എക്സ്ട്രാ ഡാറ്റയും വിഐ വാഗ്ദാനം ചെയ്യുന്നു.

റീച്ചാർജിന് ഡിസ്കൗണ്ടും എക്സ്ട്രാ ഡാറ്റയും പ്രഖ്യാപിച്ച് വിഐ

2024 മാർച്ച് 21 മുതൽ 2024 ഏപ്രിൽ 1 വരെയാണ് ഐപിഎൽ കണക്കിലെടുത്തുള്ള വിഐയുടെ ഈ പ്രത്യേക ഓഫർ ലഭ്യമാകുക. വിവിധ പ്രീപെയ്ഡ് പ്ലാനുകളിൽ വിഐ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ ഡിസ്കൗണ്ട് ലഭ്യമാകണമെങ്കിൽ വിഐയുടെ ഔദ്യോഗിക ആപ്പ് ഉപയോഗിച്ച് ​വേണം റീച്ചാർജ് ചെയ്യാൻ.

ഡിസ്കൗണ്ട് ലഭിക്കുന്ന വിഐ പ്ലാനുകൾ: 1449 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് വിഐ ഇപ്പോൾ 50 രൂപയുടെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്ലാൻ 180 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഡിസ്കൗണ്ടിന് പുറമേ, ഈ പ്ലാനിനോടൊപ്പം ഇപ്പോൾ 30ജിബി ബോണസ് ഡാറ്റയും വിഐ നൽകുന്നു.

റീച്ചാർജിന് ഡിസ്കൗണ്ടും എക്സ്ട്രാ ഡാറ്റയും പ്രഖ്യാപിച്ച് വിഐ

വിഐ ഐപിഎൽ പ്രത്യേക ഓഫർ ലഭ്യമാകുന്ന മറ്റൊരു പ്രീപെയ്ഡ് പ്ലാൻ 3199 രൂപയുടെ പ്ലാനാണ്. വിഐ ആപ്പ് ഉപയോഗിച്ച് 3199 രൂപയുടെ പ്ലാൻ ചെയ്യുന്നവർക്ക് ഇപ്പോൾ 100 രൂപ ഡിസ്കൗണ്ട് ലഭിക്കും. 2ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 365 ദിവസത്തെ സേവന വാലിഡിറ്റിയും 3199 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

അ‌ധിക ആനുകൂല്യമായി ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ നൽകിയിരിക്കുന്നു. ഇപ്പോൾ ഡിസ്കൗണ്ടിന് ഒപ്പം എക്സ്ട്രാ ഡാറ്റ ഈ പ്ലാനിലും വിഐ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 50 ജിബി ബോണസ് ഡാറ്റയാണ് 3199 രൂപയുടെ ഈ വിഐ വാർഷിക പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്നത്.

വിഐ ഡിസ്കൗണ്ട് ഓഫർ ലഭിക്കുന്ന മറ്റൊരു പ്ലാൻ 699 രൂപയുടേത് ആണ്. 50 രൂപയാണ് ഈ പ്ലാനിന് വിഐ ഡിസ്കൗണ്ട് നൽകുക. 3GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 56 ദിവസത്തേക്ക് 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. എന്നാൽ എക്സ്ട്രാ ഡാറ്റ ഈ പ്ലാനിൽ എയർടെൽ വാഗ്ദാനം ചെയ്യുന്നില്ല.

റീച്ചാർജിന് ഡിസ്കൗണ്ടും എക്സ്ട്രാ ഡാറ്റയും പ്രഖ്യാപിച്ച് വിഐ

2899 രൂപ, 3099 രൂപ എന്നീ നിരക്കുകളിൽ എത്തുന്ന പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പവും വിഐ 50 ജിബി ബോണസ് ഡാറ്റ നൽകുന്നുണ്ട്. ഇത് കൂടാതെ 181 രൂപ പ്ലാനിൽ 50% അധിക ഡാറ്റയും 75 രൂപ പ്ലാനിൽ 25% അധിക ഡാറ്റയും വിഐ വാഗ്ദാനം ചെയ്യുന്നു.

75 പ്ലാനിൽ, 25% അധിക ഡാറ്റ എന്നതിലൂടെ അ‌ർഥമാക്കുന്നത് 1.5GB ഡാറ്റ എക്സ്ട്രാ ലഭിക്കും എന്നാണ്. സാധാരണയായി ഈ പ്ലാനിൽ 6ജിബി ഡാറ്റയാണ് ലഭിക്കുക. അ‌തേപോലെ 181 രൂപയുടെ പ്ലാൻ 30 ദിവസത്തേക്ക് 1ജിബി പ്രതിദിന ഡാറ്റയാണ് വാഗ്ദാനം ചെയ്യാറുള്ളത്. എന്നാൽ പ്രത്യേക ഓഫറിന് കീഴിൽ 30 ദിവസത്തേക്ക് പ്രതിദിനം 1.5GB ഡാറ്റ ലഭ്യമാക്കിയിരിക്കുന്നു.

ഈ ഓഫറുകളെല്ലാം Vi ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ മാത്രമാണ് ലഭിക്കുക. അ‌തേസമയം, ഐപിഎൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട് എല്ലാ ടെലിക്കോം കമ്പനികളും നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഏറ്റവും മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത് വിഐ ആണ് എന്ന് പറയാം. മറ്റ് കമ്പനികൾ നൽകിയതിനെക്കാൾ കൂടുതൽ ലാഭകരമായ റീച്ചാർജ് ഓഫറുകൾ വിഐ ആണ് ഇത്തവണ മുന്നോട്ട് വച്ചിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
Vodafone Idea has announced attractive discounts and extra data on various prepaid plans in view of the IPL cricket tournament. VI has now announced Rs 50 discount and 30GB bonus data on the Rs 1449 prepaid plan. Similarly, VI is offering a discount of Rs 100 and 50 GB bonus data on the Rs 3199 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X