Home
News

ഐക്യൂ പണ്ടേ പൊളിയല്ലേ! ബാറ്ററി ​ലൈഫ് കൂട്ടി ഐക്യൂ Z9 ടർബോ എൻഡ്യൂറൻസ് എഡിഷൻ ലോഞ്ച് ചെയ്തു

നിരവധി സ്മാർട്ട്ഫോൺ ആരാധകരുടെ ഇപ്പോഴത്തെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ (IQOO). ഇറക്കുന്ന ഫോണുകളെല്ലാം സെഗ്മെന്റിലെ ബെസ്റ്റ് ആയിരിക്കും എന്നതാണ് ഐക്യൂ എന്ന പേരിനോട് ആളുകൾക്ക് ഇഷ്ടം തോന്നുന്നതിന്റെ പ്രധാന രഹസ്യം. ബജറ്റ് വിലയിൽ തുടങ്ങി പ്രീമിയം ലെവലിൽ വരെയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റുകളിൽ ഐക്യുവിന്റെ ശക്തമായ സാന്നിധ്യം കാണാനാകും. മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുതരുന്നവയാണ് ഐക്യൂ ഫോണുകൾ എന്ന വിശ്വാസം ഇതിനോടകം ആളുകളിൽ ഉണ്ടാക്കാനും ഐക്യുവിന് സാധിച്ചിട്ടുണ്ട്. അ‌ങ്ങനെയുള്ള ഐക്യൂ ഇപ്പോൾ ​ചൈനയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു.

ഐക്യുവിന്റെ കഴിഞ്ഞ വർഷത്തെ പ്രധാന സ്മാർട്ട്ഫോൺ സീരീസുകളിലൊന്നായ ഐക്യൂ Z9 സീരീസിന്റെ ഭാഗമായി, ഐക്യൂ Z9 ടർബോ എൻഡ്യൂറൻസ് എഡിഷൻ (iQOO Z9 Turbo Endurance Edition) എന്ന പുതിയ സ്മാർട്ട്ഫോൺ ആണ് ​ചൈനയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ലോങ് ബാറ്ററി ​ലൈഫ് ആണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്.

ബാറ്ററി ​ലൈഫ് കൂട്ടി ഐക്യൂ Z9 ടർബോ എൻഡ്യൂറൻസ് എഡിഷൻ ലോഞ്ച് ചെയ്തു

കഴിഞ്ഞ വർഷം Z9 സീരീസിൽ ഐക്യൂ Z9 ടർബോ അ‌വതരിപ്പിച്ചിരുന്നു. അ‌തേ സ്മാർട്ട്‌ഫോണിൻ്റെ പുതിയ 'എൻഡുറൻസ് എഡിഷൻ' ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 6,400mAh ബാറ്ററി ശേഷിയുമായാണ് ഈ ഐക്യൂ Z9 ടർബോ എൻഡ്യൂറൻസ് എഡിഷൻ അല്ലെങ്കിൽ ബാറ്ററി ലൈഫ് എഡിഷൻ എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

ശക്തമായ പെർഫോമൻസിനൊപ്പം കിടിലൻ ബാറ്ററി പിന്തുണയും ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് ഐക്യൂ Z9 ടർബോ എൻഡ്യൂറൻസ് എഡിഷൻ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 7.5W റിവേഴ്സ് ചാർജിംഗ് ഉണ്ട്, 1600 ഫുൾ ചാർജ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററി ആരോഗ്യം ≥80% ആയിരിക്കുമെന്ന് കമ്പനി പറയുന്നു. ഈ ഐക്യൂ ഫോണിന്റെ ഇന്ത്യൻ ലോഞ്ചിനെപ്പറ്റി കമ്പനി നിലവിൽ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ സീരീസിലെ 5 മോഡലുകൾ ഇതിനകം ഇന്ത്യയിൽ ലഭ്യമാണ്.

ബാറ്ററി ​ലൈഫ് കൂട്ടി ഐക്യൂ Z9 ടർബോ എൻഡ്യൂറൻസ് എഡിഷൻ ലോഞ്ച് ചെയ്തു

ഐക്യൂ Z9 ടർബോ ലോംഗ് ബാറ്ററി ലൈഫ് എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്സൽസ്) AMOLED ഡിസ്പ്ലേ, 1.5K റെസല്യൂഷൻ, 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+ പിന്തുണ, ഡോൾബി വിഷൻ, 3840Hz PWM ഡിമ്മിംഗ്, ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ്, അഡ്രിനോ 735 GPU എന്നിവ ഇതിലുണ്ട്.

12GB / 16GB LPDDR5x റാം 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഈ ഐക്യൂ ഫോണിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 5 ൽ ആണ് പ്രവർത്തനം. ടർബോ ഇൻഡിപെൻഡൻ്റ് ഡിസ്‌പ്ലേ ചിപ്പും നവീകരിച്ച ഡ്യുവൽ ഫ്രീക്വൻസി ജിപിഎസും ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ 1/ 1.95 ഇഞ്ച് Sony LYT-600 സെൻസർ, f/1.79 അപ്പേർച്ചർ, OIS, എന്നിവയുള്ള 50MP മെയിൻ റിയർ ക്യാമറ, GC08A3 സെൻസർ, f/2.2 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സാംസങ് S5K3P9 സെൻസറുള്ള 16MP ക്യാമറയാണുള്ളത്.

ബാറ്ററി ​ലൈഫ് കൂട്ടി ഐക്യൂ Z9 ടർബോ എൻഡ്യൂറൻസ് എഡിഷൻ ലോഞ്ച് ചെയ്തു

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി 2.0, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, 80W ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബ്ലാക്ക്, സ്റ്റാർലൈറ്റ് വൈറ്റ്, വോയേജ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

Z9 ടർബോ ലോംഗ് ബാറ്ററി ലൈഫ് എഡിഷന്റെ 12GB+ 256GB വേരിയന്റിന് 1899 യുവാൻ (ഏകദേശം 22,320 രൂപ) ആണ് വില. 16GB+ 256GB വേരിയന്റിന് 2099 യുവാനും (ഏകദേശം. 24,670 രൂപ), 12GB+ 512GB വേരിയന്റിന് 2199 യുവാനും (ഏകദേശം 25,845 രൂപ), 16GB+ 512GB വേരിയന്റിന് 2399 യുവാനും (ഏകദേശം 28,200 രൂപ) വിലവരും.

More from GizBot

Best Mobiles in India

English summary
The iQOO Z9 Turbo Endurance Edition has been launched in China. The phone packs a large 6400mAh battery. It has 7.5W reverse charging, and the company says that the battery health will be ≥80% even after 1600 full charge cycles. The phone is powered by the Snapdragon 8s Gen 3 chipset. The 12GB+ 256GB variant is priced at 1899 yuan (roughly Rs. 22,320).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X