ഐക്യൂ ആരാധകർക്ക് ഗുഡ് ന്യൂസ്... കുറഞ്ഞ മോഡലിന്റെ വിലയിൽ ഇപ്പോൾ കൂടിയ മോഡൽ വാങ്ങാം!
ഇന്ത്യയിലെ ഐക്യൂ ആരാധകർക്ക് ഒരു സന്തോഷ വാർത്ത, 15000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ വരുന്ന ഐക്യൂ Z9x 5ജി (iQOO Z9x 5G) ഇപ്പോൾ 10000 രൂപ ബജറ്റിൽ സ്വന്തമാക്കാം. ഐക്യുവിന്റെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ മോഡലായ ഐക്യൂ Z9 ലൈറ്റ് 5ജിയുടെ അടിസ്ഥാന മോഡൽ ഇപ്പോൾ ആമസോണിൽ 10,499 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനെക്കാൾ ലാഭത്തിൽ ഇപ്പോൾ ഈ മോഡലിന്റെ കൂടിയ മോഡലായ ഐക്യൂ (iQOO Z9x 5G) ആമസോണിൽ വാങ്ങാനാകും.
ഐക്യൂ Z9x 5ജിയുടെ 4GB+ 128GB വേരിയന്റിന് 12,999 രൂപയും 6GB+ 128GB വേരിയന്റ് 14,499 രൂപയും ടോപ്പ് എൻഡ് 8GB+ 128GB മോഡലിന് 15,999 രൂപയും ആണ് ലോഞ്ച് വില. എന്നാൽ ഇപ്പോൾ അടിസ്ഥാന മോഡൽ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 11,999 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഐക്യൂ Z9x 5ജിക്ക് ലഭ്യമാണ്. അതിനാൽ ആകെ 2500 രൂപ ഡിസ്കൗണ്ട് വിലയിൽ ഈ ഫോൺ വാങ്ങാം. അതായത് 12,999 രൂപ വിലയിൽ ലോഞ്ച് ചെയ്ത ഈ 5ജി ഫോൺ ഇപ്പോൾ 10499 രൂപ വിലയിൽ വാങ്ങാനാകും.
ഐക്യൂ Z9x 5ജിയെക്കാൾ വില കുറഞ്ഞ മോഡലാണ് ഐക്യൂ Z9 ലൈറ്റ് 5ജി, ഈ ലൈറ്റ് മോഡലിന്റെ ഏറ്റവും കുറഞ്ഞ മോഡൽ വിൽക്കുന്നത് 10499 രൂപ വിലയിലാണ്. അതേ വിലയിൽ ഐക്യൂ Z9x 5ജി എന്ന കൂടിയ മോഡൽ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ ആരാധകർക്കും ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്കും വന്നുചേർന്നിരിക്കുന്നത്.

ഐക്യൂ Z9x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 1339 ppi പിക്‌സൽ സാന്ദ്രത, 83 ശതമാനം NTSC കളർ ഗാമറ്റ് എന്നിവയും ഇതിലുണ്ട്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ-1 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയു, മികച്ച പെർഫോമൻസിന് പിന്തുണ നൽകാനായി LPDDR4x റാം, UFS 2.2 സ്റ്റോറേജ് എന്നിവ ഈ ഐക്യൂ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു. മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 ൽ ആണ് പ്രവർത്തനം.
ഐക്യൂ Z9x 5ജിയിലെ ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറകളാണ് ഇതിൽ നൽകിയിരിക്കുന്നത്. 50എംപി മെയിൻ സെൻസറും 2എംപി ഡെപ്ത് ലെൻസും ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.05 അപ്പേർച്ചർ ഉള്ള 8MP ക്യാമറയും ഉണ്ട്. 4കെ വീഡിയോ റെക്കോർഡിംഗ് 8ജിബി റാം വേരിയന്റിൽ മാത്രമാണ് ലഭ്യമാകുക.

സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, IP64 റേറ്റിങ്, 44W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, എന്നിവയും ഇതിലുണ്ട്. സ്റ്റോം ഗ്രേ, ടൊർണാഡോ ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.


Click it and Unblock the Notifications