ആപ്പിളിന്റെ സെറ്റപ്പിനെ വെല്ലും! ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിൾ പ്രീമിയം പാർട്ണർ സ്റ്റോർ ബംഗളുരുവിൽ
ആപ്പിളിന്റെ ഇന്ത്യയിലെ പ്രമുഖ പങ്കാളികളായ ഐപ്ലാനറ്റ് ( iPlanet ) ബംഗളുരുവിലെ ഇന്ദിരാനഗറിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിൾ പ്രീമിയം പാർട്ണർ സ്റ്റോർ ആരംഭിച്ചു. ഉപയോക്താക്കൾക്ക് ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിശാലമായ ലോകത്തേക്കുള്ള വാതിൽ തുറക്കുന്നതിനൊപ്പം ആകർഷകമായ ലോഞ്ച് ഓഫറുകളും ഐപ്ലാനറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിലവിൽ ആപ്പിളിന് ഇന്ത്യയിൽ രണ്ട് ഔദ്യോഗിക സ്റ്റോറുകൾ മാത്രമാണ് ഉള്ളത്. മുംബൈയിലും ഡൽഹിയിലും ആണ് അവ. എന്നാൽ അവയെ വെല്ലും വിധത്തിൽ മികച്ച ഷോപ്പിങ് എക്സ്പീരിയൻസ് നൽകാൻ സാധിക്കും വിധമാണ് പുതിയ ആപ്പിൾ പ്രീമിയം പാർട്ണർ സ്റ്റോർ ഐപ്ലാനറ്റ് ബംഗളുരുവിൽ ആരംഭിച്ചിരിക്കുന്നത്.

ബംഗളൂരു ഇന്ദിരാനഗറിലെ പ്രശസ്തമായ 100 ഫീറ്റ് റോഡിൽ ആണ് ഐപ്ലാനറ്റിന്റെ ഈ പുതിയ പാർട്നർ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. ഡിസംബർ 15 ന് നടന്ന ആപ്പിൾ പ്രീമിയം പാർട്ണർ സ്റ്റോറിന്റെ ഗ്രാൻഡ് ലോഞ്ചിനൊപ്പം ഉപയോക്താക്കൾക്കായി മികച്ച ഓഫറുകളും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ലോഞ്ചിനോട് അനുബന്ധിച്ച് ഐപ്ലാനറ്റ് ആപ്പിളിന്റെ കരുത്ത് വ്യക്തമാക്കുന്ന ഒരു ഇൻഫ്ലുവൻസർ വർക്ക്ഷോപ്പും സംഘടിപ്പിച്ചു.
ഐഫോൺ, മാക്, ആപ്പിൾ വാച്ച് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആപ്പിൾ ഡിവൈസുകളുടെ പ്രത്യേക കഴിവുകളിലേക്ക് ഈ ഇവന്റ് വെളിച്ചം വീശി. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ആപ്പിൾ വാച്ച് വൈദഗ്ധ്യം എന്നിവയിലെ പ്രൊഫഷണലുകളുമായി ഇടപഴകാനുള്ള അവസരവും ചോദ്യോത്തര സെഷനുകളും ഗൈഡഡ് സ്റ്റോർ ടൂറും ലോഞ്ചിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച്, എയർപോഡ്സ്, ഹോംപോഡ് ഡിവൈസുകൾ വിവിധ ആക്സസറികൾ എന്നിവയുൾപ്പെടെ വിവിധ ആപ്പിൾ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനും അവ വാങ്ങാനുമുള്ള സൗകര്യം ഐപ്ലാനറ്റിന്റെ ഈ ആപ്പിൾ പ്രീമിയം പാർട്ണർ സ്റ്റോർ ഒരുക്കുന്നു. ആപ്പിൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഡിവൈസുകളെ പരിചയപ്പെട്ട ശേഷം അവ സ്വന്തമാക്കാൻ ഒരു സുവർണാവസരമാണ് തുറക്കപ്പെട്ടിരിക്കുന്നത്.
തങ്ങളുടെ പഴയ ഐഫോണുകൾ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കും ഐഫോണുകളിലേക്ക് മാറുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുമായി പ്രത്യേകം ഓഫറും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. യൂസ്ഡ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ പുനർവിൽപ്പന നടത്തുന്ന മുൻനിര ഓൺലൈൻ വിപണിയായ ക്യാഷിഫൈ (Cashify) ഐഫോണുകൾക്ക് 8000 രൂപ വരെ എക്‌സ്‌ക്ലൂസീവ് എക്‌സ്‌ചേഞ്ച് ബോണസ് നൽകുന്നു.
കൂടാതെ ലോഞ്ചിനോട് അനുബന്ധിച്ച്, ആപ്പിൾ കെയർ സേവനങ്ങൾക്കൊപ്പം പ്രൊട്ടക്ഡ് പ്ലസിന് 50 ശതമാനം ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു. ഇതിന് പുറമേ മാക് ബുക്കിന് 10,000 രൂപവരെ എച്ച്ഡിഎഫ്സി ക്യാഷ്ബാക്കും 10000 രൂപ കാഷിഫൈ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. മാത്രമല്ല, പേടിഎം ആപ്പ് ഉപഭോക്താക്കൾക്ക് 700 രൂപ വിലയുള്ള മൂവി വൗച്ചർ നേടാനുള്ള അവസരവുമുണ്ട്.

കൂടാതെ, പേടിഎം പോസ്റ്റ്‌പെയ്ഡ്, വാലറ്റ് ഉപഭോക്താക്കൾക്ക് ഗ്രാൻഡ് ലോഞ്ച് സമയത്ത് എല്ലാ പ്രീ-ബുക്കിംഗിനും 300 രൂപ മുതൽ 700 രൂപ വരെയുള്ള ഡിസ്കൗണ്ട് വൗച്ചറുകൾ ലഭിക്കും. 2023 ഡിസംബർ 15 മുതൽ 31 വരെയുള്ള ഇൻ-സ്റ്റോർ പ്രമോഷനുകൾക്കൊപ്പമാണ് ഈ പ്രത്യേക ഓഫറുകൾ ലഭിക്കുക.
ഐപ്ലാനറ്റിന് ദക്ഷിണേന്ത്യയിലെ 17 നഗരങ്ങളിലായി 41-ലധികം സ്റ്റോറുകളും 36 സേവന കേന്ദ്രങ്ങളുമുണ്ട്. പുതുതായി രൂപകൽപന ചെയ്ത ബംഗളുരുവിലെ സ്റ്റോർ 3,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നു. ഇത് മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് വിദഗ്‌ധ പർച്ചേസ് മാർഗനിർദേശം ഉറപ്പാക്കി ആപ്പിൾ സർട്ടിഫൈഡ് അഡ്വൈസർമാരുടെ സേവനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ആപ്പിൾ ഉൽപ്പന്നങ്ങൾക്കും ആകർഷകമായ ഡിസ്കൗണ്ടുകൾ ഐപ്ലാനറ്റ് വാഗ്ദാനം ചെയ്യുന്നു(ഡിസംബർ 15, 16, 17 തീയതികളിൽ ലഭിക്കുന്ന ഓഫറുകൾ): ഐഫോണുകൾക്ക് 18,000 വരെ ഡിസ്കൗണ്ട്. 1,501 രൂപ മുതൽ ഐഫോൺ ഇഎംഐ എക്സ്ചേഞ്ച്. മാക്കിന് 64,980 രൂപ വരെ ഡിസ്കൗണ്ട്. മാക്ബുക്ക് ഇഎംഐ എക്സ്ചേഞ്ച് 2,299 രൂപ മുതൽ ആരംഭിക്കുന്നു.

ആപ്പിൾ വാച്ചുകൾക്ക് 15% വരെ ഡിസ്കൗണ്ട് കിട്ടും. ആപ്പിൾ വാച്ച് ഇഎംഐ 1,059 രൂപ മുതൽ. എയർപോഡ്സ്- എയർപോഡ്സ് പ്രോ എന്നിവയ്ക്ക് 13 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട്. എല്ലാ ഐപാഡ് മോഡലിലും ഫ്ലാറ്റ് 12 ശതമാനം ഡിസ്കൗണ്ട്, ഐഫോണുകൾക്കുള്ള ആപ്പിൾ കെയർ സേവനങ്ങൾക്കൊപ്പം പ്രൊട്ടക്ട് പ്ലസിന് 50% വരെ ഡിസ്കൗണ്ട്.
ഇതിനെല്ലാം പുറമേ, പുതിയ ലോഞ്ചിന്റെ അടയാളപ്പെടുത്തലായി 2024 ഫെബ്രുവരി 29 വരെ എല്ലാ വാരാന്ത്യങ്ങളിലും ആപ്പിൾ പ്രോഡക്ട് വർക്ക് ഷോപ്പുകൾ, ടാലന്റ് ഷോകേസുകൾ, യോഗ വർക്ക്‌ഷോപ്പുകൾ, ആപ്പിൾ എക്സ്പീരിയൻസ് എന്നിവ അടങ്ങുന്ന 3 ദിവസത്തെ കാർണിവലും ഐപ്ലാനറ്റ് സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സമ്മാനങ്ങളും സമ്മാനക്കൂപ്പണുകളുമുള്ള മത്സരങ്ങളും ഉണ്ടാകും.


Click it and Unblock the Notifications








