ഉടനേ ഫോൺ വാങ്ങല്ലേ! ഐക്യൂ നിയോ 10R ഇന്ത്യൻ ലോഞ്ച് ഉറപ്പിച്ചു, 30000 രൂപയിൽ താഴെ വിലയിലെ ഏറ്റവും വേഗക്കാരൻ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരുടെ, പ്രത്യേകിച്ച് യുവതലമുറയുടെ പ്രിയപ്പെട്ട ബ്രാൻഡായ ഐക്യൂ തങ്ങളുടെ നിയോ സീരീസിലെ പുതിയ സ്മാർട്ട്ഫോണായ ഐക്യൂ നിയോ 10R (iQOO Neo 10R) ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തിയതി പ്രഖ്യാപിച്ചിരിക്കുന്നു. അടുത്തമാസം, അതായത് മാർച്ച് 11ന് ഐക്യൂ നിയോ 10r ഇവിടെ അവതരിപ്പിക്കും. ഇറങ്ങുന്നത് ഏത് സെഗ്മെന്റിൽ ആയാലും അതിൽ ലഭ്യമായിട്ടുള്ള മറ്റ് സ്മാർട്ട്ഫോണുകളോട് പെർഫോമൻസിന്റെ കാര്യത്തിൽ മത്സരിക്കാൻ ശേഷിയോടെയാണ് എപ്പോഴും ഐക്യൂ ഫോണുകൾ എത്തുക. ഇവിടെ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്തിൽ ആണ് നിയോ 10R എത്തുക എന്ന് ഐക്യൂ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ഐക്യൂ നിയോ 10Rന്റെ മറ്റൊരു പ്രത്യേകത അതിന്റെ റാഗിംഗ് ബ്ലൂ കളറാണ്. റാഗിംഗ് ബ്ലൂ നിറത്തിലുള്ള ഐക്യൂ നിയോ 10Rന്റെ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് മാത്രമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് ഇത് എന്ന് കമ്പനി പറയുന്നു. റേസിംഗ് ട്രാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഫോണിന്റെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്.

ഐക്യൂ നിയോ 10rന്റെ നീലയും വെള്ളയും അടങ്ങുന്ന ഡ്യുവൽ- ടോൺ ഡിസൈൻ ഈ ഫോണിന്റെ വേഗത, കരുത്ത്, കൃത്യത എന്നിവ പ്രതിഫലിപ്പിക്കുന്നുവെന്ന് കമ്പനി പറയുന്നു. "NEO POWER TO WIN" എന്ന വിശേഷണത്തോടെയാണ് കമ്പനി ഈ ഫോൺ അവതരിപ്പിക്കുന്നത്. മികച്ച പെർഫോമൻസ് തന്നെ ഇതിൽ പ്രതീക്ഷിക്കാം എന്നതിൽ സംശയമില്ല.
30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആകും ഐക്യൂ നിയോ 10r എത്തുക എന്ന് കമ്പനി സൂചന നൽകുന്നുണ്ട്. കാരണം സ്നാപ്ഡ്രാഗൺ 8s Gen 3 SoC കരുത്തിൽ എത്തുന്ന ഈ ഫോൺ 30000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലെ ഏറ്റവും വേഗതയുള്ള ഫോൺ ആയിരിക്കും എന്ന് ഐക്യൂ അവകാശപ്പെട്ടിരുന്നു.

ഐക്യൂ നിയോ 10r മോഡലിൽ 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz PWM ഡിമ്മിംഗ് എന്നിവയുള്ള 6.78-ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ ആകും ഉണ്ടാകുക എന്നാണ് സൂചന. സ്ഥിരതയുള്ള 90fps ഗെയിമിംഗ് എക്സ്പീരിയൻസ് ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറഞ്ഞു, അൾട്രാ ഗെയിം മോഡിൽ ഇപ്പോൾ ഇൻ-ബിൽറ്റ് fps മീറ്ററും ഉണ്ട്.
ഐക്യൂ നിയോ 10R ഇന്ത്യയിൽ 8GB, 12GB RAM വേരിയന്റുകളിലും 256ജിബി സ്റ്റോറേജ് സഹിതവും ലഭ്യമാകും എന്ന് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോൺ അവതരിപ്പിക്കുക. അതിൽ മെയിൻ ക്യാമറ ഒഐഎസ് പിന്തുണയുള്ള 50MP സോണി LYT-600 സെൻസർ സഹിതമാകും എത്തുക. രണ്ടാമത്തെ ക്യാമറ 8MP അൾട്രാ-വൈഡ് ക്യാമറയായിരിക്കും.

ബാറ്ററിയുടെ കാര്യത്തിലേക്ക് വന്നാൽ 6400mAh ബാറ്ററിയാണ് ഐക്യൂ നിയോ 10R മോഡലിൽ ഉണ്ടാകുക എന്ന് ചില ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ലോഞ്ചിന് ശേഷം ഐക്യൂവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും. 30000 രൂപയിൽ താഴെ വിലയിലെ കേമനാകാനെത്തുന്ന ഈ സ്മാർട്ട്ഫോണിനായി ഇനി ദിവസങ്ങളെണ്ണി കാത്തിരിക്കാം.


Click it and Unblock the Notifications