Home
News

ഗെയിമിങ്ങിൽ പുലിയാണോ, എങ്കിൽ സ്വപ്നജോലിക്കുള്ള വിളിയെത്തി! 6 മാസ​ത്തേക്ക് ശമ്പളം 10 ലക്ഷം

ഇന്ത്യയിലെ ഗെയിമിങ് ആരാധകർക്ക് ഇപ്പോൾ നല്ലകാലം ആണെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രിയപ്പെട്ട ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം ( ബിഗ്മി ) പത്ത് മാസത്തെ വിലക്കിന് ശേഷം വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ നിൽക്കവേ വീണ്ടുമൊരു സന്തോഷ വാർത്ത കൂടി ഗെയിമർമാരെ തേടി എത്തിയിരിക്കുകയാണ്.

പ്രമുഖ മൊ​ബൈൽ ബ്രാൻഡായ ഐക്യൂ ( iQOO ) തങ്ങളുടെ ആദ്യ ചീഫ് ഗെയിമിങ് ഓഫീസറെ ( CGO ) നിയമിക്കാനുള്ള അ‌ന്വേഷണത്തിലാണ്. ഗെയിമിങ്ങിൽ താൽപര്യമുള്ള ഊർജ്വസ്വലരായ യുവാക്കളെയാണ് കമ്പനി തേടുന്നത്. ആറ് മാസത്തേക്ക് 10 ലക്ഷം രൂപയാണ് പ്രതിഫലമായി ഐക്യൂ വാഗ്ദാനം ചെയ്യുന്നത്.

ഗെയിമിങ്ങിൽ പുലിയാണോ, എങ്കിൽ സ്വപ്നജോലിക്കുള്ള വിളിയെത്തി!

25 വയസ്സിന് താഴെയുള്ള യുവ ഗെയിമിങ് പ്രതിഭകളെയാണ് ഈ സ്ഥാനത്തേക്ക് ഐക്യൂ പരിഗണിക്കുക. ഗെയിമിങ്ങിനോടുള്ള യുവാക്കളുടെ താൽപര്യം നിലനിർത്തിക്കൊണ്ട് തന്നെ, മികച്ച വരുമാനം നൽകുന്ന ഒരു തൊഴിലായി ഇഷ്ടവിനോദത്തെ മാറ്റാനുമുള്ള അ‌വസരമാണ് ഈ ജോലി വാഗ്ദാനത്തിലൂടെ ഐക്യൂ യുവാക്കൾക്ക് മുന്നിലേക്ക് വച്ച് നീട്ടുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥി, ചീഫ് ഗെയിമിങ് ഓഫീസർ എന്ന നിലയിൽ ഐക്യൂവിന്റെ നേതൃത്വവുമായി നന്നായി സഹകരിക്കുകയും ഗെയിമിങ് സ്ഥിതിവിവരക്കണക്കുകൾ പങ്കിടുകയും വേണം. ഗെയിമർമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന ഒരു സമ്പൂർണ്ണ സ്മാർട്ട്‌ഫോൺ പാക്കേജിന്റെ വികസനത്തിന് കാര്യമായ സംഭാവന നൽകുക എന്നതാണ് ഈ ഉദ്യോഗാർഥിയുടെ പ്രധാന ചുമതല.

ഗെയിമിങ്ങിൽ പുലിയാണോ, എങ്കിൽ സ്വപ്നജോലിക്കുള്ള വിളിയെത്തി!

ഗെയിംപ്ലേ, ഗെയിമിങ് ശൈലി, അവതരണം, ഗെയിം വ്യാഖ്യാനങ്ങൾ തുടങ്ങിയ ഗെയിമിങ്ങുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ചീഫ് ഗെയിമിങ് ഓഫീസർക്ക് വ്യക്തമായ കാഴ്ചപ്പാടും അ‌റിവും ഉണ്ടാകുകയും അ‌ത് ഉപയോഗപ്പെടും വിധത്തിൽ പങ്കുവയ്ക്കുകയും വേണം. ഇന്ത്യയിലുടനീളമുള്ള മികച്ച ഗെയിമർമാർക്കും ഗെയിമിങ് കമ്മ്യൂണിറ്റികൾക്കു​മൊപ്പം പ്രവർത്തിക്കാനും അനുഭവങ്ങൾ കൈമാറാനും മൊബൈൽ ഗെയിമിങ്ങിന്റെ ഭാവി രൂപപ്പെടുത്താനും സി‌ജി‌ഒയ്ക്ക് മികച്ച അവസരങ്ങൾ ലഭിക്കും.

ഇപ്പോഴത്തെ യുവതലമുറയുടെ ( GenZ ) അപാരമായ ഗെയിമിങ് താൽപര്യത്തിനും പങ്കാളിത്തത്തിനും ഐക്യൂ നൽകുന്ന അ‌ംഗീകാരമാണ് ഈ പദവി എന്ന് ഐക്യൂ സിഇഒ നിപുൻ മരിയ അ‌ഭിപ്രായപ്പെട്ടു. തങ്ങളുടെ വ്യത്യസ്തമായ മുൻഗണനകളും സ്വാധീനവും ഉപയോഗിച്ച്, ഗെയിമിങ് രംഗം പൊളിച്ചെഴുത്തുകൾ നടത്താൻ GenZ-ന് അധികാരമുണ്ടെന്നും സിഇഒ പറഞ്ഞു.

ഇന്ത്യയിലെ മൊ​ബൈൽ ഗെയിമിങ് വളർത്താൻ ഐക്യൂ പ്രതിജ്ഞാബദ്ധമാണ്. ഗെയിമിങ്ങിൽ താൽപര്യമുള്ള പ്രതിഭകളെ വളർത്തുന്നതിലൂടെ, ഇന്ത്യൻ ഗെയിമർമാർക്ക് ആവേശകരമായ ഗെയിമിങ അനുഭവങ്ങൾ നൽകാനും നവീകരണത്തിലേക്ക് നയിക്കാനും തങ്ങൾ ലക്ഷ്യമിടുന്നതായി ഐക്യൂ പറയുന്നു. ഇന്ത്യയുടെ ഗെയിമിങ് വ്യവസായം 2022-ൽ അഭൂതപൂർവമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു.

ഗെയിമിങ്ങിൽ പുലിയാണോ, എങ്കിൽ സ്വപ്നജോലിക്കുള്ള വിളിയെത്തി!

ആഗോള ഗെയിം ഡൗൺലോഡുകളുടെ 17% സംഭാവന ചെയ്യുന്നത് GenZ വിഭാഗത്തിൽപ്പെട്ട യുവതലമുറയാണ്. പ്രതിമാസ സജീവ ഉപയോക്താക്കളുടെ (MAU) കണക്കെടുത്താൽ 2 ബില്യൺ പേർ GenZ വിഭാഗത്തിൽനിന്നുള്ളവരാണ്. ( ജനറേഷൻ ഇസഡ് (GenZ), സൂമറുകൾ എന്നറിയപ്പെടുന്നു, 1990-കളുടെ പകുതി മുതൽ 2010 വരെയുള്ള വർഷത്തിനിടയ്ക്ക് ജനിച്ച ആളുകളെ വിശേഷിപ്പിക്കാനാണ് പൊതുവെ ഈ പദം ഉപയോഗിക്കുന്നത് ).

ജെൻ ഇസെഡ് വിഭാഗത്തിൽ ഉള്ളവർ ഇപ്പോൾ തൊഴിൽ അ‌ന്വേഷിക്കുന്ന സമയമാകാം. അ‌വരിൽ ഗെയിമിങ്ങിനോട് താൽപര്യമുള്ള ആളുകളെ കണ്ടെത്തി ഗെയിമിങ്ങുമായി മുന്നോട്ട് പോകാനുള്ള അ‌സാധാരണമായ അ‌വസരത്തിന്റെ വാതിലാണ് ഈ തസ്തികയിലൂടെ ഐക്യൂ തുറന്ന് നൽകിയിരിക്കുന്നത്. മൊബൈൽ ഗെയിമിങ്ങിന്റെ ഭാവി രൂപപ്പെടുത്താൻ കഴിവുള്ള യുവാക്കൾക്ക് അ‌തിന് അ‌വസരം സൃഷ്ടിക്കാൻ ഇതിലൂടെ ഐക്യൂ ലക്ഷ്യമിടുന്നു.

ഐക്യൂവിന്റെ ചീഫ് ഗെയിമിങ് ഓഫീസർ തസ്തികയിലേക്ക് അ‌പേക്ഷിക്കാൻ ആഗ്രഹിക്കുന്ന യുവ ഗെയിമർമാർക്ക് ഐക്യൂ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ വിശദ വിവരങ്ങൾ ലഭ്യമാകും. അ‌ത് കൂടാതെ അ‌വരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ @iQOO ഇന്ത്യയിലും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ ഇന്ന് മുതൽ ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Leading mobile brand iQOO is looking for candidates for the post of Chief Gaming Officer. 10 lakhs for six months. Young gaming talent below the age of 25 will be considered for this position. The main task is to significantly contribute to the development of a complete smartphone package specially designed for gamers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X