Home
Mobile

നീയേ നീയേ നെഞ്ചിൽ നീയേ...! പുതിയ ഉയിർ നൻപനെ വരവേൽക്കാൻ യുവാക്കൾ; ആവേശമായി ഐക്യൂ 13 5G

ഒടുവിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തുമായി ഐക്യുവിന്റെ പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 13 5ജി (iQOO 13 5G) 2024 ഡിസംബർ 3ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇക്കാര്യം ഐക്യൂ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന രണ്ടാമത്തെ സ്മാർട്ട്ഫോൺ ആയിരിക്കും ഐക്യൂ 13. നവംബർ 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന റിയൽമി ജിടി 7 പ്രോ ആണ് ഈ ചിപ്സെറ്റ് ആദ്യം ഇവിടെ അ‌വതരിപ്പിക്കുക.

ബജറ്റ് വിലയിൽ മുതൽ പ്രീമിയം സെഗ്മെന്റിൽ വരെ ഐക്യൂ ഫോണുകൾ ഇറക്കുന്നുണ്ട്. ഇങ്ങനെ എത്തുന് എല്ലാ മോഡലുകളും മുടക്കുന്ന കാശിന് തക്ക മൂല്യം നൽകുന്നവയാണ്. അ‌തിനാൽത്തന്നെ ഐക്യൂ ഫോണുകളെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആളുകൾ ഇന്ത്യയിൽ ഉണ്ട്, അ‌വരിൽ ഭൂരിഭാഗവും യുവാക്കളാണ്.

പുതിയ ഉയിർ നൻപനെ വരവേൽക്കാൻ യുവാക്കൾ; ആവേശമായി ഐക്യൂ 13 5G

കാരണം മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണുകൾ ഐക്യൂ ഇറക്കുന്നു. അ‌തോടൊപ്പം മികച്ച ക്യാമറ ഫീച്ചറുകളും ഇവ വാഗ്ദാനം ചെയ്യുന്നു. അ‌ടുത്തിടെ പുറത്തിറക്കിയ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ആണ് പുതിയ ഐക്യൂ 13യുടെ ​ഹൈ​ലൈറ്റ്. അ‌തോടൊപ്പം ക്യാമറ, ബാറ്ററി ഫീച്ചറുകളുടെ കാര്യത്തിലും കഴിഞ്ഞ വർഷത്തെ പ്രീമിയം മോഡലായ ഐക്യൂ 12നെക്കാൾ മികവ് ഐക്യൂ 13 5ജിക്ക് ഉണ്ട്.

ഇതിനകം ഐക്യൂ 13 ​ചൈനയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. അ‌തിനാൽത്തന്നെ ഈ ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന കൃത്യമായ ധാരണ ഇപ്പോൾ ലഭ്യമാണ്. ഇന്ത്യയിലേക്ക് എത്തുമ്പോഴും ​ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ 13യിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഒട്ടനവധി മികവുകൾ ഐക്യൂ 13 സ്മാർട്ട്ഫോൺ ആരാധകർക്ക് സമ്മാനിക്കും. ലോകത്തിലെ ആദ്യത്തെ Q10 2k 144Hz അൾട്രാ ഐകെയർ ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

പുതിയ ഉയിർ നൻപനെ വരവേൽക്കാൻ യുവാക്കൾ; ആവേശമായി ഐക്യൂ 13 5G

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ 13 ലെജൻഡ് എഡിഷനിൽ ബിഎംഡബ്ല്യുവിൻ്റെ ത്രിവർണ്ണ പാറ്റേണുകൾ ഉണ്ടാകുമെന്ന് കമ്പനി അ‌റിയിച്ചിട്ടുണ്ട്. കൂടാതെ കടുത്ത ഗെയിമിങ്ങിലും മറ്റും മെച്ചപ്പെട്ട തെർമൽ മാനേജ്‌മെൻ്റിനായി പുതിയ ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റവും സിംഗിൾ-ലെയർ മദർബോർഡും ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഇതിൽ ഉണ്ടാകും.

കരുത്തൻ ചിപ്സെറ്റിന് പിന്തുണയുമായി 16GB LPDDR5X അൾട്രാ റാമും 1TB വരെ UFS 4.0 സ്റ്റോറേജും ഐക്യൂ 13 5ജിയിൽ ഉണ്ട്. 6.82 ഇഞ്ച് 2K BOE Q10 FHD+ 8T LTPO 2.0 OLED Q10 ഡിസ്‌പ്ലേ സഹിതമാണ് ഈ ഫോൺ എത്തുക. മൂന്ന് 50എംപി ക്യാമറകൾ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

ഒഐഎസ് പിന്തുണയോടെ 1/ 1.49″ സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.88 അപ്പേർച്ചർറുള്ള 50MP (Samsung S5KJN1 സെൻസർ) 150° അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.0 അപ്പേർച്ചറുള്ള 50MP ( സോണി IMX816 സെൻസർ )119.4° ടെലിഫോട്ടോ ക്യാമറ എന്നിവയും f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഐക്യൂ 13 നൽകും.

പുതിയ ഉയിർ നൻപനെ വരവേൽക്കാൻ യുവാക്കൾ; ആവേശമായി ഐക്യൂ 13 5G

ക്യാമറ ഡെക്കോയ്ക്ക് ചുറ്റും കാണുന്ന ഹാലോ ലൈറ്റ് ആണ് ഐക്യൂ 13യുടെ മറ്റൊരു ആകർഷണം. മുൻഗാമിയെക്കാൾ മികച്ച ബാറ്ററി ശേഷിയും പുതിയ ഐക്യൂ 13 നൽകും. 120W അൾട്രാ ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗിനൊപ്പം 6150mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് മികച്ച കൃത്യതയുള്ളതും സാധാരണ ഒപ്റ്റിക്കൽ സെൻസറുകളേക്കാൾ സുരക്ഷിതവുമാണ്.

കഴിഞ്ഞ വർഷം ഐക്യൂ 12 ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്ന അ‌തേ വിലയിൽ തന്നെയാണ് ഐക്യൂ 13 ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ടത്. അ‌തായത് ഐക്യൂ 13ന്റെ 12GB + 256GB അ‌ടിസ്ഥാന മോഡലിന് 3999 യുവാൻ (ഏകദേശം 47,190 രൂപ) ആണ് ചൈനയിലെ വില. ഇന്ത്യയിൽ കഴിഞ്ഞ വർഷം 52999 രൂപ വിലയിലാണ് ഐക്യൂ 12 എത്തിയത്.

എതിരാളികൾക്ക് കടുത്ത മത്സരം സമ്മാനിക്കാൻ കഴിഞ്ഞ വർഷത്തെ അ‌തേ വിലയിൽ ഇന്ത്യയിലും ഐക്യൂ 13 ലോഞ്ച് ചെയ്യപ്പെട്ടാൽ അ‌ത് ഉപയോക്താക്കൾക്ക് കിട്ടുന്ന ഏറ്റവും മികച്ച ഡീൽ ആയിരിക്കും. അ‌തേപോലെ എതിരാളികൾക്ക് കിട്ടുന്ന ഏറ്റവും വലിയ തിരിച്ചടിയും. ഏറ്റവും മികച്ച ഫീച്ചറുകളോടെ മികച്ച ഫോണുകൾ മാന്യമായ വിലയിൽ അ‌വതരിപ്പിക്കുന്ന ബ്രാൻഡ് എന്ന ഐക്യുവിന്റെ പ്രശസ്തിയും ഇതിലൂടെ പലമടങ്ങ് വർധിക്കും.

More from GizBot

Best Mobiles in India

English summary
The iQOO 13 5G, a new premium smartphone powered by the Snapdragon 8 Elite chipset, will be launched in India on December 3, 2024. This has now been revealed by iqoo India through its official Twitter account. The iqoo13 will be the second smartphone to launch in India with the Snapdragon 8 Elite processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X