കോഴിക്കോടൻ ഹൽവ പോലൊരു ഡീൽ! ഐക്യൂ നിയോ9 പ്രോ ഇപ്പോൾ 8000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം
കോഴിക്കോടൻ ഹൽവയേപ്പറ്റി കേട്ടിട്ടില്ലേ, ഹൽവകളിൽ കേരളത്തിലെ പ്രശസ്തനാണ് കോഴിക്കോടൻ ഹൽവ. അസാധ്യ രുചിയുള്ള കോഴിക്കോടൻ ഹൽവ ഒരു ഹൽവ പ്രേമിക്ക് ചുളു വിലയ്ക്ക് കിട്ടിയാൽ എങ്ങനെയുണ്ടാകും. ആൾ ഡബിൾ ഹാപ്പിയാകും എന്നതിൽ തർക്കമില്ല. ഹൽവ പ്രേമികൾക്കും ഭക്ഷണ പ്രിയർക്കും കോഴിക്കോടൻ ഹൽവ എങ്ങനെയാണോ അതുപോലെയാണ് യുവാക്കളായ സ്മാർട്ട്ഫോൺ ആരാധകരിൽ ഒരു വിഭാഗത്തിന് ഐക്യൂ സ്മാർട്ട്ഫോണുകളോടുള്ള ഇഷ്ടം. വിശ്വസിച്ച് വാങ്ങാം, മികച്ച പെർഫോമൻസും ഫീച്ചറുകളും സഹിതം എത്തുന്നതിനാൽ മുടക്കുന്ന കാശിനെക്കാൾ മൂല്യം തിരിച്ചുകിട്ടും എന്ന് ഉറപ്പ്. അതിനാൽത്തന്നെ സ്മാർട്ട്ഫോൺ ആരാധകരിൽ നിരവധിപേർ ഐക്യൂ ഫാൻസ് ആണ്.
ഐക്യൂ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ഐക്യൂ നിയോ 9 പ്രോ 5ജി (iQOO Neo9 Pro 5G). ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ഇന്ത്യയിലെ ഐക്യൂ ആരാധകർക്ക് ഒരു അവസരം ലഭ്യമായിരിക്കുന്നു. ഹൽവ ആരാധകന് ഹൽവ ചുളുവിലയിൽ ലഭ്യമാകുന്നതുപോലെ മധുരമുള്ള ഒരു ഡീൽ ആണ് ഇപ്പോൾ ഐക്യൂ നിയോ 9 പ്രോയ്ക്കും ലഭ്യമായിരിക്കുന്നത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ നിയോ9 പ്രോയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 35,999 രൂപയും, 8GB + 256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ അടിസ്ഥാന മോഡൽ 6000 രൂപ ഡിസ്കൗണ്ടിന് ശേഷം 29999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത് കൂടാതെ ഐക്യൂ നിയോ9 പ്രോ 5ജിക്ക് ആമസോൺ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ വെറും 27999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഐക്യൂ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്.

ഐക്യൂ നിയോ9 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K LTPO AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+ പിന്തുണ, 3000 nits വരെ ബ്രൈറ്റ്നസ്, 1-144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 4nm മൊബൈൽ ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 730 GPU, 8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB (UFS 4.0) സ്റ്റോറേജ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഐക്യൂ നിയോ സീരീസിലെ ഈ കിടിലൻ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 ൽ ആണ് എത്തുന്നത് എങ്കിലും 3 വർഷത്തെ OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഈ ഫോണിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാൽ ആൻഡ്രോയിഡ് 17 വരെ ഇതിൽ ലഭ്യമാകും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാത് ഇതിലുള്ളത്. അതിൽ 50MP മെയിൻ ക്യാമറ (1/ 1.49″ IMX920 VCS ബയോണിക്, f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, (f/2.2 അപ്പേർച്ചർ) LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുൾപ്പെടുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ, 1080p വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, 5G SA/NSA (n1/n3/n5/n8/n28A/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.3, 120W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗുള്ള 5160mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
163.53× 75.68×7.99mm (ഗ്ലാസ്) / 8.34mm (ലെതർ) വലിപ്പവും 196g (ഗ്ലാസ്) / 190g (ലെതർ) ഭാരവും ഈ ഫോണിന് ഉണ്ട്. മുഴുവൻ ബോഡിയും 3D സ്റ്റെയിൻലെസ് സ്റ്റീൽ സ്റ്റാമ്പ് ചെയ്ത VC കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഫിയറി റെഡ്, കോൺക്വറർ ബ്ലാക്ക് നിറങ്ങളിൽ ആണ് ഈ ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








