ഞാനാണിവിടെ അധികാരി, എല്ലാർക്കും മേലാധി! സെഗ്മെന്റ് ഭരിക്കാൻ ഐക്യൂ നിയോ 10R; ഫീച്ചറുകൾ കിടിലം
വളരെ കുറഞ്ഞ കാലത്തിനുള്ളിൽത്തന്നെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായി മാറിയ ഐക്യൂ ഒരു പുതിയ കിടിലൻ ഫോൺ വീണ്ടും ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത പ്രമുഖ ഐക്യൂ സ്മാർട്ട്ഫോൺ അവരുടെ പ്രീമിയം മോഡലായ ഐക്യൂ 13 ആയിരുന്നു. അതിന്റെ വില 50000 രൂപയ്ക്ക് മുകളിലാണ്. ഇപ്പോൾ 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലേക്ക് ഒരു കരുത്തൻ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഐക്യൂ തയാറെടുക്കുന്നതായി ടിപ്‌സ്റ്റർ പരാസ് ഗുഗ്ലാനി വെളിപ്പെടുത്തി. ഐക്യൂ നിയോ 10R (iQOO Neo 10R) എന്നാണ് വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ പേര്.
ഫെബ്രുവരിയിൽ ഐക്യൂ നിയോ 10R ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റും 12GB വരെ റാമും ഐക്യൂ നിയോ 10R-ൽ ഉണ്ടെന്ന് ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നു. ഇത് ശരിയാണ് എങ്കിൽ ഇന്ത്യയിലെ 30,000 രൂപയ്ക്ക് താഴെയുള്ള സെഗ്മെന്റിലെ സ്മാർട്ട്ഫോണുകൾക്ക് ശക്തമായ വെല്ലുവിളിയായാണ് ഐക്യൂ നിയോ 10R എത്തുന്നത്.

ഉയർന്ന വില നൽകാതെ തന്നെ പ്രീമിയം ലെവൽ എക്സ്പീരീയൻസ് നൽകുന്ന ഒരു സ്മാർട്ട്ഫോൺ മോഡലായിരിക്കും ഐക്യൂ നിയോ 10R എന്നാണ് വിലയിരുത്തപ്പെടുന്നത്. മികച്ച പെർഫോമൻസ് ആയിരിക്കും ഈ ഫോണിന്റെ ഹൈലൈറ്റ്. ബ്ലൂ വൈറ്റ് സ്ലൈസ് (വെള്ള) ലൂണാർ ടൈറ്റാനിയം (കറുപ്പ്/കടും ചാരനിറം) എന്നീ രണ്ട് നിറങ്ങളിൽ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഈ മാസം ആദ്യം ചൈനയിൽ ഐക്യൂ Z9 ടർബോ ലോംഗ് ബാറ്ററി ലൈഫ് എഡിഷൻ ലോഞ്ച് ചെയ്തിരുന്നു. ഐ2221 എന്ന മോഡൽ നമ്പറിൽ എത്തുന്ന ഐക്യൂ ഫോണിന് Z9 ടർബോ ലോംഗ് ബാറ്ററി ലൈഫ് എഡിഷനുമായി സാമ്യമുണ്ട് എന്ന് പരസ് ഗുഗ്ലാനി പറയുന്നു.

ഐക്യൂ നിയോ 10R-ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, 6.78-ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, 3840Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ടാകും.
അഡ്രിനോ 735 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആയിരിക്കും ഈ ഫോണിന്റെ കരുത്ത്. 8GB / 12GB LPDDR5x റാമും 256GB UFS 4.0 സ്റ്റോറേജും ഇതോടൊപ്പം ഉണ്ടാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആയിരിക്കും പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. അതിൽ 1/ 1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പർച്ചർ, OIS), GC08A3 സെൻസറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ ഉണ്ടാകും. സെൽഫിക്കായി 16MP സാംസങ് S5K3P9 ഫ്രണ്ട്-ഫേസിംഗ് ക്യാമറയും പ്രതീക്ഷിക്കാം.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി 2.0, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, 80W ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററി എന്നിവയും ഐക്യൂ നിയോ 10R മോഡലിൽ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








